AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

രക്തദാനത്തിന് ശേഷം ജിമ്മിൽ വ്യായാമം ചെയ്യാമോ? ഫിറ്റ്നസ് പ്രേമികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ!

Exercising After Blood Donation: How Long Should You Wait to Work Out?: രക്തദാനത്തിലൂടെ ശരീരത്തിൻ്റെ എല്ലാ ഭാഗത്തേക്കും ഓക്സിജൻ എത്തിക്കുന്ന ചുവന്ന രക്താണുക്കൾ നഷ്ടമാകുന്നുണ്ട്. രക്തത്തിലെ ജലാംശം ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും വേഗത്തിൽ തിരിച്ചെത്തുമെങ്കിലും ചുവന്ന കോശങ്ങൾ പഴയപടിയാകാൻ ആഴ്ചകളെടുക്കും

രക്തദാനത്തിന് ശേഷം ജിമ്മിൽ വ്യായാമം ചെയ്യാമോ? ഫിറ്റ്നസ് പ്രേമികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ!
പ്രതീകാത്മക ചിത്രം Image Credit source: Unsplash
Sumeesh T Unneen
Sumeesh T Unneen | Published: 05 Nov 2026 | 04:19 PM

രക്തം നൽകിയ ശേഷം ചെറിയ സ്നാക്സോ ജ്യൂസോ കഴിച്ചാൽ എല്ലാം സാധാരണ നിലയിലേക്ക് മാറിയെന്ന് കരുതുന്നവരാണ് നമ്മളിൽ പലരും. അരോഗ്യകരമായ പ്രശ്നങ്ങൾ ഒന്നും രക്തദാനം കൊണ്ട് ഉണ്ടാകില്ല എന്നത് തർക്കമില്ല പക്ഷേ. പക്ഷേ കഠിനമായ വ്യായാമങ്ങൾ ചെയ്യുന്നവർ കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കേതുണ്ട്. രക്തദാനത്തിന് ശേഷം അതേ ദിവസം കഠിനമായ വ്യായാമങ്ങളോ ഭാരം ഉയർത്തുന്ന ജോലികളോ ചെയ്യരുത് എന്നാണ് അമേരിക്കൻ റെഡ് ക്രോസ്സ് മുന്നറിയിപ്പ് നൽകുന്നത്. കായിക മത്സരങ്ങളോ വലിയ ട്രെയിനിംഗുകളോ മുന്നിലുള്ളവർ അതിനനുസരിച്ച് മുൻകൂട്ടി പ്ലാൻ ചെയ്ത് വേണം രക്തദാനം ചെയ്യാൻ.

ഈ നിർദ്ദേശങ്ങൾ പ്രധാനമായും ഒരോ ഘടകകങ്ങളല്ലാതെ മുഴുവൻ രക്തം ദാനം ചെയ്യുന്നവർക്കാണ് ബാധകമാകുന്നത്. പ്ലാസ്മ, പ്ലേറ്റ്‌ലെറ്റ് തുടങ്ങിയവ നൽകുന്നതിന് വ്യത്യസ്തമായ വിശ്രമ രീതികളാണ് വേണ്ടത്. ഏത് തരം രക്തദാനമാണ് നടത്തുന്നതെന്ന് മനസ്സിലാക്കി അതത് നിർദ്ദേശങ്ങൾ പാലിക്കാൻ ശ്രദ്ധിക്കണം. രക്തദാനത്തിന് ശേഷം ധാരാളം വെള്ളം കുടിക്കാനും 24 മണിക്കൂറെങ്കിലും മദ്യപാനം പൂർണ്ണമായും ഒഴിവാക്കാനും റെഡ് ക്രോസ്സ് നിർദ്ദേശിക്കുന്നു. തലകറക്കമോ ക്ഷീണമോ തോന്നിയാൽ ഉടൻ തന്നെ ഇരിക്കുകയോ കിടക്കുകയോ ചെയ്യണം. കുത്തിവെപ്പെടുത്ത കൈകൾ ഉപയോഗിച്ച് അന്ന് ഭാരമുള്ള സാധനങ്ങൾ എടുക്കരുതെന്നും വിദഗ്ധർ പറയുന്നു

Also Read: Dark chocolate: ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ? അറിയേണ്ടതെല്ലാം

രക്തദാനത്തിലൂടെ ശരീരത്തിൻ്റെ എല്ലാ ഭാഗത്തേക്കും ഓക്സിജൻ എത്തിക്കുന്ന ചുവന്ന രക്താണുക്കൾ നഷ്ടമാകുന്നുണ്ട്. രക്തത്തിലെ ജലാംശം ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും വേഗത്തിൽ തിരിച്ചെത്തുമെങ്കിലും ചുവന്ന കോശങ്ങൾ പഴയപടിയാകാൻ ആഴ്ചകളെടുക്കും. 2016-ൽ യുവാക്കളിൽ നടത്തിയ ഒരു പഠനത്തിൽ, രക്തദാനത്തിന് ശേഷം നാല് ആഴ്ചകളോളം അവരുടെ കായികക്ഷമതയിൽ നാല് ശതമാനത്തോളം കുറവ് വന്നതായി കണ്ടെത്തിയിരുന്നു. അതിനാൽ രക്തദാനത്തിന് അടുത്ത ദിവസം തന്നെ പൂർണ്ണ ഊർജ്ജം തിരികെ ലഭിച്ചെന്ന് തെറ്റിദ്ധരിക്കരുത്.

സ്ഥിരമായി രക്തം നൽകുന്നവർ അയൺ ധാരാളമായി അടങ്ങിയ പോഷകാഹാരങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണം. എന്നാൽ ഡോക്ടറുടെ നിർദ്ദേശമില്ലാതെ സ്വന്തം ഇഷ്ടപ്രകാരം അയൺ സപ്ലിമെൻ്റുകൾ വാങ്ങി കഴിക്കരുത്. വ്യായാമം ചെയ്യുമ്പോൾ അസാധാരണമായ ക്ഷീണമോ ബുദ്ധിമുട്ടുകളോ തോന്നുകയാണെങ്കിൽ ഉടൻ തന്നെ ഡോക്ടറെ കണ്ട് വിദഗ്ധോപദേശം തേടേണ്ടതാണ്.

English Summary

The American Red Cross advises against vigorous exercise after donating whole blood. Athletes should rest, hydrate, and adjust training schedules, as full aerobic recovery can take several weeks.

നിരാകരണം: ഈ വാർത്തയിൽ പറയുന്ന കാര്യങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിനെ അംഗീകൃത മെഡിക്കൽ ഉപദേശമായി കണക്കാക്കരുത്. ആരോഗ്യപരമായ സംശയങ്ങൾക്ക് എപ്പോഴും ഒരു ഡോക്ടറെ സമീപിക്കുക.

Follow Us