Cristiano Ronaldo: “ഹൃദയത്തിൽ എപ്പോഴും പോർച്ചുഗലുണ്ടാകും”! വികാരഭരിതനായി ക്രിസ്റ്റ്യാനോ, അന്താരാഷ്ട്ര കരിയറിന് തിരശ്ശീല
Cristiano Ronaldo International Retirement: ക്രിസ്റ്റ്യാനോ റൊണാൾഡോ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം വിരമിക്കുന്നതായി വെളിപ്പെടുത്തിയത്. 2016-ലെ യൂറോ കപ്പ് വിജയത്തിലേക്ക് പോർച്ചുഗലിനെ നയിച്ച താരമാണ് റൊണാള്‍ഡോ. ലോകകപ്പ് കിരീടം നേടാനാകാത്തത് മാത്രമാണ് നിരാശ.
പോര്‍ച്ചുഗലിന്റെ ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം വിരമിക്കുന്നതായി വെളിപ്പെടുത്തിയത്. 2016-ലെ യൂറോ കപ്പ് വിജയത്തിലേക്ക് പോർച്ചുഗലിനെ നയിച്ച താരമാണ് റൊണാള്‍ഡോ. ലോകകപ്പ് കിരീടം നേടാനാകാത്തത് മാത്രമാണ് നിരാശ. അഞ്ച് തവണ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം സ്വന്തമാക്കി. 234 മത്സരങ്ങളിൽ നിന്ന് 146 ഗോളുകളോടെ അന്താരാഷ്ട്ര ഫുട്ബോളിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായാണ് 41-കാരനായ താരം കരിയര്‍ അവസാനിപ്പിക്കുന്നത്. തന്റെ ഏഴാം നമ്പര്‍ ജഴ്‌സി തിരികെ നല്‍കാനുള്ള സമയമായെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
“പോർച്ചുഗീസ് ജനതയോട്, നമ്മുടെ ദേശീയ ടീമിന്റെ നമ്പർ 7 ജേഴ്സി തിരികെ നൽകാനുള്ള സമയം വന്നെത്തിയിരിക്കുന്നു. ഇത് എന്റേത് മാത്രമാണെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. എന്നാൽ കഴിഞ്ഞ 23 വർഷമായി, ഇത് അണിയാനും, സംരക്ഷിക്കാനും, കൂടെ കൊണ്ടുനടക്കാനുള്ള ഭാഗ്യവും ഉത്തരവാദിത്തവും എനിക്കുണ്ടായിരുന്നു”-റൊണാള്‍ഡോ പറഞ്ഞു.
റൊണാള്‍ഡോയുടെ വാക്കുകള്‍
“ദേശീയ ടീമിനൊപ്പമുള്ള എന്റെ കളിക്കളത്തിലെ യാത്രയ്ക്ക് വിരാമമിടുകയാണ്. അഭിമാനത്തോടെ, തലയുയർത്തിപ്പിടിച്ച് ഞാൻ പടിയിറങ്ങുന്നു. ഞാൻ തിരഞ്ഞെടുത്ത പാതയിൽ അഭിമാനിച്ചുകൊണ്ട്, പോർച്ചുഗലിനായി എനിക്ക് നൽകാൻ കഴിയുന്നതെല്ലാം നൽകി എന്ന ബോധ്യത്തോടെയാണ് ഞാൻ മടങ്ങുന്നത്. ഗോളുകൾ കടന്നുപോകും. കപ്പുകൾ മ്യൂസിയങ്ങളിൽ വിശ്രമിക്കും. റെക്കോർഡുകൾ ഒടുവിൽ തകർക്കപ്പെടും. എന്നാൽ കാലത്തിന് ഒരിക്കലും മായ്ച്ചു കളയാൻ കഴിയാത്ത ഒന്നുമുണ്ട്, അത് ജനങ്ങളുടെ ഹൃദയങ്ങളിൽ നേടിയെടുത്ത ഇടമാണ്.
Also Read: ഫുട്ബോൾ ഇതിഹാസത്തിന്റെ മകൻ! ക്രിസ്റ്റ്യാനോ റൊണാൾഡോ ജൂനിയർ എന്ന ‘ക്രിസ്റ്റ്യാനിഞ്ഞോ’ പോർചുഗൽ ടീമിൽ
ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാകാനാണ് ഞാൻ ജീവിതകാലം മുഴുവൻ പ്രയത്നിച്ചത്. എന്നാൽ ലോകത്തിലെ ഏറ്റവും മികച്ച രാജ്യത്തെ പ്രതിനിധീകരിക്കാൻ യോഗ്യനായി എന്നതുതന്നെയാണ് ഏറ്റവും വലിയ വിജയമെന്ന് ഞാൻ ഇന്ന് തിരിച്ചറിയുന്നു. ഈ 23 വർഷത്തിന് നന്ദി. എന്നിൽ വിശ്വസിച്ചതിന് നന്ദി. പോർച്ചുഗൽ എപ്പോഴും എന്നിലുണ്ടാകും. എന്നെന്നേക്കുമായി.
ചില തീരുമാനങ്ങൾ മനസ്സ് കൊണ്ട് മാത്രം എടുക്കുന്നവയല്ല. അവ ഹൃദയം കൊണ്ടുകൂടി എടുക്കുന്നവയാണ്. 2003 ഓഗസ്റ്റിൽ തടങ്ങി എന്റെ ജീവിതത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ച ആ യാത്രയ്ക്ക് ഇവിടെ അവസാനമാകുന്നു. എനിക്ക് ജയിക്കണമായിരുന്നു. എനിക്ക് മികച്ചവനാകണമായിരുന്നു. ഈ ജേഴ്സിക്ക് വേണ്ടി എന്റെ കഴിവിന്റെ പരമാവധി ഞാൻ നൽകി. ഒരിക്കലും മറക്കാൻ കഴിയാത്ത വിജയങ്ങളുണ്ടായിരുന്നു. ഓർക്കുമ്പോൾ ഇപ്പോഴും വേദനിപ്പിക്കുന്ന തോൽവികളും ഉണ്ടായിരുന്നു”.
റൊണാള്‍ഡോയുടെ വീഡിയോ-പൂര്‍ണരൂപം
2026-ലെ ഫിഫ ലോകകപ്പ് തന്റെ അവസാന ലോകകപ്പായിരിക്കുമെന്ന് ജൂലൈയില്‍ റൊണാൾഡോ വെളിപ്പെടുത്തിയിരുന്നു. രണ്ട് പതിറ്റാണ്ടിലേറെയായി പോർച്ചുഗൽ ടീമിന്റെ നെടുംതൂണായിരുന്നു റൊണാള്‍ഡോ. 2016-ലെ യൂറോ കപ്പ് കിരീടവും രണ്ട് യുവേഫ നേഷൻസ് ലീഗ് കിരീടങ്ങളും ടീം നേടുന്നതിൽ നിർണായക പങ്കുവഹിച്ചു. ആറ് ലോകകപ്പുകളിൽ അദ്ദേഹം തന്റെ രാജ്യത്തെ പ്രതിനിധീകരിച്ചു.
പ്രീ-ക്വാർട്ടറിൽ സ്പെയിനിനോട് 1-0 ന് തോറ്റാണ് അദ്ദേഹത്തിന്റെ അവസാന ലോകകപ്പ് കാമ്പയിൻ അവസാനിച്ചത്. ആറ് വ്യത്യസ്ത ലോകകപ്പ് പതിപ്പുകളിൽ ഗോൾ നേടുന്ന ഏക കളിക്കാരൻ എന്ന താരമെന്ന അപൂര്‍വം റെക്കോഡ് റൊണാള്‍ഡോയുടെ പേരിലുണ്ട്. 2006, 2010, 2014, 2018, 2022, 2026 തുടങ്ങി ലോകകപ്പിന്റെ 6 പതിപ്പുകളിലും ഗോൾ നേടുന്ന ആദ്യ കളിക്കാരനായും അദ്ദേഹം മാറി. ലോകകപ്പുകളിൽ 11 ഗോളുകൾ നേടിയ അദ്ദേഹം ലോകകപ്പിൽ പോർച്ചുഗലിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരവുമാണ്.
English Summary
Cristiano Ronaldo has officially retired from international football after 23 years with Portugal. The 41-year-old scored 146 goals in 234 appearances, becoming the leading all-time international scorer. He led his country to victory in Euro 2016 and won two Nations League titles.