AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

ടര്‍ബോയുള്ള വണ്ടിയാണോ… സര്‍വീസിന് എത്ര ചെലവാകും, ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണേ

Car with Turbo Charger: ഇന്ന് വിപണയില്‍ ഇറങ്ങുന്ന മിക്ക കാറുകളിലും ടര്‍ബോ ചാര്‍ജ്ജര്‍ എന്ന ഉപകരണം ഉണ്ട്. പക്ഷേ പലര്‍ക്കും ഇത് എന്താണെന്നോ പ്രവര്‍ത്തനം എങ്ങനെയാണെന്നോ അറിയില്ല. എങ്ങനെയാണ് ടര്‍ബോ ചാര്‍ജ്ജര്‍ ഉള്ള കാറുകള്‍ കൈകാര്യം ചയ്യേണ്ടതെന്നും സര്‍വീസ് സംബന്ധിച്ച വിവരങ്ങളും കൂടുതല്‍ മനസ്സിലാക്കാം.

Amal KV
Amal KV | Published: 10 Jul 2026 | 01:15 PM
ഇന്ന് വിപണയില്‍ ഇറങ്ങുന്ന ഭൂരിഭാഗം ഡീസല്‍ കാറുകളിലും പ്രീമിയം പെട്രോള്‍ കാറുകളിലും ടര്‍ബോ ചാര്‍ജ്ജറുകള്‍ ഒരു അവിഭാജ്യ ഘടകമാണ്. സാധാരണ കാറുകളെ അപേക്ഷിച്ച് ടര്‍ബോയുള്ള വാഹനങ്ങള്‍ക്ക് ഗുണങ്ങള്‍ ഏറെയണ്. കൂടുതല്‍ പെര്‍ഫോമന്‍സിനൊപ്പം ഇന്ധനക്ഷമതയും ഇവ നല്‍കും. ടര്‍ബോയുള്ള വാഹനങ്ങള്‍ക്ക് വില അല്‍പം ഉയര്‍ന്ന് നില്‍ക്കുന്നു.  (Image Credit Source: Getty Images)

1 / 5
എഞ്ചിൻ്റെ കരുത്തും കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കാനായി ഉപയോഗിക്കുന്ന ഉപകരണമാണ് ടര്‍ബോചാര്‍ജര്‍. ഇത് സാധാരണ എഞ്ചിനുകളേക്കാള്‍ വായു വാഹനത്തിന്റെ സിലിണ്ടറുകളിലേക്ക് എത്തിക്കും. ഇത് ഇന്ധനത്തിന്റെ ജ്വലനം കൂടുതല്‍ മെച്ചപ്പെട്ടതാക്കുന്നു. എഞ്ചിനില്‍ നിന്ന് പുറം തള്ളുന്ന എക്‌സോസ്റ്റ് വായു വഴിയാണ് ഇവയുടെ പ്രവര്‍ത്തനം.

2 / 5
സാധാരണ കാറുകള്‍ ഒടിക്കുന്നതിനേക്കാള്‍ കരുതല്‍ ടര്‍ബോ ചാര്‍ജ്ജര്‍ വരുന്ന വാഹനങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍വേണം. രാവിലെ വാഹനം സ്റ്റാര്‍ട്ട് ചെയ്ത ഉടനെ തന്നെ അമിതമായി ആക്‌സിലറേറ്റര്‍ കൊടുക്കാതിരിക്കുന്ന. അല്‍പ സമയം ഐഡിലില്‍ ഇട്ട ശേഷം വേണം വണ്ടി എടുക്കാന്‍. കാരണം ടര്‍ബോ വാഹനം സ്റ്റാര്‍ട്ട് ചെയ്ത ഉടനെ തന്നെ പ്രവര്‍ത്തനക്ഷമമാകില്ല. അതുപോലെ തന്നെ കുറേ നേരം ഓടിയ ശേഷം പെട്ടന്ന് വണ്ടി നിര്‍ത്തുകയും അരുത്. ഒരു മിനിറ്റെങ്കിലും കാത്ത് നില്‍ക്കുക.

3 / 5
ടര്‍ബോ ചാര്‍ജ്ജര്‍ പ്രധാനമായും കേട് വരുന്നതിന് കാരണം കൃത്യമായി വാഹനം സര്‍വീസ് ചെയ്തു കൊണ്ടുനടക്കാത്തതാണ്. എഞ്ചിനില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ ടര്‍ബോയില്‍ അടിഞ്ഞു കൂടിയും കംപ്ലെയിന്റ് സംഭവിക്കാം. അതുകൊണ്ട് ടര്‍ബോയുള്ള വാഹനങ്ങളുടെ ഒയിലും എയര്‍ഫിലര്‍റ്റും കൃത്യമായ ഇടവേളകളില്‍ മാറ്റേണ്ടതാണ്. നിലവാരമുള്ള ഇന്ധനവും ഓയിലും മാത്രം ഉപയോഗിക്കുക.

4 / 5
ടര്‍ബോ ചാര്‍ജ്ജറിന് കേടുപാടുകള്‍ സംഭവിച്ചാല്‍ അത് നന്നാക്കുന്നതിനോ മാറ്റി പുതിയത് വയ്ക്കുന്നതിനോ നല്ല ചെലവ് വരാറുണ്ട്. ചെറിയ തകരാറുകള്‍ ആണെങ്കില്‍ മാത്രമെ അവ നന്നാക്കി എടുത്ത് ഉപയോഗിക്കാന്‍ കഴിയൂ. ഏകദേശം പതിനായരം രൂപയ്ക്ക് മുകളില്‍ ഇതിന് ചെലവാകും. പുതിയത് വാങ്ങണമെങ്കില്‍ സാധാരണ സെഡാന്‍ കാറുകള്‍ക്കാണെങ്കില്‍ 30000 രൂപ മുതലാണ് ഇതിന്റെ വില വരുന്നത്. എസ്.യു.വി വാഹനം ആണെങ്കില്‍ അര ലക്ഷത്തിന് മുകളില്‍ പോകും.

5 / 5
Follow Us