കുട്ടികൾക്കുള്ള കഫ് സിറപ്പുകൾക്ക് കർശന നിയന്ത്രണവുമായി കേന്ദ്രം; മാതാപിതാക്കൾ അറിയേണ്ട കാര്യങ്ങൾ! | Centre Restricts Specific Cough Syrups for Children Under 4: What Parents Need to Know Malayalam news - Malayalam Tv9

കുട്ടികൾക്കുള്ള കഫ് സിറപ്പുകൾക്ക് കർശന നിയന്ത്രണവുമായി കേന്ദ്രം; മാതാപിതാക്കൾ അറിയേണ്ട കാര്യങ്ങൾ!

Published: 

25 Aug 2026 | 04:01 PM

Centre Restricts Specific Cough Syrups for Children Under 4: What Parents Need to Know: നാല് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് നൽകുന്ന ചില കഫ് സിറപ്പുകൾക്ക് കേന്ദ്ര സർക്കാർ ഇപ്പോൾ കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ക്ലോർഫെനിറാമൈൻ മാലിയേറ്റ്, ഫിനൈൽഎഫ്രിൻ ഹൈഡ്രോക്ലോറൈഡ് എന്നിവ അറ്റങ്ങിയ മരുന്നുകൾക്കാണ് നിലവിൽ നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്. ചെറിയ കുട്ടികളുടെ ആരോഗ്യത്തിന് ഈ മരുന്നുകൾ ഹാനികരമാകാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി

1 / 5
ഇനിമുതൽ ഇത്തരം കഫ് സിറപ്പുകളുടെ പാക്കറ്റുകളിൽ "നാല് വയസ്സിന് താഴെയുള്ള കുട്ടികളിൽ ഉപയോഗിക്കാൻ പാടില്ല" എന്ന വ്യക്തമായ മുന്നറിയിപ്പ് നിർബന്ധമായും രേഖപ്പെടുത്തണമെന്ന് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. ഡ്രഗ്സ് ടെക്നിക്കൽ അഡൈ്വസറി ബോർഡിൻ്റെ പുതിയ ശുപാർശയെ തുടർന്നാണ് ഈ കർശന നടപടി. കുട്ടികൾക്ക് നൽകാൻ കഴിയുന്ന കൂടുതൽ സുരക്ഷിതമായ മറ്റ് നിരവധി മരുന്നുകൾ ഇന്ന് വിപണിയിൽ ലഭ്യമാണെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. (Image Credit source: Getty Images)

2 / 5
നാല് വയസ്സിന് താഴെയുള്ള കുട്ടികൾക്കുള്ള എല്ലാ കഫ് സിരപ്പുകളൂം സർക്കാർ നിരോധിച്ചിട്ടില്ല എന്നതാണ് മാതാപിതാക്കൾ പ്രത്യേകം മനസ്സിലാക്കേണ്ട പ്രധാനപ്പെട്ട കാര്യം. ക്ലോർഫെനിറാമൈൻ മാലിയേറ്റ്, ഫിനൈൽഎഫ്രിൻ ഹൈഡ്രോക്ലോറൈഡ് എന്നിവ അടങ്ങിയ മരുന്നുകൾക്ക് മാത്രമാണ് നിലവിൽ വിലക്കുള്ളത്. സാധാരണയായി കുട്ടികളിലെ ജലദോഷം, മൂക്കടപ്പ്, അലർജി, കടുത്ത തുമ്മൽ എന്നിവയ്ക്കാണ് ഫാർമസികളിൽ നിന്ന് ഇത്തരം മരുന്നുകൾ വാങ്ങി ഉപയോഗിക്കുന്നത്.

3 / 5
ആരോഗ്യകരമല്ലാത്ത കഫ് സിരപ്പ് ഉപയോഗിച്ചതിനെ തുടർന്ന് കഴിഞ്ഞ വർഷം മധ്യപ്രദേശിൽ നിരവധി കുട്ടികൾക്ക് ജീവൻ നഷ്ടമായിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാണ് മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇപ്പോൾ കൂടുതൽ കർശനമായ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത്.

4 / 5
ഇതിന് പുറമെ കഴിഞ്ഞ ജൂണിൽ, സിറപ്പുകൾക്ക് നൽകിയിരുന്ന പ്രത്യേക ഇളവുകൾ കേന്ദ്ര സർക്കാർ പൂർണ്ണമായും ഒഴിവാക്കിയിരുന്നു. ഇതിലൂടെ ഡോക്ടറുടെ കൃത്യമായ കുറിപ്പടിയില്ലാതെ ഫാർമസികളിൽ നിന്ന് നേരിട്ട് കഫ് സിറപ്പുകൾ ഉൾപ്പെടെയുള്ള യാതൊരുവിധ സിറപ്പുകളും വാങ്ങാൻ കഴിയില്ല. ജനങ്ങൾക്കിടയിൽ ഇത്തരം മരുന്നുകളുടെ അമിതവും അശാസ്ത്രീയവുമായ ഉപയോഗം വലിയ രീതിയിൽ കുറയ്ക്കാൻ ഈ നിയമം സഹായിക്കും.

5 / 5
മുൻപ് ഡോക്ടർ എഴുതിത്തന്ന പഴയ കുറിപ്പടിയോ, മെഡിക്കൽ സ്റ്റോറുകളിൽ നിന്നുള്ള ഉപദേശങ്ങളോ മാത്രം കേട്ട് കുട്ടികൾക്ക് ഒരിക്കലും സ്വയം മരുന്നുകൾ നൽകരുത്. കുട്ടിയുടെ കൃത്യമായ പ്രായം, ശരീരഭാരം, രോഗലക്ഷണങ്ങൾ എന്നിവയെല്ലാം വിശദമായി പരിശോധിച്ച ശേഷം ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ കുട്ടികൾക്ക് മരുന്നുകൾ നൽകാൻ പാടുള്ളൂ എന്ന് ആരോഗ്യ വിദഗ്ദ്ധർ മാതാപിതാക്കൾക്ക് കർശന മുന്നറിയിപ്പ് നൽകുന്നുണ്ട്.

Loading...
Unable to load recommendations.
Follow Us
പിൻകോഡ് ഇല്ലെങ്കിലും പാഴ്സലെത്തും; ദുബായിലെ ഡെലിവറി സിസ്റ്റം ഇങ്ങനെ
ഓണസദ്യയിൽ ഉപ്പ് ചേർക്കാത്ത വിഭവം
ഇലയിടൽ മുതൽ പായസം വരെ: ഓണസദ്യ കഴിക്കേണ്ട ശരിയായ ക്രമം
വിവോ X500 മുതൽ X500 പ്രോ മാക്സ് വരെയുണ്ട്; ലോഞ്ച് ഉറപ്പിച്ചു
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി