കോഴിമുട്ടയാണോ കാടമുട്ടയാണോ ബെസ്റ്റ്? ഇനി സംശയം വേണ്ട! | chicken or quail eggs Which is better for health here is the complete guide Malayalam news - Malayalam Tv9

Egg Benefits: കോഴിമുട്ടയാണോ കാടമുട്ടയാണോ ബെസ്റ്റ്? ഇനി സംശയം വേണ്ട!

Published: 

24 Oct 2025 15:39 PM

Egg Health Benefits: ഒരു കോഴിമുട്ടയുടെ ഏകദേശം നാലോ അഞ്ചോ കാട മുട്ട എടുത്താൽ ഒരേ അളവിലുള്ള പോഷകങ്ങൾ ലഭിക്കുമെങ്കിലും കാട മുട്ടയിൽ ചില പോഷകങ്ങൾ കൂടുതലാണ്.

1 / 7നല്ല ആരോഗ്യത്തിന് ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കേണ്ടതുണ്ട്. പോഷക സമൃദ്ധമായ ഭക്ഷണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മുട്ട. മുട്ടകൾ തന്നെ വിവിധതരത്തിലുണ്ട് കോഴിമുട്ട, കാടമുട്ട, താറാവ് മുട്ട എന്നിങ്ങനെ. (Photo Credit: Unplash)

നല്ല ആരോഗ്യത്തിന് ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കേണ്ടതുണ്ട്. പോഷക സമൃദ്ധമായ ഭക്ഷണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മുട്ട. മുട്ടകൾ തന്നെ വിവിധതരത്തിലുണ്ട് കോഴിമുട്ട, കാടമുട്ട, താറാവ് മുട്ട എന്നിങ്ങനെ. (Photo Credit: Unplash)

2 / 7

എങ്കിലും പൊതുവിൽ ആളുകൾ കൂടുതലായി കഴിക്കുന്നത് കോഴിമുട്ടയാണ്. എന്നിരുന്നാലും അടുത്തിടയായി കോഴിമുട്ടയും കാടമുട്ടയും തമ്മിൽ ഒരു താരതമ്യം വന്നിട്ടുണ്ട്. ശരീരത്തിന് ഏറ്റവും മികച്ചത് കണ്ടെത്തി കഴിക്കുന്നതാണ് ഇപ്പോൾ ആളുകളുടെ പൊതുവായ ഒരു രീതി. (Photo Credit: Unplash)

3 / 7

അത്തരത്തിൽ എല്ലാവർക്കും ഉള്ള ഒരു സംശയമാണ് കോഴിമുട്ടയാണോ കാട മുട്ടയാണോ ശരീരത്തിന് ഏറ്റവും മികച്ചത് എന്ന്. ഇനി അക്കാര്യത്തിൽ സംശയം വേണ്ട. കാടമുട്ട ആയാലും കോഴിമുട്ടയായാലും രണ്ടും പോഷക സമൃദ്ധമാണ്. എങ്കിലും ചില വ്യത്യാസങ്ങൾ ഉണ്ട്. (Photo Credit: Unplash)

4 / 7

ഒരു കോഴിമുട്ടയുടെ ഏകദേശം നാലോ അഞ്ചോ കാട മുട്ട എടുത്താൽ ഒരേ അളവിലുള്ള പോഷകങ്ങൾ ലഭിക്കുമെങ്കിലും കാട മുട്ടയിൽ ചില പോഷകങ്ങൾ കൂടുതലാണ്. കാടമുട്ടയിൽ ധാരാളം പ്രോട്ടീൻ, വിറ്റാമിൻ B12, ഇരുമ്പ് എന്നിവ അടങ്ങിയിരിക്കുന്നു.(Photo Credit: Unplash)

5 / 7

എന്നാൽ കാടമുട്ടയെ അപേക്ഷിച്ച് കോഴി മുട്ടയിൽ ഇതിന്റെ അളവ് കുറവാണ്. കാട മുട്ടയിൽ HDL അഥവാ നല്ല കൊളസ്ട്രോളിന്റെ അളവ് കൂടുതലാണ്. (Photo Credit: Unplash)

6 / 7

കാടമുട്ടയിൽ വിറ്റാമിൻ B12, റിബോഫ്ലേവിൻ (B2), ഇരുമ്പ്, ഫോസ്ഫറസ് എന്നിവയുടെ അളവ് കൂടുതൽ ആണ്. മുട്ടയിൽ കോളിൻ, വിറ്റാമിൻ D എന്നിവയുടെ അളവാണ് കൂടുതൽ.ചിലരിൽ കോഴിമുട്ട കഴിക്കുന്നത് അലർജി ഉണ്ടാക്കാൻ ഉള്ള സാധ്യത വർദ്ധിപ്പിക്കുന്നു. (Photo Credit: Unplash)

7 / 7

എന്നാൽ കാടമുട്ടയിൽ അലർജിക്കുള്ള സാധ്യത വളരെ കുറവാണ്. പോഷകസമൃദ്ധം ആകാൻ ആണ് ഉദ്ദേശിക്കുന്നതെങ്കിൽ കാടമുട്ടയാണ് അല്പം കൂടെ മികച്ചത്. എന്നിരുന്നാലും മുട്ടയും നിത്യേനെ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. അതായത് പോഷകങ്ങൾ തമ്മിൽ താരതമ്യം ചെയ്യുമ്പോൾ കാടമുട്ട ഒരു പടി മുന്നിലാണെങ്കിലും സമീകൃതാഹാരം എന്ന നിലയിൽ കോഴിമുട്ടയും കാടമുട്ടയും നിത്യേന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.(Photo Credit: Unplash)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും