Coconut Oil Price: വീണ്ടും ട്രാക്കിൽ കേറി വെളിച്ചെണ്ണ, തേങ്ങ; വില അഞ്ഞൂറ് കടക്കുമോ?
Coconut Oil and Coconut Prices in Kerala: അഞ്ഞൂറ് കടന്ന വെളിച്ചെണ്ണ വില മുന്നൂറായി താഴ്ന്നിരുന്നു. എന്നാൽ കഥ വീണ്ടും മാറുകയാണ്. സംസ്ഥാനത്ത് വെളിച്ചെണ്ണ, തേങ്ങ വില ഉയരുന്നുണ്ടെന്നാണ് റിപ്പോർട്ട്.

ഓണക്കാലത്ത് ചങ്കിടിപ്പേറ്റി, പിന്നീട് മലയാളികൾക്ക് ആശ്വാസമായ അടുക്കളയിലെ രണ്ട് പ്രധാനികളാണ് വെളിച്ചെണ്ണയും തേങ്ങയും. അഞ്ഞൂറ് കടന്ന വെളിച്ചെണ്ണ വില മുന്നൂറായി താഴ്ന്നിരുന്നു. എന്നാൽ കഥ വീണ്ടും മാറുകയാണ്. സംസ്ഥാനത്ത് വെളിച്ചെണ്ണ, തേങ്ങ വില ഉയരുന്നുണ്ടെന്നാണ് റിപ്പോർട്ട്.

കുറേ നാളുകളായി 350-400 രൂപയുണ്ടായിരുന്ന വെളിച്ചെണ്ണ വില ലീറ്ററിന് വീണ്ടും 450 രൂപയോടടുത്തിരിക്കുകയാണ്. വരുംദിവസങ്ങളിൽ വില വീണ്ടും കൂടുമെന്നാണ് സൂചന. തമിഴ്നാട് ലോബികളുടെ നീക്കമാണ് വില വർദ്ധനവിന് കാരണം.

തമിഴ്നാട്ടിലെ വൻകിട മില്ലുകൾ കൃത്രിമമായി കൊപ്രക്ഷാമം സൃഷ്ടിച്ച് വെളിച്ചെണ്ണ വില ഉയർത്തുകയാണെന്ന് വ്യാപാരികൾ ആരോപിക്കുന്നു. മകരസംക്രാന്തിയോട് അനുബന്ധിച്ച് ക്ഷേത്രങ്ങളിലേക്കും മറ്റും വലിയ അളവില്‍ തേങ്ങ വാങ്ങിച്ചതും വില വര്‍ധനവിന് മറ്റൊരു കാരണമായി.

തമിഴ്‌നാട്, കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കൂടുതലായി തേങ്ങ എത്തിയതോടെയാണ് വെളിച്ചെണ്ണ വില നേരത്തെ കുറഞ്ഞത്. എന്നാൽ നിലവിൽ തേങ്ങ വിലയും കൂടുന്നുണ്ട്. എഴുപത് രൂപ വരെ എത്തിയിട്ടുണ്ട്.

വെളിച്ചെണ്ണയോടൊപ്പം അടയ്ക്ക വിലയും ഉയരുന്നുണ്ട്. പുതിയ അടയ്ക്കയുടെ (കൊട്ടടക്ക) വില കിലോയ്ക്ക് 400 രൂപയിൽ നിന്നും 470 രൂപയിലേക്ക് ഉയർന്നു. പഴയ അടയ്ക്കയ്ക്ക് കിലോയ്ക്ക് 550 രൂപ വരെയാണ് നിലവിലെ വിപണി വില. (Image Credit: Getty Images)