AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Youtubers Meeth Miri: ലക്ഷങ്ങള്‍ വില വരുന്ന ഹാങ്ങിങ് ലൈറ്റുകള്‍, ഡിജെ ലൈറ്റുകള്‍ വരുന്ന ബാത്ത്റൂം, ഗ്ലാസ് ബ്രിഡ്ജ്; മീത്ത് മിറി കപ്പിള്‍സിന്റെ ആഢംബര വസതിയുടെ വില!

YouTubers Meeth Miri House Budget: രണ്ട് ലക്ഷം രൂപ വരുന്ന 510 കിലോ ഉള്ള ബുദ്ധന്‍റെ രൂപം, ലക്ഷങ്ങള്‍ വില വരുന്ന ഹാങ്ങിങ് ലൈറ്റുകള്‍, ഡിജെ ലൈറ്റുകള്‍ വരുന്ന ബാത്ത്റൂം, വാക്കിങ് വാഡ്രോബ്, ഗ്ലാസ് ബ്രിഡ്ജ് തുടങ്ങി നിരവധി പ്രത്യേകതകളാണ് വീട്ടിൽ ഒരുക്കിയിരിക്കുന്നത്.

Youtubers Meeth Miri: ലക്ഷങ്ങള്‍ വില വരുന്ന ഹാങ്ങിങ് ലൈറ്റുകള്‍, ഡിജെ ലൈറ്റുകള്‍ വരുന്ന ബാത്ത്റൂം, ഗ്ലാസ് ബ്രിഡ്ജ്; മീത്ത് മിറി കപ്പിള്‍സിന്റെ ആഢംബര വസതിയുടെ വില!
Youtubers Meeth Miri
Sarika KP
Sarika KP | Updated On: 17 Jan 2026 | 12:14 PM

റീലുകളിലൂടെയും വ്ളോഗിലൂടെയും മലയാളി പ്രേക്ഷകർക്ക് സുപരിചിതരാണ് മീത്ത് മിറി ദമ്പതികള്‍. മിഥുന്‍, റിതുഷ എന്നാണ് ഇവരുടെ യഥാര്‍ത്ഥ പേരെങ്കിലും മീത്ത്, മിറി എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. സോഷ്യൽ മീഡിയയിൽ മാത്രമല്ല റിയാലിറ്റി ഷോയിലൂടെയും ചാനല്‍ പരിപാടികളിലൂടെയും സജീവമാണ് താരദമ്പതികൾ. ഇവർക്ക് സ്വന്തമായി ഒരു ഓൺലൈൻ ക്ലോത്തിങ്ങ് ബ്രാൻഡും ഉണ്ട്.

ആരാധകരുമായി എല്ലാ വിശേഷങ്ങളും പങ്കുവയ്ക്കുന്ന താരം ഈ അടുത്താണ് പുതിയ ഒരു വീടു വച്ചത്. . 4000 സ്ക്വയർ ഫീറ്റിലാണ് വീട് പണിതത്. പുതുവൽസര ദിനത്തിലായിരുന്നു വീടിന്റെ പാലുകാച്ചല്‍ നടന്നത്. ആത്മാവ് എന്നർഥം വരുന്ന ‘റൂഹ്’ എന്ന പേരാണ് വീടിന് നൽകിയിരിക്കുന്നത്. ഇപ്പോഴിതാ ആഢംബര വസതിയുടെ ബജറ്റ് എത്രയാണെന്ന് വെളിപ്പെടുത്തുകയാണ് മീത്ത് മിറി കപ്പിള്‍സ്. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനു നൽകിയ അഭിമുഖത്തിലായിരുന്നു ഇവരുടെ പ്രതികരണം.

Also Read:‘എയറിൽ ആകുമെന്ന് മമിത പോലും കരുതി കാണില്ല’; രമേഷ് പിഷാരടിയുടെ വീഡിയോക്ക് മറുപടിയുമായി നടി

രണ്ടര കോടിയിലധികം രൂപയുടെ ആഢംബര വസതിയാണ് ഇവർ നിർമ്മിച്ചത്. 4000 സ്ക്വയർ ഫീറ്റിലാണ് വീട് പണിതതെന്നും മീത്ത് പറയുന്നു. രണ്ട് ലക്ഷം രൂപ വരുന്ന 510 കിലോ ഉള്ള ബുദ്ധന്‍റെ രൂപം, ലക്ഷങ്ങള്‍ വില വരുന്ന ഹാങ്ങിങ് ലൈറ്റുകള്‍, ഡിജെ ലൈറ്റുകള്‍ വരുന്ന ബാത്ത്റൂം, വാക്കിങ് വാഡ്രോബ്, ഗ്ലാസ് ബ്രിഡ്ജ് തുടങ്ങി നിരവധി പ്രത്യേകതകളാണ് വീട്ടിൽ ഒരുക്കിയിരിക്കുന്നത്.

ചാണകം മെഴുകിയ വീട്ടിൽ വളർന്നയാളാണ് താനെന്നും, വാടക കൊടുക്കാന്‍ പോലും ബുദ്ധിമുട്ടിയിരുന്ന കാലം തനിക്കുണ്ടായിരുന്നുവെന്നും മിഥുൻ മറ്റൊരു അഭിമുഖത്തിൽ തുറന്നുപറഞ്ഞിരുന്നു. ചെറിയൊരു വീട് സ്വപ്നം കണ്ട തനിക്ക് വലിയൊരു വീട് കിട്ടിയപ്പോൾ അതിയായ സന്തോഷം തോന്നി എന്നും റിതുഷ പറഞ്ഞു.