AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bedi Hanuman Temple: ഹനുമാൻ സ്വാമിയെ ചങ്ങലയിൽ ബന്ധിച്ച ക്ഷേത്രം! കാരണവും വിശ്വാസവും അറിയാം

Bedi Hanuman Temple legend: കേൾക്കുമ്പോൾ അതിശയം തോന്നുമെങ്കിലും ഈ ഹനുമാൻ ക്ഷേത്രത്തിലെ ഏറ്റവും വലിയൊരു സവിശേഷതയാണിത്....

Bedi Hanuman Temple: ഹനുമാൻ സ്വാമിയെ ചങ്ങലയിൽ ബന്ധിച്ച ക്ഷേത്രം! കാരണവും വിശ്വാസവും അറിയാം
Lord Hanuman
Ashli C
Ashli C | Published: 17 Jan 2026 | 12:50 PM

ഇന്ത്യയിൽ നിരവധി ഹനുമാൻ ക്ഷേത്രങ്ങൾ ഉണ്ട്. അവയിൽ ഓരോന്നിനും പലതരത്തിലുള്ള വിശ്വാസങ്ങളും ഐതിഹ്യങ്ങളും ഉണ്ട്. അത്തരത്തിലൊഡീഷ്യയിലെ പുതിയ ജഗന്നാഥ ക്ഷേത്രം ചുറ്റും ചരിത്രം ഉറങ്ങുന്ന നിരവധി സവിശേഷ ക്ഷേത്രങ്ങൾ ആണുള്ളത്. അവിടെ ഒരു ഹനുമാൻ ക്ഷേത്രവും ഉണ്ട്. ഇവിടുത്തെ പ്രത്യേകത എന്തെന്നാൽ ഈ ക്ഷേത്രത്തിലെ ഹനുമാൻ ഒരു സ്വർണ്ണ ചങ്ങലയാൽ ബന്ധിപ്പിക്കപ്പെട്ടിരിക്കുകയാണ്. കേൾക്കുമ്പോൾ അതിശയം തോന്നുമെങ്കിലും ഈ ഹനുമാൻ ക്ഷേത്രത്തിലെ ഏറ്റവും വലിയൊരു സവിശേഷതയാണിത്. മാത്രമല്ല സ്വർണ്ണ ചങ്ങലയിൽ ബന്ധിക്കപ്പെട്ട ഈ ഹനുമാൻ ദേവനെ കാണുവാൻ ദിനംപ്രതി ലക്ഷക്കണക്കിന് ഭക്തരാണ് എത്തുന്നത്.

ഈ ക്ഷേത്രത്തെ ചുറ്റിപ്പറ്റി നിരവധി പുരാണകഥകൾ ആണുള്ളത്. പുരാതനകാലത്ത് സമുദ്രത്തിലെ തിരമാലകൾ മൂന്നുതവണ ജഗന്നാഥ ക്ഷേത്രത്തിൽ പ്രവേശിച്ചിരുന്നു എന്നാണ് പറയുന്നത്. ഈ കാരണത്താൽ ഭഗവാൻ ജഗന്നാഥൻ കാറ്റിന്റെ മകനായ ഹനുമാനെ ഇവിടത്തെ കടലിനെ നിയന്ത്രിക്കാനായി നിയോഗിച്ചു.എന്നാൽ കാറ്റിന്റെ മകനായ ജഗന്നാഥൻ ബലഭദ്രനെയും സുഭദ്രയെയും കാണാൻ അകത്തേക്ക് പോകാൻ ശ്രമിച്ചപ്പോൾ, കടലും അദ്ദേഹത്തിന് പിന്നാലെ നഗരത്തിലേക്ക് പ്രവേശിക്കാൻ തുടങ്ങി. ഇത് കണ്ട ഭഗവാൻ ജഗന്നാഥൻ ഹനുമാനെ ഈ സ്വർണ്ണ ചങ്ങലകൾ കൊണ്ട് ബന്ധിച്ചു. അതുകൊണ്ടാണ് ഈ ക്ഷേത്രത്തെ ബേദി ഹനുമാൻ ക്ഷേത്രം എന്ന് വിളിക്കുന്നതെന്ന് പറയപ്പെടുന്നു.

കിഴക്കോട്ട് ദർശനമുള്ള ഈ ഹനുമാൻ ക്ഷേത്രത്തിന്റെ വാസ്തുവിദ്യ വളരെ ലളിതവും മനോഹരവുമാണ്. ക്ഷേത്രത്തിലെ പ്രധാന ദേവനായ ഹനുമാൻ വലതു കൈയിൽ ഒരു ഗദയും ഇടതു കൈയിൽ ഒരു ലഡ്ഡുവും പിടിച്ചിരിക്കുന്നു. ക്ഷേത്രത്തിന്റെ പുറം ചുമരുകളിൽ വിവിധ ദേവീദേവന്മാരുടെ ചിത്രങ്ങളുണ്ട്. തെക്ക് ചുമരിൽ ഗണേശന്റെ വിഗ്രഹമുണ്ട്. പടിഞ്ഞാറ് ചുമരിൽ ഹനുമാന്റെ അമ്മ അഞ്ജനയുടെ വിഗ്രഹമുണ്ട്. മടിയിൽ കുട്ടി ഹനുമാനും വടക്ക് ചുമരിൽ നിരവധി ദേവീദേവന്മാരുടെ ചിത്രങ്ങളുമുണ്ട്.