AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Coconut Oil Price: ക്രിസ്മസിന് വെളിച്ചെണ്ണ പടിക്കുപുറത്തോ? വില പറയും കാര്യം!

Coconut Oil Price in Kerala: വെളിച്ചെണ്ണ, തേങ്ങ, പച്ചക്കറി എന്നിവയുടെ വിലയിൽ വൻ കുതിപ്പാണ് നടക്കുന്നത്. തക്കാളി, മുരിങ്ങയ്ക്ക തുടങ്ങിയവ റെക്കോർഡുകൾ തകർത്താണ് മുന്നേറുന്നത്. വെളിച്ചെണ്ണയുടെ കാര്യത്തിൽ ക്രിസ്മസിനും ഈ കുതിപ്പ് തുടരുമോ?

nithya
Nithya Vinu | Published: 02 Dec 2025 11:44 AM
കേരളത്തിൽ ക്വിറ്റലിന് ഏകദേശം 39000 രൂപ നിരക്കിലാണ് വെളിച്ചെണ്ണ വ്യാപാരം നടക്കുന്നത്. ബ്രാൻഡുകൾക്കനുസരിച്ച് വിലയിൽ മാറ്റം വരും. ചില പ്രമുഖ ബ്രാൻഡുകൾക്ക് പൊതുവിപണിയിൽ 400 രൂപയ്ക്ക് മുകളിൽ വിലയുണ്ട്. (Image Credit: Getty Images)

1 / 5
അതേസമയം, സപ്ലൈകോയിൽ വില കുറവിൽ വെളിച്ചെണ്ണ ലഭ്യമാണ്. ലിറ്ററിന് 319 രൂപ നിരക്കില്‍ രണ്ട് ലിറ്റര്‍ വെളിച്ചെണ്ണ ഓരോ കാര്‍ഡ് ഉടമകൾക്കും വാങ്ങാം. ഓരോ കാര്‍ഡിനും 25 രൂപ നിരക്കില്‍ 20 കിലോ പച്ചരിയോ പുഴുക്കലരിയോ ലഭ്യമാകുന്നതാണ്. (Image Credit: Getty Images)

2 / 5
ക്രിസ്മസ് മാസമെന്നത് ഒട്ടേറെ ഭക്ഷ്യവിഭവങ്ങളുടെ കൂടി സമയമാണ്. അതുകൊണ്ട് തന്നെ മലയാളികളുടെ അടുക്കളയിൽ വെളിച്ചെണ്ണയ്ക്കും ആവശ്യം കൂടും. ഇത്തരത്തിൽ ഡിമാൻഡ് വർദ്ധിക്കുന്നത് വില കൂടാൻ കാരണമാകാറുണ്ട്. (Image Credit: Getty Images)

3 / 5
ക്രിസ്മസ് അടുക്കുമ്പോൾ വെളിച്ചെണ്ണയ്ക്ക് വിലവർദ്ധനവ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഉത്സവ സീസണുകളിൽ സർക്കാർ സപ്ലൈകോ പോലുള്ള ഔട്ട്ലെറ്റുകൾ വഴി സബ്‌സിഡി നിരക്കിൽ വെളിച്ചെണ്ണ വിതരണം ചെയ്ത് വില നിയന്ത്രിക്കാറുണ്ട്. ക്രിസ്മസിനും അത്തരം ഇടപെടൽ ഉണ്ടായാൽ വില വർദ്ധനവിന്റെ തീവ്രത കുറഞ്ഞേക്കാം. (Image Credit: Getty Images)

4 / 5
അതേസമയം നിലവിൽ വെളിച്ചെണ്ണയ്ക്കും കൊപ്രയ്ക്കും വില ഇടിഞ്ഞിട്ടുണ്ട്. വിദേശ പാചകയെണ്ണ വിലകൾ താഴ്‌ന്ന്‌ നിൽക്കുന്നതിനാൽ ചെറുകിട വിപണികളിലും സൂപ്പർ മാർക്കറ്റുകളിലും ഉപഭോക്താക്കൾ അവയ്ക്ക് മുൻ​ഗണന നൽകിയതാണ് വെളിച്ചെണ്ണയ്ക്ക് തിരിച്ചടിയായത്. (Image Credit: Getty Images)

5 / 5