ഇനി വെണ്ടയ്ക്ക ഒട്ടിപ്പിടിക്കില്ല! വഴുവഴുപ്പ് മാറി ക്രിസ്പിയാകാൻ ഈ ഒരു മാജിക് ടിപ്പ് മതി | Cooking Tips, Add Two Drops Of Lemon juice To Make Perfect Non sticky Okra Fry Malayalam news - Malayalam Tv9

Cooking Tips: ഇനി വെണ്ടയ്ക്ക ഒട്ടിപ്പിടിക്കില്ല! വഴുവഴുപ്പ് മാറി ക്രിസ്പിയാകാൻ ഈ ഒരു മാജിക് ടിപ്പ് മതി

Published: 

09 Oct 2026 | 11:07 AM

Okra Fry Cooking Tips And Tricks: എത്ര നേരം വഴറ്റിയാലും വെണ്ടയ്ക്ക കഷണങ്ങൾ തമ്മിൽ ഒട്ടിപ്പിടിച്ച് കുഴഞ്ഞുപോകുന്നത് പതിവാണ്. എന്നാൽ ഇനി വെണ്ടയ്ക്ക ഫ്രൈ ചെയ്യുമ്പോൾ ചെറിയൊരു പൊടികൈയിലൂടെ വഴുവഴുപ്പ് നിമിഷനേരം കൊണ്ട് അപ്രത്യക്ഷമാക്കാനും വെണ്ടയ്ക്ക നല്ല ക്രിസ്പിയായി മൊരിച്ചെടുക്കാനും സാധിക്കും. ഉപ്പ് ഏറ്റവും ഒടുവിൽ മാത്രം ചേർക്കുക. കാരണം തുടക്കത്തിൽ ഉപ്പ് ചേർത്താൽ വെണ്ടയ്ക്കയിൽ നിന്ന് വെള്ളം ഊറി വഴുവഴുപ്പ് കൂടും.

1 / 5
ഉച്ചയൂണിന് വെണ്ടയ്ക്ക മെഴുക്കുപുരട്ടിയോ ഫ്രൈയോ തയ്യാറാക്കുമ്പോൾ പല വീട്ടമ്മമാരും നേരിടുന്ന വലിയൊരു പ്രശ്നമാണ് വെണ്ടയ്ക്കയിലെ വഴുവഴുപ്പ്. എത്ര നേരം വഴറ്റിയാലും വെണ്ടയ്ക്ക കഷണങ്ങൾ തമ്മിൽ ഒട്ടിപ്പിടിച്ച് കുഴഞ്ഞുപോകുന്നത് പതിവാണ്. എന്നാൽ ഇനി വെണ്ടയ്ക്ക ഫ്രൈ ചെയ്യുമ്പോൾ ചെറിയൊരു പൊടികൈയിലൂടെ വഴുവഴുപ്പ് നിമിഷനേരം കൊണ്ട് അപ്രത്യക്ഷമാക്കാനും വെണ്ടയ്ക്ക നല്ല ക്രിസ്പിയായി മൊരിച്ചെടുക്കാനും സാധിക്കും. (Image Credit Source: Getty Images)

2 / 5
ചെറുനാരങ്ങാനീര്: വെണ്ടയ്ക്ക വെളിച്ചെണ്ണയിൽ ഇട്ട് വഴറ്റിത്തുടങ്ങുമ്പോൾ തന്നെ രണ്ട് തുള്ളി ചെറുനാരങ്ങാനീരോ ഒു സ്പൂൺ തൈരോ പാനിലേക്ക് ചേർക്കുക. ഇവയിലെ സിട്രിക് ആസിഡ് വെണ്ടയ്ക്കയിലെ വഴുവഴുപ്പുണ്ടാക്കുന്ന പെക്റ്റിൻ ഘടകങ്ങളെ പെട്ടെന്ന് നിർവീര്യമാക്കുകയും, വെണ്ടയ്ക്കയുടെ കഷണങ്ങൾ വെവ്വേറെ മാറി നല്ല മൊരിഞ്ഞ പാകത്തിലാകാൻ സഹായിക്കുകയും ചെയ്യും.

3 / 5
വെണ്ടയ്ക്ക അരിയുന്നതിന് തൊട്ടുമുമ്പ് കഴുകരുത്. കഴുകിയ ശേഷം ഒരു കോട്ടൺ തുണി ഉപയോഗിച്ച് ഓരോ വെണ്ടയ്ക്കയും ഈർപ്പം പൂർണ്ണമായും തുടച്ചെടുക്കുക. വെണ്ടയ്ക്കയുടെ അറ്റങ്ങൾ മുറിച്ച് നേർത്ത റൗണ്ട് കഷണങ്ങളായോ നീളത്തിലോ അരിയുക. പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച ശേഷം അരിഞ്ഞു വെച്ച വെണ്ടയ്ക്ക ചേർക്കുക. ഉടൻ തന്നെ 2-3 തുള്ളി ചെറുനാരങ്ങാനീര് ഇതിലേക്ക് ചേർത്ത് ഇളക്കുക.

4 / 5
തുടക്കത്തിൽ പാത്രം അടച്ചു വെച്ച് വേവിക്കരുത്. തുറന്നുവെച്ച് ഇടത്തരം തീയിൽ വഴറ്റുക. ഉപ്പ് ഏറ്റവും ഒടുവിൽ മാത്രം ചേർക്കുക. കാരണം തുടക്കത്തിൽ ഉപ്പ് ചേർത്താൽ വെണ്ടയ്ക്കയിൽ നിന്ന് വെള്ളം ഊറി വഴുവഴുപ്പ് കൂടും.  അതുപോലെ വെണ്ടയ്ക്ക വഴറ്റുമ്പോൾ പാത്രം അടച്ചുവെച്ചാൽ ആവി വെള്ളത്തുള്ളികളായി വീണ് വഴുവഴുപ്പ് ഇരട്ടിയാകും. വെണ്ടയ്ക്ക ഫ്രൈ കൂടുതൽ മൊരിഞ്ഞതാക്കാൻ അല്പം അരിപ്പൊടിയോ കടലമാവോ വിതറി വഴറ്റാം.

5 / 5
ചെറുനാരങ്ങ ലഭ്യമല്ലെങ്കിൽ 2 തുള്ളി വിനാഗിരി ചേർത്താലും ഇതേ ഫലം ലഭിക്കും. കൂടാതെ വെണ്ടയ്ക്ക് അരിയുമ്പോഴുള്ള പശപശപ്പ് മാറ്റാൻ ഈ , പച്ചക്കറി മുറിക്കുന്നതിന് മുൻപ് കത്തിയുടെ ഇരുവശങ്ങളിലും ഒരു നാരങ്ങയുടെ കഷ്ണം കൊണ്ട് ഉരസാവുന്നതാണ്. ഇങ്ങനെ ചെയ്താൽ കത്തിയിൽ ആ വഴുവഴുപ്പ് അധികം പറ്റിപ്പിടിക്കില്ല.

Loading...
Unable to load recommendations.
Follow Us
സ്വര്‍ണം ഇഎംഐക്ക് കിട്ടും, ഇത് വാങ്ങിയാല്‍ കല്യാണം കളറാക്കാം
മുട്ടയെക്കാൾ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ
മഞ്ഞളും തേനും ചാലിച്ച് ദിവസവും കഴിച്ചാൽ സംഭവിക്കുന്നത് എന്ത്?
ഇന്നും തലയെടുപ്പോടെ ഹോണ്ട യൂണികോൺ
റോഡിൽ രൂപപ്പെട്ട വലിയ ഗർത്തത്തിലേക്ക് കാർ
ഷൂവിടുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ
മെമ്പറിനെ വെള്ളത്തിലേക്ക് തള്ളിയിട്ട് എംഎൽഎ, വൈറൽ
എനിക്കിഷ്ടപ്പെട്ടു, ഞാൻ എടുക്കുന്നു