Cooking Tips: പ്രഷർ കുക്കിംഗ്, വീണ്ടും ചൂടാക്കുക; ഇങ്ങനെയാണ് പാചകമെങ്കിൽ എല്ലാ ഗുണങ്ങളും നഷ്ടമാകും
How To Cook Properly: ശരിയായ പാചക രീതി തിരഞ്ഞെടുക്കുന്നത് കൂടുതൽ വിറ്റാമിനുകളും ധാതുക്കളും ആരോഗ്യകരമായ കൊഴുപ്പുകളും നമ്മളിലേക്ക് എത്താൻ സഹായിക്കുമെന്നാണ് ഗവേഷണങ്ങൾ കാണിക്കുന്നത്. അത്തരത്തിൽ നിങ്ങളുടെ പാചക രീതികളിലെ തെറ്റും ശരിയും എന്തെല്ലാമാണെന്ന് നമുക്ക് വായിച്ചറിയാം.

നിങ്ങൾ കഴിക്കുന്ന ഭക്ഷണം എത്രത്തോളം പോഷകങ്ങൾ നൽകുന്നു എന്നതിൽ പാചക രീതികൾ വലിയ പങ്കുവഹിക്കുന്നുണ്ട്. ഉയർന്ന താപനിലയിലാണ് പാചകമെങ്കിൽ ഭക്ഷണത്തിലെ ഒമേഗ-3 കൊഴുപ്പുകൾ വിഘടിക്കും. കൂടാതെ ഭക്ഷണം ആവർത്തിച്ച് ചൂടാക്കുന്നത് പോഷകങ്ങളെ കൂടുതൽ നഷ്ടപ്പെടുത്തുന്നു. (Image Credits: Freepix)

ശരിയായ പാചക രീതി തിരഞ്ഞെടുക്കുന്നത് കൂടുതൽ വിറ്റാമിനുകളും ധാതുക്കളും ആരോഗ്യകരമായ കൊഴുപ്പുകളും നമ്മളിലേക്ക് എത്താൻ സഹായിക്കുമെന്നാണ് ഗവേഷണങ്ങൾ കാണിക്കുന്നത്. അത്തരത്തിൽ നിങ്ങളുടെ പാചക രീതികളിലെ തെറ്റും ശരിയും എന്തെല്ലാമാണെന്ന് നമുക്ക് വായിച്ചറിയാം.(Image Credits: Freepix)

പ്രഷർ കുക്കിംഗ് പാചകത്തെ വളരെ എളുപ്പമാക്കുന്ന ഒരു രീതിയാണ്. എന്നാൽ ഗവേഷണം അനുസരിച്ച് പ്രഷർ കുക്കിംഗ് ചെയ്യുമ്പോൾ പൊട്ടാസ്യം, ഇരുമ്പ്, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളെ നിലനിർത്താൻ സഹായിക്കുന്നു. പക്ഷേ വിറ്റാമിൻ സി, ബി എന്നിവയെ ഗണ്യമായി കുറയ്ക്കുന്നു. കാരണം അവ വെള്ളത്തിൽ ലയിക്കുകയും ഉയർന്ന മർദ്ദത്തിലും താപനിലയിലും കൂടുതൽ വിഘടിക്കുകയും ചെയ്യുന്നു. (Image Credits: Freepix)

ഉയർന്ന ചൂടിൽ ഭക്ഷണസാധനങ്ങൾ വറുക്കുന്നത് സൂക്ഷ്മമായ പോഷകങ്ങളെ ഇല്ലാതാക്കുന്നു. ഇതിലൂടെ വിറ്റാമിൻ സി, ഫോളേറ്റ്, ഒമേഗ-3 കൊഴുപ്പുകൾ എന്നിവ ചൂടുള്ള എണ്ണയുമായി സമ്പർക്കം പുലർത്തുമ്പോൾ വേഗത്തിൽ നശിക്കുന്നു. മത്സ്യം പോലുള്ള ഒമേഗ-3 അടങ്ങിയ ഭക്ഷണങ്ങൾ നന്നായി വറുക്കുമ്പോൾ ഈ കൊഴുപ്പുകൾ ഗണ്യമായി കുറയുന്നു. (Image Credits: Freepix)

ഭക്ഷണസാധനങ്ങൾ തിളപ്പിക്കുമ്പോൾ അതിലെ വിറ്റാമിനുകൾ വെള്ളത്തിൽ അലിഞ്ഞിറങ്ങുന്നു. പ്രത്യേകിച്ച് വിറ്റാമിൻ സി, ബി എന്നിവ. പച്ചക്കറികൾ വെള്ളത്തിലിട്ട് തിളപ്പിക്കുമ്പോൾ അതിലെ വിറ്റാമിൻ സിയുടെ അളവ് 50 മുതൽ 70 ശതമാനം വരെ കുറയുന്നു. ഇവയെല്ലാം വെള്ളം വലിച്ചെടുക്കുകയാണ് ചെയ്യുന്നത്. (Image Credits: Freepix)

പല വീടുകളിലും മിച്ചം വന്ന ഭക്ഷണം വീണ്ടും ചൂടാക്കി കഴിക്കാറുണ്ട്. ചിലപ്പോൾ ഒന്നിലധികം തവണ. ഇങ്ങനെ ആവർത്തിച്ച് ചൂടാക്കുന്നത് വിറ്റാമിൻ സി, ബി എന്നിവ കുറയ്ക്കുകയും കൊഴുപ്പുകളിലെ ഓക്സീകരണം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് ഭക്ഷണത്തിന്റെ പോഷകഗുണം കുറയ്ക്കുകയും ഗുണങ്ങൾ ഇല്ലാതാക്കുകയും ചെയ്യുന്നു. (Image Credits: Freepix)