അശ്വിൻ്റെ പ്രവചനം തള്ളി ശ്രീകാന്ത്! സിഎസ്കെ കോച്ച് സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചത് 'സര്‍പ്രൈസ്' പേര്‌ | CSK head coach 2026: Srikkanth rejects Eoin Morgan and McCullum, recommends Hussey Malayalam news - Malayalam Tv9

അശ്വിൻ്റെ പ്രവചനം തള്ളി ശ്രീകാന്ത്! സിഎസ്കെ കോച്ച് സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചത് ‘സര്‍പ്രൈസ്’ പേര്‌

Published: 

17 Aug 2026 | 12:22 PM

CSK Head Coach 2027: സ്റ്റീഫൻ ഫ്ലെമിങ് മുഖ്യപരിശീലക സ്ഥാനം ഒഴിഞ്ഞതോടെ, പുതിയ ഹെഡ് കോച്ചിനെ തിരയുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. പല പേരുകള്‍ പരിശീലകസ്ഥാനത്തേക്ക് പറഞ്ഞുകേള്‍ക്കുന്നുണ്ട്. എന്നാല്‍ ഔദ്യോഗിക പ്രതികരണങ്ങള്‍ ലഭ്യമായിട്ടില്ല. ഇയോന്‍ മോര്‍ഗന്‍ സിഎസ്‌കെ പരിശീലകനായേക്കുമെന്നായിരുന്നു ആര്‍ അശ്വിന്റെ പ്രവചനം.

1 / 5
സ്റ്റീഫൻ ഫ്ലെമിങ് മുഖ്യപരിശീലക സ്ഥാനം ഒഴിഞ്ഞതോടെ, പുതിയ ഹെഡ് കോച്ചിനെ തിരയുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. പല പേരുകള്‍ പരിശീലകസ്ഥാനത്തേക്ക് പറഞ്ഞുകേള്‍ക്കുന്നുണ്ട്. എന്നാല്‍ ഔദ്യോഗിക പ്രതികരണങ്ങള്‍ ലഭ്യമായിട്ടില്ല. ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ ഇയോന്‍ മോര്‍ഗന്‍ സിഎസ്‌കെ പരിശീലകനായേക്കുമെന്നായിരുന്നു മുന്‍ താരം ആര്‍ അശ്വിന്റെ പ്രവചനം  (Image Credit Source: PTI).

2 / 5
എന്നാല്‍ ഇതിനെ എതിര്‍ത്ത് മുന്‍താരം കൃഷ്ണമാചാരി ശ്രീകാന്ത് രംഗത്തെത്തി. ബ്രെണ്ടൻ മക്കല്ലത്തെ പരിശീലകനാക്കുന്നതിനെയും ശ്രീകാന്ത് ശക്തമായി എതിർത്തു. മോർഗന്‍ മികച്ച താരമായിരുന്നു. എന്നാല്‍ താന്‍ അദ്ദേഹത്തിലേക്ക് പോകില്ലെന്ന് ശ്രീകാന്ത് പറഞ്ഞു.

3 / 5
ഒരു കോച്ച് എന്ന നിലയിൽ അദ്ദേഹത്തെ ഒരു ഓപ്ഷനായി അംഗീകരിക്കാൻ കഴിയില്ല. കെകെആറിന്റെ ക്യാപ്റ്റനായിരുന്നപ്പോഴും അദ്ദേഹം വലിയ മെച്ചമൊന്നും ഉണ്ടാക്കിയിട്ടില്ല. അദ്ദേഹം കമന്ററിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഏറ്റവും നല്ലതെന്നും ശ്രീകാന്ത് പറഞ്ഞു. യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ശ്രീകാന്ത്.

4 / 5
"അതുപോലെ തന്നെ ബ്രെണ്ടൻ മക്കല്ലത്തെ ഹെഡ് കോച്ചായി നിയമിക്കാതിരിക്കുന്നതാണ് സിഎസ്കെക്ക് നല്ലത്. മോർഗൻ, മക്കല്ലം എന്നിവരോട് അവർ 'നോ' പറയണം," അദ്ദേഹം കൂട്ടിച്ചേർത്തു.  മൈക്കൽ ഹസ്സിയെ ഫ്രാഞ്ചൈസിക്ക് പരിഗണിക്കാമെന്നാണ് ശ്രീകാന്ത് നിർദ്ദേശിച്ചത്. സിഎസ്കെയുടെ ബാറ്റിംഗ് കോച്ചായി ഹസ്സി പ്രവർത്തിച്ചിട്ടുണ്ട്

5 / 5
"മിസ്റ്റർ ക്രിക്കറ്റ് (മൈക്കൽ ഹസ്സി) ഒപ്പമുള്ളപ്പോൾ സിഎസ്കെയ്ക്ക് പുറത്തുനിന്ന് ആരെയും ആവശ്യമില്ല. മൈക്കൽ ഹസ്സി തന്നെയായിരിക്കണം ഓട്ടോമാറ്റിക് ഹെഡ് കോച്ച്. അദ്ദേഹം തന്നെയാണ് ഏറ്റവും മികച്ച തിരഞ്ഞെടുപ്പ്. എന്നാൽ ഇനി മുന്നോട്ട് സിഎസ്കെയിൽ എംഎസ് ധോണിയുടെ സ്ഥാനം എന്തായിരിക്കും? ആ ക്രമീകരണം ആദ്യം ശരിയാക്കണം, അതിനുശേഷം മാത്രമേ മറ്റെല്ലാ കാര്യങ്ങളും വഴിയേ ശരിയാകൂ," ശ്രീകാന്ത് പറഞ്ഞു.

Loading...
Unable to load recommendations.
Follow Us
Related Photo Gallery
കിച്ചണ്‍ സ്‌പോഞ്ചില്‍ നിന്ന് എളുപ്പത്തില്‍ അണുക്കളെ നീക്കം ചെയ്യാം
കരിപിടിച്ച പാത്രങ്ങൾ സോപ്പില്ലാതെ വൃത്തിയാക്കാം,  5 ടിപ്‌സുകൾ!
ജിമ്മിൽ പോകുന്നവരാണോ? പ്രീ-വർക്കൗട്ടിന് ഇനി ബീറ്റ്റൂട്ട് മതി!
പ്ലഷർ പ്ലസ് - പ്രീമിയം ലുക്കുള്ള ഹീറോയുടെ ബജറ്റ് സ്കൂട്ടർ
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിദർഷയും അർജുനും മുഖ്യമന്ത്രിക്കൊപ്പം
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ
ഒന്നും രണ്ടുമല്ല, വീടിൻ്റെ മുകളിൽ കൂട്ടത്തോടെ എത്തിയ തത്തകളെ കണ്ടോ
തിരുവണ്ണാമലൈ ക്ഷേത്രത്തിലെത്തിയ ആനക്കുട്ടി