കറിവേപ്പില മതി തടി കുറയ്ക്കാന്‍; ആ മന്ത്രം വേഗം പഠിച്ചോളൂ | Curry Leaves for Weight Loss How to Include Them in Your Daily Diet Malayalam news - Malayalam Tv9

കറിവേപ്പില മതി തടി കുറയ്ക്കാന്‍; ആ മന്ത്രം വേഗം പഠിച്ചോളൂ

Published: 

03 Sep 2026 | 02:25 PM

Curry Leaves for Weight Loss: Simple Ways to Add Them to Your Diet: കറിവേപ്പിലയില്‍ ആന്റിഓക്‌സിഡന്റുകള്‍, ഫ്‌ളാവോനോയിഡുകള്‍, വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ കോശങ്ങളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുന്നതില്‍ ആന്റിഓക്‌സിഡന്റുകള്‍ക്ക് പ്രധാന പങ്കുണ്ട്.

1 / 5
മലയാളികളുടെ അടുക്കളയില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് കറിവേപ്പില. കറികള്‍ക്ക് രുചിയും മണവും നല്‍കുന്നതിന് പുറമെ നിരവധി ആരോഗ്യ ഗുണങ്ങളും കറിവേപ്പിലയ്ക്കുണ്ട്. ശരീരഭാരം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നവര്‍ക്കും ഭക്ഷണത്തില്‍ കറിവേപ്പില ഉള്‍പ്പെടുത്തുന്നത് സഹായകരമാകാം. (Image Credit Source: Getty Images)

2 / 5
കറിവേപ്പിലയില്‍ ആന്റിഓക്‌സിഡന്റുകള്‍, ഫ്‌ളാവോനോയിഡുകള്‍, വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ കോശങ്ങളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുന്നതില്‍ ആന്റിഓക്‌സിഡന്റുകള്‍ക്ക് പ്രധാന പങ്കുണ്ട്.

3 / 5
എന്നാല്‍ കറിവേപ്പില മാത്രം കഴിച്ചതുകൊണ്ട് ശരീരഭാരം പെട്ടെന്ന് കുറയുമെന്ന് കരുതരുത്. ഭക്ഷണക്രമവും ശാരീരിക പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുന്ന ആരോഗ്യകരമായ ജീവിതശൈലിയോടൊപ്പം മാത്രമേ ഇതിന്റെ ഗുണങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കഴിയൂ.

4 / 5
കറിവേപ്പില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് തന്നെയാണ് ഏറ്റവും എളുപ്പമുള്ള മാര്‍ഗം. കറികളിലും തോരനിലും ചമ്മന്തിയിലുമെല്ലാം ആവശ്യത്തിന് കറിവേപ്പില ചേര്‍ക്കാം. കറിവേപ്പില ഉപയോഗിച്ച് ചൂടുള്ള പാനീയവും തയ്യാറാക്കാം. ഇതിനായി കുറച്ച് കറിവേപ്പില വെള്ളത്തിലിട്ട് തിളപ്പിച്ച് അരിച്ചെടുത്ത ശേഷം കുടിക്കാം. രുചിക്കായി അല്‍പം നാരങ്ങാനീര് ചേര്‍ക്കുന്ന രീതിയും ചിലര്‍ പിന്തുടരുന്നു.

5 / 5
ചിലര്‍ രാവിലെ വെറും വയറ്റില്‍ കറിവേപ്പില ചവച്ചുകഴിക്കാറുണ്ട്. എന്നാല്‍ എല്ലാവര്‍ക്കും ഒരേ രീതിയില്‍ ഇത് അനുയോജ്യമാകണമെന്നില്ല. അതിനാല്‍ ശരീരഭാരം കുറയ്ക്കാനുള്ള ഏക മാര്‍ഗമായി കറിവേപ്പിലയെ കാണാതെ സമീകൃത ഭക്ഷണവും കൃത്യമായ വ്യായാമവും ശീലമാക്കുന്നതാണ് കൂടുതല്‍ പ്രധാനപ്പെട്ടത്.

Loading...
Unable to load recommendations.
Follow Us
മുടിക്കൊഴിച്ചിൽ തടയാൻ ഉള്ളി എണ്ണ, തയ്യാറാക്കേണ്ടത്...
രാവിലെ വെറും വയറ്റിൽ നെല്ലിക്ക കഴിക്കാമോ?
മഞ്ഞുമൂടിയ മലനിരകൾ കാണാൻ വണ്ടി കയറാം! 7 കിടിലൻ സ്ഥലങ്ങൾ ഇതാ!
പഠിത്തത്തിൽ മിടുക്കരാകാം! വിദ്യാരംഭത്തിൽ ജപിക്കേണ്ട മന്ത്രങ്ങൾ
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?