JSW Combat: 1100 കിലോ മീറ്റർ റേഞ്ച്, വില 30 ലക്ഷം മുതൽ! – ഒപ്പം വമ്പൻ ഫീച്ചറുകളും, ഞെട്ടിക്കാൻ ജെ.എസ്.ഡബ്ല്യൂ കോമ്പാറ്റ്
JSW Combat SUV: ഇലക്ട്രിക് മോഡിൽ മാത്രം 90 കിലോമീറ്റർ ഈ എസ്.യു.വിക്ക് സഞ്ചരിക്കാനാകും. അതിനൊപ്പം ഫുൾ ടാങ്ക് പെട്രോൾ കൂടി ചേരുമ്പോൾ ഒറ്റ സ്ട്രെച്ചിൽ 1100 കിലോ മീറ്റർ ദൂരം സഞ്ചരിക്കാൻ കഴിയും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇന്ത്യൻ റോഡുകളിലെ റിയൽ ലൈഫ് സാധ്യതകൾ നോക്കുമ്പോൾ ഇലക്ട്രിക് മോഡിലുള്ള റേഞ്ച് 90 കിലോമീറ്ററിൽ താഴെയായിരിക്കും
ഇന്ത്യൻ എസ്.യു.വി വിപണിയിലേക്ക് പുതിയൊരു മോഡൽ കൂടി എത്തുകയാണ്. ജെഎസ്‌ഡബ്ല്യു കോംബാറ്റ് (JSW Combat) എന്ന ഹൈബ്രിഡ് എസ്.യു.വി കാർ ഡിസംബർ 4 ന് ലോഞ്ച് ചെയ്യും. ചൈനീസ് വാഹന നിർമ്മാതാക്കളായ ചെറി (Chery) ഓട്ടോ മൊബൈൽസുമായി സഹകരിച്ചാണ് ജെഎസ്‌ഡബ്ല്യു ഇന്ത്യയിൽ പുത്തൻ മോഡലുമായി വിപണിയിലേക്ക് രംഗപ്രവേശനം ചെയ്യുന്നത്. വിദേശ വിപണികളിൽ ചെറി കമ്പനി വിൽക്കുന്ന, ജെറ്റൂർ ടി2 (Jetour T2) എന്ന അഡ്വഞ്ചർ എസ്‌യുവിയുടെ ഇന്ത്യൻ പതിപ്പാണ് ജെഎസ്‌ഡബ്ല്യു കോംബാറ്റ്.
ജെഎസ്‌ഡബ്ല്യു എംജി മോട്ടോർ (JSW MG Motor) സംയുക്ത സംരംഭത്തിൽ നിന്ന് വ്യത്യസ്തമായി, ജെഎസ്‌ഡബ്ല്യു മോട്ടോർസ് സ്വന്തം ബ്രാൻഡ് നെയ്മിൽ പുറത്തിറക്കുന്ന ആദ്യ വാഹനമാണിത്.
പ്ലഗ്-ഇൻ ഹൈബ്രിഡ്
വിദേശ വിപണികളിൽ, 1.5T, 2.0T പെട്രോൾ എൻജിനുകളും XWD ഓൾ-വീൽ ഡ്രൈവ് സംവിധാനവുമുള്ള വാഹനമായാണ് ജെറ്റൂർ ടി2 പ്രധാനമായും വിൽക്കപ്പെടുന്നത്. എന്നാൽ ഇന്ത്യയിൽ ഇതിന്റെ പ്ലഗ്-ഇൻ ഹൈബ്രിഡ്’ (plug-in hybrid) പതിപ്പ് മാത്രമേ ലഭ്യമാകൂ എന്നാണ് ഇതവുരെ പുറത്ത് വന്നിരിക്കുന്ന വിവരം. 1.5 ലിറ്റർ ഡയറക്ട്-ഇഞ്ചക്ഷൻ ടർബോ-പെട്രോൾ എൻജിൻ, രണ്ട് ഇലക്ട്രിക് മോട്ടോറുകൾ, 18.4 kWh ബാറ്ററി എന്നിവ ഒരു പ്രത്യേക 3-സ്പീഡ് ഹൈബ്രിഡ് ട്രാൻസ്മിഷനുമായി സംയോജിപ്പിച്ചാണ് പ്രവർത്തിക്കുന്നത്. അങ്ങനെ ആകെ 360 hp കരുത്തും 610 Nm ടോർക്കും ഈ ഹൈബ്രിഡ് സംവിധാനം ഉത്പാദിപ്പിക്കും.
Also Read: 310 KM റേഞ്ചുമായി സുസുക്കി ഇഗ്നിസ് ഇ.വി; ഇന്ത്യയിലേക്ക് എന്നെത്തും, സാധ്യതകൾ ഇങ്ങനെ
1,100 കിലോമീറ്റർ റേഞ്ച്
ഇലക്ട്രിക് മോഡിൽ മാത്രം 90 കിലോമീറ്റർ ഈ എസ്.യു.വിക്ക് സഞ്ചരിക്കാനാകും. അതിനൊപ്പം ഫുൾ ടാങ്ക് പെട്രോൾ കൂടി ചേരുമ്പോൾ ഒറ്റ സ്ട്രെച്ചിൽ 1100 കിലോ മീറ്റർ ദൂരം സഞ്ചരിക്കാൻ കഴിയും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇന്ത്യൻ റോഡുകളിലെ റിയൽ ലൈഫ് സാധ്യതകൾ നോക്കുമ്പോൾ ഇലക്ട്രിക് മോഡിലുള്ള റേഞ്ച് 90 കിലോമീറ്ററിൽ താഴെയായിരിക്കും. നഗര ഗതാഗതത്തിൽ ഏകദേശം 55–70 കിലോമീറ്ററും, വേഗത കൂടിയ സാഹചര്യങ്ങളിൽ 40–50 കിലോമീറ്ററും റേഞ്ചും പ്രതീക്ഷിക്കാം. 30 മുതൽ 40 ലക്ഷം രൂപ വരെയാണ് വാഹനത്തിൻ്റെ വില പ്രതീക്ഷിക്കുന്നത്.
വിപണി സാധ്യതകൾ
നിലവിൽ ഇന്ത്യയിലെ ഇലക്ടിക് വാഹനങ്ങൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിച്ച് വരുന്നതേയുള്ളൂ. മതിയായ ചാർജിംഗ് സ്റ്റേഷനുകൾ എല്ലാ പ്രദേശങ്ങളിലും ആയിട്ടില്ല. അവിടെയാണ് പ്ലഗ് ഇൻ ഹ്രൈബ്രിഡ് മോഡലുകളുടെ പ്രധാന്യം വർദ്ധിക്കുന്നത്. ദൈനംദിന ചെറിയ യാത്രകൾക്ക് ഇലക്ട്രിക് മോഡിലും. ദീർഘ ദൂര യാത്രകൾക്ക് പെട്രോൾ പവർടെയ്നും ഉപയോഗപ്പെടുത്താം. ഈ വാഹനത്തിന്റെ ചാർജിംഗ് കാര്യത്തിലേക്ക് വന്നാൽ 6.6 kW AC ചാർജർ ഉപയോഗിച്ചാൽ ബാറ്ററി 30 ശതമാനത്തിൽ നിന്ന് 100 ശതമാനത്തിലേക്ക് എത്താൻ ഏകദേശം മൂന്ന് മണിക്കൂറാണ് വേണ്ടത്. അതേസമയം, 50 kW DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാൽ അര മണിക്കൂർ മതിയാകും.
English Summary
Another new model is set to arrive in the Indian SUV market. The JSW Combat, a hybrid SUV, will be launched on December 4. JSW is entering the Indian market with this new model through a collaboration with the Chinese automaker Chery Automobiles.