December health tips: ഡിസംബറിൽ വറുത്തതും പൊരിച്ചതും വയറു നിറച്ച് കഴിക്കാം… പക്ഷെ പകലുറങ്ങാമോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
December Health Tips: വരണ്ടതും തണുപ്പുള്ളതുമായ ഈ ഡിസംബർ മാസക്കുളിരിൽ ശരീരത്തെ എങ്ങനെ എല്ലാം സംരക്ഷിക്കാമെന്നു നോക്കാം... ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതും ഇതെല്ലാം...
1 / 5

ഡിസംബർ ഇങ്ങെത്തി. ഇനി മഞ്ഞിന്റെ തണുപ്പുള്ള കാലമാണ്. അപ്പോൾ ശരീരത്തിനും അതനുസരിച്ച് ശ്രദ്ധവേണം. തണുപ്പുള്ള കാലാവസ്ഥയിൽ പേശികൾ പെട്ടെന്ന് വലിഞ്ഞുമുറുകാൻ സാധ്യതയുണ്ട്, അതിനാൽ ശരീരത്തിന് ആവശ്യമായ ചൂട് നൽകി ഇവയെ സംരക്ഷിക്കണം.
2 / 5

മഞ്ഞുകാലത്ത് പകൽ സമയത്തെ ഉറക്കം ഒഴിവാക്കുന്നത് പേശികൾ അമിതമായി വലിഞ്ഞുമുറുകുന്നത് തടയാൻ സഹായിക്കും.
3 / 5

ചൂടുള്ള ഉഴുന്നുവടയും പരിപ്പുവടയും പോലുള്ള പലഹാരങ്ങൾ കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം മഞ്ഞുകാലമാണ്. ഇത് ശരീരത്തിന് ആവശ്യമായ ഊഷ്മാവ് നൽകാൻ സഹായിക്കും.
4 / 5

മഞ്ഞുകാലത്ത് പേശികളുടെ അയവ് നിലനിർത്തുന്നതിനും വേദന കുറയ്ക്കുന്നതിനും ചില പ്രത്യേക തൈലങ്ങൾ തേയ്ക്കുന്നത് ഉചിതമാണ്.
5 / 5

വറുത്തതും ചൂടുള്ളതുമായ ഭക്ഷണങ്ങൾ ഈ സമയത്ത് കഴിക്കുന്നത് ശരീരത്തിന് അധിക ഊർജ്ജവും പ്രതിരോധശേഷിയും നൽകാൻ സഹായകമാകും.