മൺചട്ടി പെട്ടെന്ന് പൊട്ടിപ്പോകാറുണ്ടോ? വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത് ഇതാണ് | Do Your clay pots crack easily, Here is Clay Pot Buying Tips And Tricks Include Touching It Malayalam news - Malayalam Tv9

Clay Pot Buying Tips: മൺചട്ടി പെട്ടെന്ന് പൊട്ടിപ്പോകാറുണ്ടോ? വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത് ഇതാണ്

Published: 

20 Sep 2026 | 01:44 PM

Clay Pot Buying Tips And Tricks: കെമിക്കൽ പോളിഷ് ചെയ്ത ഇത്തരം ചട്ടികൾ പാചകത്തിന് ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. സ്വാഭാവികമായ മണ്ണുകൊണ്ട് നിർമ്മിച്ച്, പരമ്പരാഗതമായി ചുട്ടെടുക്കുന്ന നാടൻ മൺചട്ടികൾ തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും സുരക്ഷിതം. വാങ്ങിയ ഉടൻ തന്നെ മൺചട്ടി അടുപ്പിൽ വെക്കരുത്. 2-3 ദിവസം കഞ്ഞിവെള്ളത്തിൽ മുക്കിവെച്ച്, ശേഷം അല്പം വെളിച്ചെണ്ണ പുരട്ടി ഉണക്കിയെടുത്ത ശേഷം ഉപയോഗിച്ചാൽ ചട്ടിയുടെ ആയുസ്സ് കൂടും.

1 / 5
കേരളത്തിലെ ഓരോ അടുക്കളകളിലും മൺചട്ടിക്കുള്ള പ്രാധാന്യം മറ്റൊന്നിനുമില്ല. അതിൽ വെക്കുന്ന മീൻകറിക്കും ഒഴിച്ചു കൂട്ടാനുകൾക്കും രുചി ഏറെയാണ്. എന്നാൽ കടകളിൽ നിന്ന് വാങ്ങി കൊണ്ടുപോരുന്ന മൺചട്ടികൾ ഒന്നോ രണ്ടോ ഉപയോഗത്തിന് ശേഷം വിള്ളൽ വീഴുകയോ പെട്ടെന്ന് പൊട്ടിപ്പോവുകയോ ചെയ്യുന്നത് പലരുടെയും പരാതിയാണ്. നല്ല ഈടുനിൽക്കുന്ന, മികച്ച ഗുണനിലവാരമുള്ള മൺചട്ടി എങ്ങനെ നോക്കി വാങ്ങാമെന്ന് നോക്കാം. (Image Credit Source: Social Media)

2 / 5
തട്ടിനോക്കി ശബ്ദം ശ്രദ്ധിക്കുക: മൺചട്ടി വാങ്ങുമ്പോൾ ഏറ്റവും ആദ്യം ചെയ്യേണ്ടത് അതിൽ വിരലുകൾ കൊണ്ട് ചെറുതായി തട്ടിനോക്കുകയാണ്. ഇത് പണ്ടുമുതൽക്കെ പലരും ചെയ്യുന്ന ഒരു വിദ്യയാണ്. തട്ടുമ്പോൾ നല്ല വ്യക്തവും ഉറപ്പുള്ളതുമായ ശബ്ദം കേൾക്കുന്നുണ്ടെങ്കിൽ ആ ചട്ടിക്ക് നല്ല ഗുണനിലവാരമുള്ളതുമാണ്. ശബ്ദം വളരെ മങ്ങിയതാണെങ്കിൽ അതിൽ കണ്ണിൽ കാണാത്ത സൂക്ഷ്മമായ വിള്ളലുകൾ ഉണ്ടെന്ന് മനസ്സിലാക്കാം.

3 / 5
നിറവും പ്രതലവും: ചട്ടിയുടെ എല്ലാ ഭാഗത്തും ഒരേപോലെയുള്ള നിറം അതായത് കറുപ്പോ തവിട്ടോ ഉണ്ടായിരിക്കണം. ഒരു ഭാഗത്ത് മാത്രം കറുപ്പും മറുഭാഗത്ത് ചുവപ്പും കാണുന്നത് ചൂളയിൽ വയ്ക്കുന്നതിലെ കുഴപ്പത്തെയാണ് കാണിക്കുന്നത്. ചട്ടിയുടെ ഉൾവശം പരമാവധി മിനുസമാർന്നതായിരിക്കാൻ ശ്രദ്ധിക്കുക. കൂടുതൽ പരുപരുത്ത പ്രതലമാണെങ്കിൽ അതിൽ ഭക്ഷണാവശിഷ്ടങ്ങൾ അടിഞ്ഞുകൂടാനും കഴുകി വൃത്തിയാക്കാൻ ബുദ്ധിമുട്ടാകാനും സാധ്യതയുണ്ട്.

4 / 5
കട്ടിയും ഭാരവും: അധികം കട്ടി കുറഞ്ഞ മൺചട്ടികൾ ചൂടാവുമ്പോൾ പെട്ടെന്ന് പൊട്ടിപ്പോകാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ ആവശ്യത്തിന് കട്ടിയും അടിഭാഗത്തിന് ഉറപ്പുമുള്ള ചട്ടികൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. ഇത്തരം ചട്ടികൾ ചൂട് സമമായി നിലനിർത്താനും സഹായിക്കും. കടകളിൽ വളരെ മിനുസമാർന്നതും തിളങ്ങുന്നതുമായ മൺചട്ടികൾ കാണാറുണ്ട്.

5 / 5
കെമിക്കൽ പോളിഷ് ചെയ്ത ഇത്തരം ചട്ടികൾ പാചകത്തിന് ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. സ്വാഭാവികമായ മണ്ണുകൊണ്ട് നിർമ്മിച്ച്, പരമ്പരാഗതമായി ചുട്ടെടുക്കുന്ന നാടൻ മൺചട്ടികൾ തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും സുരക്ഷിതം. വാങ്ങിയ ഉടൻ തന്നെ മൺചട്ടി അടുപ്പിൽ വെക്കരുത്. 2-3 ദിവസം കഞ്ഞിവെള്ളത്തിൽ മുക്കിവെച്ച്, ശേഷം അല്പം വെളിച്ചെണ്ണ പുരട്ടി ഉണക്കിയെടുത്ത ശേഷം ഉപയോഗിച്ചാൽ ചട്ടിയുടെ ആയുസ്സ് കൂടും.

Loading...
Unable to load recommendations.
Follow Us
ഈ ഭക്ഷണങ്ങൾ മാനസിക സമ്മർദ്ദം കുറയ്ക്കും
കല്ലുപോലെയുള്ള കപ്പയും വേവും! പാചകത്തിന് ഈ ട്രിക്ക് പരീക്ഷിക്കൂ
ഹ്യുണ്ടായിയുടെ പുത്തൻ എസ്.യു.വി വിപണയിലേക്ക്
ചപ്പാത്തി വൈകിട്ട് വരെ സോഫ്റ്റായിരിക്കും! ചെയ്യേണ്ടത് അറിയാമോ
ഗണേഷ് കുമാറിൻ്റെ മകൻ്റെ വിവാഹത്തിന് പ്രതിപക്ഷ നേതാവെത്തിയപ്പോൾ
ബാഡ്മിൻ്റൺ കളിച്ച് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു
8 ലക്ഷം രൂപ കൈക്കൂലി വാങ്ങി ക്യാമറയിൽ കുടുങ്ങി
ഓവർബ്രിഡ്ജിലൂടെ ചാടി ട്രെയിന് മുകളിലൂടെ ഓടി നടന്ന് യുവാവ്