Lemon Peels: നാരങ്ങാനീര് പിഴിഞ്ഞ ശേഷം തോൽ കളയല്ലേ… ഇങ്ങനെയും ഉപയോഗിക്കാം
Uses for Leftover Lemon Peels: ചെറു നാരങ്ങയുടെ നീര് പിഴിഞ്ഞെടുത്ത ശേഷം അതിന്റെ തോട് നേരെ ചവറ്റുകുട്ടയിലേക്ക് എറിയുകയാണ് പതിവ്. എന്നാൽ, അല്പം ശ്രദ്ധിച്ചാൽ ഈ നാരങ്ങാത്തോട് കൊണ്ട് വീട്ടുജോലികൾ എളുപ്പമാക്കാൻ സാധിക്കുമെന്ന് അറിയാമോ? ഒന്നല്ല വിവിധതരത്തിൽ ഇവ ഉപകാരിയാണ്.

നാം പൊതുവെ ചെറുനാരങ്ങയുടെ നീര് പിഴിഞ്ഞെടുത്ത ശേഷം അതിന്റെ തോട് നേരെ ചവറ്റുകുട്ടയിലേക്ക് എറിയുകയാണ് പതിവ്. എന്നാൽ, അല്പം ശ്രദ്ധിച്ചാൽ ഈ നാരങ്ങാത്തോട് കൊണ്ട് വീട്ടുജോലികൾ എളുപ്പമാക്കാൻ സാധിക്കുമെന്ന് അറിയാമോ? ഒന്നല്ല വിവിധതരത്തിൽ ഇവ ഉപകാരിയാണ്. ചെറുനാരങ്ങത്തോൽ പാഴാക്കാതെ വീണ്ടും ഉപയോഗിക്കാനുള്ള വഴികൾ അറിഞ്ഞോളൂ.... (Image Credit source: Getty Images, unsplash)

സിങ്കിലെ എണ്ണമയവും ദുർഗന്ധവും അകറ്റാൻ നാരങ്ങാത്തോട് മികച്ചതാണ്. അല്പം ഉപ്പോ ബേക്കിംഗ് സോഡയോ സിങ്കിലേക്ക് വിതറിയ ശേഷം നാരങ്ങാത്തോട് ഉപയോഗിച്ച് നന്നായി ഉരച്ച് കഴുകുക. ഇത് സിങ്കിലെ കറകൾ മാറ്റി പുതിയത് പോലെ തിളങ്ങാനും ദുർഗന്ധം അകറ്റാനും സഹായിക്കും.

മൈക്രോവേവിനുള്ളിൽ അടിഞ്ഞുകൂടിയ ഭക്ഷണക്കറകളും ദുർഗന്ധവും നീക്കാൻ ഒരു പാത്രത്തിൽ വെള്ളമെടുത്ത് അതിൽ കുറച്ച് നാരങ്ങാത്തോടുകൾ ഇട്ട് 3-5 മിനിറ്റ് ചൂടാക്കുക. ഇതിൽ നിന്ന് ഉയർന്നുവരുന്ന ആവി മൈക്രോവേവിനുള്ളിലെ കറകളെ അയവുള്ളതാക്കും. അതിനുശേഷം ഒരു തുണി ഉപയോഗിച്ച് തുടച്ചെടുത്താൽ മൈക്രോവേവ് എളുപ്പത്തിൽ വൃത്തിയാകും.

അടുക്കളയിൽ ഉപയോഗിക്കുന്ന വുഡൻ കട്ടിംഗ് ബോർഡുകളിൽ ബാക്ടീരിയകളും ഭക്ഷണത്തിന്റെ മണവും തങ്ങിനിൽക്കാൻ സാധ്യത കൂടുതലാണ്. കട്ടിംഗ് ബോർഡിൽ അല്പം കല്ലുപ്പ് വിതറിയ ശേഷം നാരങ്ങാത്തോട് കൊണ്ട് നന്നായി തിരുമ്മി കഴുകിയാൽ ദുർഗന്ധവും അണുക്കളും മാറിക്കിട്ടും.

നാരങ്ങാത്തോടിന്റെ പുറംഭാഗം ഗ്രേറ്റ് ചെയ്തെടുക്കുന്നതാണ് 'ലെമൺ സെസ്റ്റ്' . ഇത് ഉണക്കി സൂക്ഷിച്ചാൽ സലാഡുകൾ, ബേക്കിംഗ് വിഭവങ്ങൾ, ഗ്രീൻ ടീ അല്ലെങ്കിൽ സാധാ ചായ എന്നിവയിൽ ചേർത്ത് മികച്ച രുചിയും റിഫ്രഷിംഗ് സുഗന്ധവും നൽകാൻ ഉപയോഗിക്കാവുന്നതാണ്.