3 ചേരുവകൾ! തേങ്ങ ചേർത്ത് വീട്ടിൽ ഐസ്ക്രീം ഉണ്ടാക്കിയാലോ | Easy Homemade Coconut Ice Cream Recipe, Made with Just 3 Simple Ingredients Malayalam news - Malayalam Tv9

Ice Cream: 3 ചേരുവകൾ! തേങ്ങ ചേർത്ത് വീട്ടിൽ ഐസ്ക്രീം ഉണ്ടാക്കിയാലോ

Updated On: 

14 Sep 2026 | 03:37 PM

Homemade Coconut Ice Cream Recipe: തണുത്തതും രുചികരവുമായ ഒരു ഐസ്ക്രീം ഉണ്ടാക്കിയാലോ? കൃത്രിമ നിറങ്ങളോ പ്രിസർവേറ്റീവുകളോ ഇല്ലാതെ തികച്ചും പ്രകൃതിദത്തമായ രീതിയിൽ വെറും 3 ചേരുവകൾ മാത്രം ഉപയോഗിച്ച് ഈ ഐസ്ക്രീം തയ്യാറാക്കാൻ കഴിയും. കുട്ടികൾക്കും കൊടുക്കാവുന്ന വീട്ടിൽ ഉണ്ടാക്കാവുന്ന ഹെൽത്തി തേങ്ങ ഐസ്ക്രീം റെസിപ്പി പരിചയപ്പെട്ടാലോ...

1 / 5
കനത്ത ചൂടിൽ കഴിക്കാൻ തണുത്തതും രുചികരവുമായ ഒരു ഐസ്ക്രീം ഉണ്ടാക്കിയാലോ? കൃത്രിമ നിറങ്ങളോ പ്രിസർവേറ്റീവുകളോ ഇല്ലാതെ തികച്ചും പ്രകൃതിദത്തമായ രീതിയിൽ വെറും 3 ചേരുവകൾ മാത്രം ഉപയോഗിച്ച് ഈ ഐസ്ക്രീം തയ്യാറാക്കാൻ കഴിയും. കുട്ടികൾക്കും കൊടുക്കാവുന്ന വീട്ടിൽ ഉണ്ടാക്കാവുന്ന ഹെൽത്തി തേങ്ങ ഐസ്ക്രീം റെസിപ്പി പരിചയപ്പെട്ടാലോ... (Image Credit source: Getty Images)

2 / 5
ആദ്യം ഒരു വലിയ പാത്രത്തിൽ തണുപ്പിച്ച വിപ്പിങ് ക്രീം എടുക്കുക. ഇത് ഒരു ഇലക്ട്രിക് ബീറ്ററോ വിസ്ക് ഉപയോഗിച്ചോ നന്നായി അടിച്ചെടുക്കാം. ക്രീം നല്ലപോലെ കട്ടിയായി വരുന്നത് വരെ ബീറ്റ് ചെയ്യണം. അടിച്ചുവെച്ചിരിക്കുന്ന ക്രീമിലേക്ക് എടുത്തു വെച്ചിരിക്കുന്ന കട്ടിയുള്ള തേങ്ങാപ്പാൽ സാവധാനം ഒഴിക്കാം. ഇത് പതുക്കെ ഇളക്കി യോജിപ്പിക്കണം. അമിതമായി ബീറ്റ് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കാം.

3 / 5
ഇതിലേക്ക് ആവശ്യമായ കണ്ടൻസ്ഡ് മിൽക്ക് ചേർക്കീം. നിങ്ങളുടെ മധുരത്തിനനുസരിച്ച് ഇതിന്റെ അളവിൽ മാറ്റം വരുത്താം. ശേഷം എല്ലാം കൂടി നന്നായി യോജിപ്പിക്കാം. തയ്യാറാക്കിയ മിശ്രിതം ഒരു എയർ ടൈറ്റ് കണ്ടെയ്നറിലേക്ക് മാറ്റാം. ഇതിന്റെ മുകളിൽ ഐസ് കട്ടകൾ പിടിക്കാതിരിക്കാൻ ഒരു പ്ലാസ്റ്റിക് കവർ കൊണ്ട് മൂടുന്നത് നന്നായിരിക്കും.

4 / 5
ഇത് കുറഞ്ഞത് 7-8 മണിക്കൂർ അല്ലെങ്കിൽ ഒരു രാത്രി മുഴുവൻ ഫ്രീസറിൽ വെച്ച് സെറ്റ് ചെയ്യാം. രുചികരവും ക്രീമിയുമായ ഹോം മെയ്ഡ് കോക്കനട്ട് ഐസ്ക്രീം തയ്യാർ! വിളമ്പുന്നതിന് മുൻപ് മുകളിൽ അല്പം വറുത്ത തേങ്ങാക്കൊത്തോ അണ്ടിപ്പരിപ്പോ വിതറുന്നത് കൂടുതൽ രുചി നൽകും. ഹിബ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ റെസിപ്പി പങ്ക് വച്ചിരിക്കുന്നത്.

5 / 5
തേങ്ങയുടെ തനതായ സ്വാദും പാലിന്റെ കൊഴുപ്പും ചേരുമ്പോൾ ഒരു പ്രത്യേക രുചിയാണ് ഈ ഐസ്ക്രീമിനുള്ളത്. കുട്ടികൾക്ക് നൽകാൻ ഏറ്റവും അനുയോജ്യമായതും യാതൊരു വിധ കൃത്രിമ നിറങ്ങളും ചേർക്കാത്തതുമായ ഈ വിഭവം ഐസ്ക്രീം മേക്കറിന്റെ സഹായമില്ലാതെ തന്നെ അടുക്കളയിൽ പരീക്ഷിക്കാവുന്നതാണ്.

Loading...
Unable to load recommendations.
Follow Us
ചിന്തിച്ച് കാട് കയറാറുണ്ടോ? 'ഓവര്‍തിങ്കിങ്' ഒഴിവാക്കാന്‍ വഴികള്‍
കാര്യസിദ്ധിക്കും രോഗമോക്ഷത്തിനും ഈ ഗണപതി മന്ത്രങ്ങൾ ജപിക്കു
ഒന്നരലക്ഷം കൊണ്ട് വിവാഹ സെറ്റെടുത്താലോ? സ്വര്‍ണം ഉടന്‍ വാങ്ങാം
ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ് വരുന്നു
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്