AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Healthy Exam Diet: ഭക്ഷണത്തില്‍ ശ്രദ്ധിച്ചാല്‍ പരീക്ഷയില്‍ നല്ല മാര്‍ക്ക് വാങ്ങാം

Foods to Improve Concentration: കൃത്യമായി ഭക്ഷണം കഴിക്കാതെയും ഉറങ്ങാതെയും പഠിക്കുന്നതാണ് പലരുടെയും രീതി. ഇങ്ങനെ ചെയ്തത് കൊണ്ട് ശരീരത്തിന് ദോഷം മാത്രമേ വന്നുചേരാന്‍ പോകുന്നുള്ളൂ.

Shiji M K
Shiji M K | Published: 03 Feb 2026 | 10:52 AM
ഇതാ മറ്റൊരു പരീക്ഷാകാലം വന്നെത്തിയിരിക്കുന്നു. വേനല്‍ചൂടിനോടൊപ്പം എത്തുന്ന പരീക്ഷാച്ചൂടിനെ മറികടക്കണമെങ്കില്‍ നല്ല ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ കൃത്യമായി ഭക്ഷണം കഴിക്കാതെയും ഉറങ്ങാതെയും പഠിക്കുന്നതാണ് പലരുടെയും രീതി. ഇങ്ങനെ ചെയ്തത് കൊണ്ട് ശരീരത്തിന് ദോഷം മാത്രമേ വന്നുചേരാന്‍ പോകുന്നുള്ളൂ. (Image Credits: Getty Images)

1 / 5
പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിക്കണമെങ്കില്‍ ശരീരത്തിന് ഊര്‍ജം ആവശ്യമാണ്. ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങളാണ് പരീക്ഷാകാലത്ത് കഴിക്കേണ്ടത്. പ്രഭാത ഭക്ഷണമായി ആവിയില്‍ വേവിച്ചെടുത്തവ കഴിക്കാം. ഇവയോടൊപ്പം പാല്‍, മുട്ട, പയറുവര്‍ഗങ്ങള്‍ എന്നിവ കഴിക്കാവുന്നതാണ്.

2 / 5
വയറുനിറയെ ഭക്ഷണം കഴിക്കുന്നതിന് പകരം ഇടയ്ക്കിടെ ലഘുഭക്ഷണങ്ങള്‍ കഴിക്കുന്നതാണ് നല്ലത്. ധാരാളം വെള്ളവും ഇതിനോടൊപ്പം കുടിക്കണം. തണ്ണിമത്തന്‍, ഓറഞ്ച്, മധുരനാരങ്ങ, മസ്‌ക്‌മെലന്‍ എന്നിങ്ങനെയുള്ള പഴങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. തിളപ്പിച്ചാറിയ വെള്ളം, നാരങ്ങാ വെള്ളം, കരിക്കിന്‍ വെള്ളം തുടങ്ങിയവയും കുടിക്കാവുന്നതാണ്.

3 / 5
ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ പഴങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍, ഫ്‌ളാക്‌സ് സീഡ്, സോയാബീന്‍ എന്നിവ കഴിക്കുന്നത് നല്ലതാണ്. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സഹായിക്കും.

4 / 5
അത്താഴത്തിന് വീട്ടില്‍ തന്നെ തയാറാക്കുന്ന അത്തിപ്പഴ ഷെയ്ക്കാണ് ഉചിതം. കൊഴുപ്പ് കുറഞ്ഞ, നാരുകള്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയ ഭക്ഷണം വേണം രാത്രിയില്‍ കഴിക്കാന്‍. മധുരം, പുളി, എരിവ് എന്നിവ രാത്രിയില്‍ കൂടുതലായി കഴിക്കരുത്.

5 / 5
Follow Us