റുതുരാജോ, ‘ടുക് ടുക് രാജോ’? ടി20യില്‍ ടെസ്റ്റ് കളിച്ച സിഎസ്‌കെ ക്യാപ്റ്റന്‍ ‘എയറി’ല്‍
Ruturaj Gaikwad Slow Strike Rate Sparks T20 Debate: മോശം സ്‌ട്രൈക്ക് റേറ്റിന്റെ പേരില്‍ പലപ്പോഴും വിമര്‍ശിക്കപ്പെട്ടിട്ടുള്ള താരമാണ് റുതുരാജ് ഗെയ്ക്‌വാദ്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിക്കുന്ന താരത്തിന്റെ ഒച്ചിഴയും വേഗത്തിലുള്ള ബാറ്റിങ് പലപ്പോഴും ടീമിന്റെ സ്‌കോറിങ് വേഗതയെ ബാധിച്ചിട്ടുണ്ട്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും റുതുരാജിന്റെ പ്രകടനം വിമര്‍ശിക്കപ്പെടുന്നുണ്ട്.
മോശം സ്‌ട്രൈക്ക് റേറ്റിന്റെ പേരില്‍ പലപ്പോഴും വിമര്‍ശിക്കപ്പെട്ടിട്ടുള്ള താരമാണ് റുതുരാജ് ഗെയ്ക്‌വാദ്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിക്കുന്ന താരത്തിന്റെ ഒച്ചിഴയും വേഗത്തിലുള്ള ബാറ്റിങ് പലപ്പോഴും ടീമിന്റെ സ്‌കോറിങ് വേഗതയെ ബാധിച്ചിട്ടുണ്ട്. ഇന്ത്യന്‍ ടി20 ടീമില്‍ സ്ഥിരസാന്നിധ്യമാകാന്‍ സാധിക്കാത്തതിന്റെ ഒരു കാരണവും ഇതു തന്നെയാണ്. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും റുതുരാജിന്റെ പ്രകടനം വിമര്‍ശിക്കപ്പെടുന്നുണ്ട്. ഇത് റുതുരാജാണോ, അതോ ടുക്ക് ടുക്ക് രാജാണോ എന്നാണ് ആരാധകരുടെ പരിഹാസം. ടി20യില്‍ ഇത്രയും ‘സെന്‍സിബിള്‍’ ഇന്നിങ്‌സ് കളിക്കരുതെന്നാണ് ആരാധകര്‍ ഒന്നടങ്കം ആവശ്യപ്പെടുന്നത്.
സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മഹാരാഷ്ട്ര ടീമിന്റെ ക്യാപ്റ്റനാണ് റുതുരാജ്. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയുടെ ഭാഗമായിരുന്നതിനാല്‍ കേരളത്തിനെതിരെയും, പുതുച്ചേരിക്കെതിരെയും, ഹിമാചല്‍ പ്രദേശിനെതിരെയും നടന്ന മത്സരങ്ങളില്‍ റുതുരാജിന് കളിക്കാനായില്ല. താരത്തിന്റെ അസാന്നിധ്യത്തില്‍ മഹാരാഷ്ട്രയുടെ ആദ്യ മൂന്ന് മത്സരങ്ങളിലും പൃഥി ഷായായിരുന്നു ക്യാപ്റ്റന്‍.
റുതുരാജിന്റെ പ്രകടനം
അസമിനെതിരെ നവംബര്‍ 20-ന് നടന്ന മത്സരത്തിലായിരുന്നു മഹാരാഷ്ട്ര ടീമിലേക്ക് റുതുരാജിന്റെ തിരിച്ചുവരവ്. ഈ മത്സരത്തില്‍ മഹാരാഷ്ട്ര അഞ്ച് വിക്കറ്റിന് അസമിനെ തോല്‍പിച്ചു. പുറത്താകാതെ 35 പന്തില്‍ 44 റണ്‍സ് റുതുരാജ് നേടി. ഈ മത്സരത്തില്‍ മാത്രമാണ് താരം അല്‍പമെങ്കിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. എങ്കിലും സ്‌ട്രൈക്ക് റേറ്റ് 125.71 മാത്രമായിരുന്നു. അസമിന്റെ ദുര്‍ബലമായ ബൗളിങ് നിരയെ മികച്ച സ്‌ട്രൈക്ക് റേറ്റില്‍ നേരിടാന്‍ താരത്തിന് സാധിച്ചില്ല.
Also Read: Kerala vs Assam: അസമിനെ 9 വിക്കറ്റിന് തീര്‍ത്ത് സഞ്ജുവും സംഘവും; എലൈറ്റ് സിയില്‍ കേരളം രണ്ടാമത്
മധ്യപ്രദേശിനെതിരായ മത്സരത്തില്‍ തീര്‍ത്തും നിരാശജനകമായിരുന്നു പ്രകടനം. 13 പന്തില്‍ 14 റണ്‍സെടുത്താണ് താരം പുറത്തായത്. ആദ്യം ബാറ്റു ചെയ്ത മഹാരാഷ്ട്ര നേടിയത് 208 റണ്‍സ്. റുതുരാജ് ക്രീസിലെത്തുമ്പോള്‍ 10.5 ഓവറില്‍ രണ്ട് വിക്കറ്റിന് 118 എന്ന മികച്ച നിലയിലായിരുന്നു മഹാരാഷ്ട്ര.
ആ സമയം മഹാരാഷ്ട്രയ്ക്ക് വേണ്ടിയിരുന്നത് 61 പന്തില്‍ 91 റണ്‍സ്. എന്നിട്ടും മികച്ച സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റു വീശാന്‍ താരം ശ്രമിച്ചില്ല. ഒച്ചിഴയും വേഗതയിലുള്ള ബാറ്റിങ് ഏറെ വിമര്‍ശിക്കപ്പെട്ടു. ക്യാപ്റ്റന്റെ ഉത്തരവാദിത്തം റുതുരാജ് കാണിച്ചില്ലെന്നായിരുന്നു വിമര്‍ശനം. മധ്യപ്രദേശിനോട് മഹാരാഷ്ട്ര പരാജയപ്പെടുകയും ചെയ്തു. താരതമ്യേന ദുര്‍ബലരായ ത്രിപുരയ്‌ക്കെതിരായ മത്സരത്തിലും റുതുരാജ് നിറംമങ്ങി. അഞ്ച് പന്ത് നേരിട്ട താരം നേടിയത് വെറും നാലു റണ്‍സ് മാത്രം. എങ്കിലും ത്രിപുരയെ അഞ്ച് വിക്കറ്റിന് തോല്‍പിക്കാന്‍ മഹാരാഷ്ട്രയ്ക്ക് സാധിച്ചു.
English Summary
Ruturaj Gaikwad faces fresh criticism for his slow T20 strike rate. Fans mock him in the Syed Mushtaq Ali Trophy. He returned as Maharashtra captain after missing early games. Low scores against Madhya Pradesh and Tripura hurt his form.