പിഎഫ് വിഹിതം അക്കൗണ്ടിൽ കാണിക്കുന്നില്ലേ? കാരണമിത്... | EPF contributions for September and October not showing in account, Here's why Malayalam news - Malayalam Tv9

EPF Contributions: പിഎഫ് വിഹിതം അക്കൗണ്ടിൽ കാണിക്കുന്നില്ലേ? കാരണമിത്…

Published: 

03 Dec 2025 12:59 PM

PF contribution: സാങ്കേതിക തടസ്സങ്ങൾ മാറുന്നത് വരെ യുഎഎൻ അംഗ ഇ-സേവ പോർട്ടൽ വഴിയോ, UMANG ആപ്പിലൂടെയോ പാസ്ബുക്ക് വിവരങ്ങൾ പരിശോധിക്കാവുന്നതാണ്. അവ എങ്ങനെയെന്ന് നോക്കിയാലോ....

1 / 5സെപ്റ്റംബർ, ഒക്ടോബർ 2025 മാസങ്ങളിലെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് വിഹിതം പാസ്ബുക്കിൽ കാണുന്നില്ലെന്ന പരാതി ഉയർന്നിരുന്നു. എന്നാലതിന് വിമശദീകരണവുമായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO) രം​ഗത്തെത്തിയിട്ടുണ്ട്. സാങ്കേതിക പ്രശ്നം മൂലമുള്ള കാലതാമസം ആണെന്ന് അധികൃതർ വ്യക്തമാക്കി.

സെപ്റ്റംബർ, ഒക്ടോബർ 2025 മാസങ്ങളിലെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് വിഹിതം പാസ്ബുക്കിൽ കാണുന്നില്ലെന്ന പരാതി ഉയർന്നിരുന്നു. എന്നാലതിന് വിമശദീകരണവുമായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO) രം​ഗത്തെത്തിയിട്ടുണ്ട്. സാങ്കേതിക പ്രശ്നം മൂലമുള്ള കാലതാമസം ആണെന്ന് അധികൃതർ വ്യക്തമാക്കി.

2 / 5

സിസ്റ്റം നവീകരണവുമായി ബന്ധപ്പെട്ടുള്ള കാലതാമസാമാണ് എന്നാണ് വിശദീകരണം. ഇപിഎഫ്ഒ അവരുടെ ഇലക്ട്രോണിക് ചലാൻ-കം-റിട്ടേൺ (ECR) ലെഡ്ജർ സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നടത്തുന്ന നവീകരണം കാരണമാണ് ഈ താൽക്കാലിക കാലതാമസം.

3 / 5

പുതിയ ലെഡ്ജർ പുറത്തിറക്കുന്നതോടെ സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലെ എൻട്രികൾ പാസ്ബുക്കിൽ കാണാനായി സാധിക്കുമെന്നും അധികൃതർ പറഞ്ഞു. അതുവരെ യുഎഎൻ അംഗ ഇ-സേവാ പോർട്ടൽ, ഉമങ് ആപ്പ് എന്നിവയിലൂടെ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്.

4 / 5

യുഎഎൻ പോർട്ടൽ സന്ദർശിച്ച ശേഷം, നിങ്ങളുടെ യുഎഎൻ, പാസ്‌വേർഡ് എന്നിവ നൽകി ഒടിപി ഉപയോഗിച്ച് വെരിഫിക്കേഷൻ പൂർത്തിയാക്കുക. ലോഗിൻ ചെയ്ത ശേഷം, ഡാഷ്‌ബോർഡിൽ നിന്ന് 'പാസ്ബുക്ക് ലൈറ്റ്' തിരഞ്ഞെടുത്ത് വിവരങ്ങൾ കാണുകയോ ഡൗൺലോഡ് ചെയ്യുകയോ ചെയ്യാം

5 / 5

അതുപോലെ ഉമങ് ആപ്പിൽ ലോഗിൻ ചെയ്യാം. 'ഇപിഎഫ്ഒ സേവനങ്ങൾ' തിരയുക, അതിനുശേഷം 'വ്യൂ പാസ്ബുക്ക്' ക്ലിക്ക് ചെയ്യുക. ശേഷം യുഎഎൻ നൽകി ഒടിപി വഴി വെരിഫൈ ചെയ്ത ശേഷം, ഇ-പാസ്ബുക്ക് ഡൗൺലോഡ് ചെയ്യാൻ മെമ്പർ ഐഡി തിരഞ്ഞെടുക്കേണ്ടതാണ്. ( Image Credit: Getty Images, Social Media)

ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
അപ്പന്‍ഡിസൈറ്റിസ് ഉണ്ടെന്ന് സംശയമുണ്ടോ? ലക്ഷണങ്ങള്‍ ഇവയാണ്
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും