മാക്സിനാണ് മാക്സിമം ഡിസ്കൗണ്ട്! ഫ്ലിപ്പ്കാർട്ട് ബിഗ് ബാംഗ് ദീപാവലി സെയിൽ: ബെസ്റ്റ് മോട്ടറോള ഡീൽ
Moto Edge 70 Max Flipkart Big Bang Diwali Sale Discount: ഫ്ലിപ്പ്കാർട്ടിൽ ദീപാവലിയോട് അനുബന്ധിച്ച് 'ബിഗ് ബാംഗ് ദീപാവലി സെയിൽ ആരംഭിച്ചു. മോട്ടറോള എഡ്ജ് 70 മാക്സ് ഈ ഓഫർ സെയിലിൽ ഡിസ്കൗണ്ട് സഹിതം വാങ്ങാനാകും. ഇന്ത്യയിൽ ലോഞ്ച് ചെയ്യുമ്പോൾ മോട്ടോറോള എഡ്ജ് 70 മാക്‌സിന്റെ 8GB + 256GB മോഡലിന് 54,999 രൂപയും, 12GB + 256GB മോഡലിന് 59,999 രൂപയുമായിരുന്നു വില.

ഫ്ലിപ്പ്കാർട്ടിൽ ദീപാവലിയോട് അനുബന്ധിച്ച് 'ബിഗ് ബാംഗ് ദീപാവലി സെയിൽ' (Big Bang Diwali sale) ആരംഭിച്ചിരിക്കുന്നു. ഇതിൽ മോട്ടറോള എഡ്ജ് 70 മാക്സ് ബെസ്റ്റ് ഡിസ്കൗണ്ടിൽ വാങ്ങാൻ ലഭ്യമാണ്. അടുത്തിടെയാണ് ഫ്ലിപ്പ്കാർട്ടിന്റെ 'ബിഗ് ബില്യൺ ഡേയ്സ്' സെയിൽ അവസാനിച്ചത്. ബിഗ് ബില്യൺ ഡേയ്സ് സെയിൽ ഡീലുകൾ പ്രയോജനപ്പെടുത്താൻ കഴിയാതെ പോയവർക്ക് മികച്ച ഡിസ്കൗണ്ടിൽ സ്മാർട്ട്ഫോൺ സ്വന്തമാക്കാനുള്ള ഒരവസരമാണ് ബിഗ് ബാംഗ് ദീപാവലി സെയിൽ. (Image credit: Motorola)

മോട്ടറോളയുടെ വിവിധ സ്മാർട്ട്ഫോൺ മോഡലുകൾക്ക് ഫ്ലിപ്പ്കാർട്ട് ദീപാവലി സെയിലിൽ ഡിസ്കൗണ്ട് ലഭ്യമാണ്. അതിൽ ഏറ്റവും മികച്ച ഡിസ്കൗണ്ട് ലഭ്യമായിട്ടുള്ള മോഡലാണ് എഡ്ജ് 70 മാക്സ്. മോട്ടറോളയുടെ പുതിയ എഡ്ജ് 70 സീരീസിലേക്ക് ഈ വർഷം ജൂലൈയിൽ ലോഞ്ച് ചെയ്യപ്പെട്ട മോഡലാണ് എഡ്ജ് 70 മാക്സ്.

ഇന്ത്യയിൽ ലോഞ്ച് ചെയ്യുമ്പോൾ മോട്ടോറോള എഡ്ജ് 70 മാക്‌സിന്റെ 8GB + 256GB മോഡലിന് 54,999 രൂപയും, 12GB + 256GB മോഡലിന് 59,999 രൂപയുമായിരുന്നു വില. എന്നാൽ ഫ്ലിപ്പ്കാർട്ട് ബിഗ് ബാംഗ് ദീപാവലി സെയിലിൽ ഇത് 3000 രൂപ ബാങ്ക് ഡിസ്കൗണ്ടിന് ശേഷം 51999 രൂപ വിലയിൽ സ്വന്തമാക്കാൻ അവസരം ഉണ്ട്.

സ്മാർട്ട്ഫോൺ വില പൊതുവിൽ ഉയർന്നുനിൽക്കുന്ന നിലവിലെ വിപണി സാഹചര്യത്തിൽ ലോഞ്ച് വിലയെക്കാൾ കുറഞ്ഞ വിലയിൽ ഒരു കരുത്തൻ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന മോട്ടറോള പ്രേമികൾക്ക് ഈ ദീപാവലി ഓഫർ സെയിൽ പ്രയോജനപ്പെടുത്താവുന്നതാണ്. പാന്റോൺ ഡാർക്ക് ഷാഡോ, പാന്റോൺ ഐസ്മെൽറ്റ്, പാന്റോൺ അക്വാഗ്രേ എന്നീ കളർ ഓപ്ഷനുകളിലാണ് ഈ മോട്ടറോള ഫോൺ ലഭ്യമാകുക.

പ്രധാന ഫീച്ചറുകൾ: ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 ജെൻ 5 3nm പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്. 90W ടർബോപവർ ഫാസ്റ്റ് ചാർജിംഗ്, 25W Qi2.2 മാഗ്നറ്റിക് വയർലെസ് ചാർജിംഗ് പിന്തുണ എന്നിവ സഹിതം 7100mAh ബാറ്ററി ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയാണ് പ്രവർത്തനം. 3 OS അപ്ഡേറ്റുകളും 5 വർഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ലഭിക്കും.

സോണി LYTIA-710 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.8 അപ്പർച്ചർ, OIS), 8MP 119º അൾട്രാ-വൈഡ് ഓട്ടോഫോക്കസ് ക്യാമറ, മാക്രോ ഓപ്ഷൻ, 4K 60fps വരെ വീഡിയോ റെക്കോർഡിംഗ് എന്നിവ അടങ്ങുന്ന റിയർ ക്യാമറ യൂണിറ്റും 32MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. അഡ്രിനോ 829 GPU, 8GB / 12GB LPDDR5X റാം, 256GB UFS 4.1 സ്റ്റോറേജ് എന്നിവയും എഡ്ജ് 70 മാക്സ് ഫീച്ചറുകളിൽപ്പെടുന്നു.

6.8-ഇഞ്ച് (1440 x 3168 പിക്സലുകൾ) 144Hz റിഫ്രഷ് റേറ്റ് ഉള്ള 2K എക്സ്ട്രീം AMOLED LPTO ഡിസ്പ്ലേ, 7000 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, IP68+IP69 റേറ്റിങ്, മിലിട്ടറി-ഗ്രേഡ് ഈട് (MIL-STD-810H), ഡ്യുവൽ സിം (നാനോ+നാനോ), 5G SA/NSA (17 5G ബാൻഡുകൾ), ഡ്യുവൽ 4G VoLTE എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.