Athulya Chandra: ഡോക്ടറെ മർദ്ദിച്ച് 3ലക്ഷം രൂപയുടെ ഫോണുകൾ കവർന്നു; നടി അതുല്യ ചന്ദ്ര അറസ്റ്റിൽ
Actress Athulya Chandra: അതുല്യ ചന്ദ്രന്റെ അമ്മയുടെ സഹോദരിക്ക് രോഗമാണെന്ന് പറഞ്ഞാണ് മുൻപേ പരിചയമുണ്ടായിരുന്ന ഡോക്ടറെ ഫ്ലാറ്റിലേക്ക് വിളിച്ചത്. അവിടെവെച്ച് ഡോക്ടറെ ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും 3 ലക്ഷം രൂപ വിലമതിക്കുന്ന 2 മൊബൈൽ ഫോണുകൾ തട്ടിയെടുക്കുകയും ചെയ്തു എന്നാണ് പറയുന്നത്. പ്രതിപട്ടികയിൽ...........
കൊച്ചി: ഡോക്ടറെ ആക്രമിച്ച് ഫോൺ കവർന്ന സംഭവത്തിൽ യുവ നടി അതുല്ല്യ ചന്ദ്ര അറസ്റ്റിൽ.ഒപ്പം നടനായ ബിബിൻ പെരുമ്പള്ളിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. നടി ഉൾപ്പെടെ മൂന്ന് പേരെയാണ് പിടികൂടിയത്. കടവന്ത്ര പോലീസ് ആണ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഡോക്ടറെ അപ്പാർട്ട്മെന്റിലേക്ക് വിളിച്ചുവരുത്തി മർദ്ദിച്ചു എന്നാണ് കേസ്. ചികിത്സയ്ക്കാണ് എന്ന വ്യാജയാണ് വിളിച്ചുവരുത്തിയത്. കേസിൽ അതുല്ല്യ ഉൾപ്പെടെ 12 പ്രതികൾ ആണുള്ളത് എന്നാണ് റിപ്പോർട്ട്.
ഡോക്ടറെ ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും…
അതുല്യ ചന്ദ്രന്റെ അമ്മയുടെ സഹോദരിക്ക് രോഗമാണെന്ന് പറഞ്ഞാണ് മുൻപേ പരിചയമുണ്ടായിരുന്ന ഡോക്ടറെ ഫ്ലാറ്റിലേക്ക് വിളിച്ചത്. അവിടെവെച്ച് ഡോക്ടറെ ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും 3 ലക്ഷം രൂപ വിലമതിക്കുന്ന 2 മൊബൈൽ ഫോണുകൾ തട്ടിയെടുക്കുകയും ചെയ്തു എന്നാണ് പറയുന്നത്. പ്രതിപട്ടികയിൽ ഉള്ള ബിബിൻ പെരുമ്പള്ളി ഒന്നാംപ്രതിയും അതുല്യ ചന്ദ്ര മൂന്നാം പ്രതിയുമാണ്.
ബാക്കിയുള്ളവരെ കണ്ടാൽ തിരിച്ചറിയാം എന്നാണ് ഡോക്ടർ പോലീസിനോട് വ്യക്തമാക്കിയിട്ടുള്ളത്. പ്രാഥമിക അന്വേഷണത്തിന് പിന്നാലെ അറസ്റ്റിലായ പ്രതികളെ വൈദ്യ പരിശോധനയ്ക്ക് വേണ്ടി എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചതായി റിപ്പോർട്ട്. കേസിൽ കൂടുതൽ പേർക്കായി പോലീസ് അന്വേഷണം ഊർജതമാക്കിയിട്ടുണ്ട്. കടവന്ത്ര പോലീസ് കേസ് അന്വേഷിക്കുന്നുണ്ട്.’ഡീയസ് ഈറേ’ എന്ന ചിത്രത്തിലൂടെയാണ് അതുല്യ ചന്ദ്ര ശ്രദ്ധനേടുന്നത്. മലയാളത്തിൽ ‘ഗാനഗന്ധർവ്വൻ’, ‘ഉയിർ’ ഉൾപ്പെടെയുള്ള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
ENGLISH SUMMARY
Young actress Athulya Chandra has been arrested in connection with an incident involving the assault of a doctor and the theft of his phone. A total of three individuals, including the actress, have been taken into custody by the Kadavanthra police. The incident occurred on Monday. According to the case, the doctor was lured to an apartment under the pretext of needing medical treatment, where he was subsequently assaulted. Reports indicate that there are 12 accused in the case, including Athulya.