ആഭ്യന്തര വിമാനയാത്രകളിൽ എത്ര ലിറ്റർ മദ്യം വരെ കൊണ്ടുപോകാം? ചട്ടങ്ങൾ ഇങ്ങനെ | Flying with Alcohol: Baggage Limits and Guidelines for Domestic Indian Flights Malayalam news - Malayalam Tv9

ആഭ്യന്തര വിമാനയാത്രകളിൽ എത്ര ലിറ്റർ മദ്യം വരെ കൊണ്ടുപോകാം? ചട്ടങ്ങൾ ഇങ്ങനെ

Published: 

18 Aug 2026 | 07:40 PM

Travelling with Alcohol on Domestic Flights: Guidelines, Limits, and Packing Tips: അവധിക്കാല വിനോദയാത്രകൾ കഴിഞ്ഞ് മടങ്ങുമ്പോൾ പ്രിയപ്പെട്ടവർക്കായി ഒരൽപ്പം മദ്യം കൊണ്ടുവരാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? ഇന്ത്യയിലെ ആഭ്യന്തര വിമാനങ്ങളിൽ മദ്യം കൊണ്ടുപോകാൻ യാത്രക്കാർക്ക് അനുമതിയുണ്ട്. എന്നാൽ കർശനമായ നിയമങ്ങൾ പാലിച്ചുകിഒണ്ട് മാത്രമേ മദ്യം കൊണ്ടുപോകാനാകു. ഒരു യാത്രക്കാരന് പരമാവധി അഞ്ച് ലിറ്റർ മദ്യം വരെ വിമാനത്തിൽ കൊണ്ടുപോകാൻ സാധിക്കും.

1 / 5
24 ശതമാനം മുതൽ 70 ശതമാനം വരെ ആൽക്കഹോൾ അടങ്ങിയ മദ്യമാണ് വിമാനത്തിൽ കൊണ്ടുപോകുന്നതെങ്കിൽ പരമാവധി അഞ്ച് ലിറ്റർ മാത്രമേ അനുവദിക്കുകയുള്ളൂ. മദ്യത്തിൻ്റെ ഒറിജിനൽ കുപ്പിയിൽ മാത്രമേ കൊണ്ടുപോകാൻ അനുവദിക്കു  അളവ് അഞ്ച് ലിറ്ററിൽ കൂടാനും പാടില്ല. യാത്രക്കാർ മദ്യം തങ്ങളുടെ ചെക്ക്-ഇൻ ബാഗേജിൽ തന്നെ സൂക്ഷിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. (Image Credit source: Getty Images)

2 / 5
പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

3 / 5
തുറന്നതോ പകുതി കുടിച്ചതോ ആയ മദ്യക്കുപ്പികൾ വിമാനത്തിൽ കൊണ്ടുപോകാൻ സാധിക്കില്ല. ബാഗിലെ സ്ഥലപരിമിതി ഒഴിവാക്കാൻ പ്ലാസ്റ്റിക് കുപ്പികളിലേക്ക് മദ്യം മാറ്റാൻ പാടില്ല. 24 ശതമാനത്തിൽ താഴെ ആൽക്കഹോൾ ഉള്ള ബിയർ, വൈൻ എന്നിവയ്ക്ക് അളവിൽ നിയന്ത്രണമില്ല. എന്നാൽ ബാഗേജ് പരിധിയിൽ കൂടിയാൽ അധിക ബാഗേജ് നിരക്കുകൾ യാത്രക്കാർ നൽകേണ്ടി വരും.

4 / 5
70 ശതമാനത്തിലധികം ആൽക്കഹോൾ അടങ്ങിയ മദ്യം വിമാനത്തിൽ കൊണ്ടുപോകാൻ കർശനമായ വിലക്കുണ്ട്. അതിനാൽ മദ്യം പാക്ക് ചെയ്യുന്നതിന് മുൻപായി കുപ്പിയിൽ രേഖപ്പെടുത്തിയിരിക്കുന്ന ആൽക്കഹോളിൻ്റെ അളവ് പരിശോധിക്കുക. ആഭ്യന്തര ടെർമിനലിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്ന് വാങ്ങുന്ന മദ്യം ചെക്ക്-ഇൻ ബാഗേജിൽ തന്നെ സൂക്ഷിക്കണം എന്നത് എപ്പോഴും ഓർക്കുക.

5 / 5
വിദേശത്തുനിന്ന് മദ്യം വാങ്ങി ഇന്ത്യയിലെത്തിയ ശേഷം മറ്റൊരു ആഭ്യന്തര വിമാനത്തിൽ യാത്ര ചെയ്യുകയാണെങ്കിൽ നിയമങ്ങൾ ശ്രദ്ധിക്കണം. അന്താരാഷ്ട്ര ടെർമിനലിൽ നിന്ന് ആഭ്യന്തര ടെർമിനലിലേക്ക് മാറുമ്പോൾ ഈ മദ്യം നിങ്ങളുടെ ചെക്ക്-ഇൻ ബാഗേജിലേക്ക് മാറ്റേണ്ടത് നിർബന്ധമാണ്. ചില വിമാന കമ്പനികൾ ഇത്തരം യാത്രക്കാർക്ക് ലഗേജ് മാറ്റുന്നതിൽ ഇളവുകൾ നൽകാറുണ്ട്. അതിനാൽ യാത്ര പുറപ്പെടുന്നതിന് മുൻപായി എയർലൈൻ നിയമങ്ങൾ കൃത്യമായി മനസ്സിലാക്കുക.

Loading...
Unable to load recommendations.
Follow Us
കഴുകി ഉപയോഗിക്കാതെ അടുക്കളയില്‍ മാറ്റി ഉപയോഗിക്കേണ്ട സാധനങ്ങള്‍
എൻടോർക്ക് 150 , ടിവിഎസ്സിന്റെ സ്റ്റൈലിഷ് സ്കൂട്ടർ
വൈറ്റമിൻ ഡി ലഭിക്കാൻ എപ്പോൾ, എത്ര നേരം വെയിൽ കൊള്ളണം?
ക്രീം ഒന്നും വേണ്ട! ചർമ്മത്തിന്റെ സ്വാഭാവിക തിളക്കത്തിന് ചില പൊടിക്കൈകൾ
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിദർഷയും അർജുനും മുഖ്യമന്ത്രിക്കൊപ്പം
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ