AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

നുഴഞ്ഞുകയറി​യതൊന്നുമല്ല, ഞാൻ SFI-ൽ പ്രവർത്തിച്ചിരുന്നു: വീഡിയോയുമായി, കോടിയേരിയുടെ ഫ്ലക്സ് കീറിയ അ‌ക്ബർ ഷാ

Akbar Shah releases video admitting his mistake: പ്രകടനത്തിനിടെ കോടിയേരിയുടെ ഫ്ലക്സ് കീറിയത് എസ്എഫ്ഐക്ക് തിരിച്ചടിയായതിന് പിന്നാലെ, ഫ്ലക്സ് കീറിയത് എസ്എഫ്ഐയുടെ ഘടകത്തിലോ മെമ്പർഷിപ്പിലോ പ്രവർത്തിക്കുന്നയാളല്ലെന്ന് എസ്എഫ്ഐ കൊല്ലം ജില്ലാ സെക്രട്ടറി അറിയിച്ചിരുന്നു. എന്നാൽ താൻ മുൻ എസ്എഫ്ഐ പ്രവർത്തകനാണെന്നും പറ്റിയത് അ‌ബദ്ധമാണ് എന്നും വിവരിച്ചുകൊണ്ട് അ‌ക്ബർ ഷാ വീഡിയോയുമായി രംഗത്തെത്തി.

നുഴഞ്ഞുകയറി​യതൊന്നുമല്ല, ഞാൻ SFI-ൽ പ്രവർത്തിച്ചിരുന്നു: വീഡിയോയുമായി, കോടിയേരിയുടെ ഫ്ലക്സ് കീറിയ അ‌ക്ബർ ഷാ
Kollam Sfi Protest Kodiyeri Balakrishnan's Flux Akbar ShahImage Credit source: Special arrangement
Prasanth Kumar
Prasanth Kumar | Published: 03 Oct 2026 | 10:33 AM

കൊല്ലം: എസ്എഫ്ഐ പ്രതിഷേധത്തിനിടെ കൊല്ലത്ത്, കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് കീറിയ സംഭവത്തിൽ വിശദീകരണവുമായി യുവാവ് രംഗത്ത്. പോസ്റ്റർ കീറിയ അ‌ക്ബർ ഷാ എന്ന യുവാവാണ് സംഭവം വിശദീകരിച്ചും തനിക്ക് തെറ്റുപറ്റിയെന്നും വിവരിച്ചുകൊണ്ട് വീഡിയോയുമായി രംഗത്തെത്തിയത്. താൻ മുൻ എസ്എഫ്ഐ പ്രവർത്തകനാണെന്നും കോൺഗ്രസിന്റെ ഫ്ലക്സ് ആണ് എന്ന് കരുതിയാണ് കീറിയത് എന്നുമാണ് ഇയാൾ വീഡിയോയിൽ പറയുന്നത്. ഒപ്പം എസ്എഫ്ഐ പ്രകടനത്തിൽ നുഴഞ്ഞുകയറിയതാണ് എന്നുള്ള ആരോപണം അ‌ക്ബർ ഷാ തള്ളുന്നുമുണ്ട്. തലസ്ഥാനത്തെ സംഘർഷങ്ങളിൽ പ്രതിഷേധിച്ച് എസ്എഫ്‌ഐ പ്രവർത്തകർ കൊല്ലം നഗരത്തിൽ നടത്തിയ പ്രകടനത്തിനിടെയാണ് ഹെഡ് പോസ്റ്റോഫീസിന് സമീപം സ്ഥാപിച്ചിരുന്ന കോടിയേരിയുടെ അനുസ്മരണവുമായി ബന്ധപ്പെട്ട ഫ്ലക്‌സ് തകക്കപ്പെട്ടത്. ഇത് സിപിഎമ്മിന് വൻ നാണക്കേട് സൃഷ്ടിച്ചിരുന്നു.

സ്വന്തം നേതാവിന്റെ ഫ്ലക്സ് കീറിയത് എസ്എഫ്ഐക്ക് തിരിച്ചടിയായതിന് പിന്നാലെ, ഫ്ലക്സ് കീറിയത് എസ്എഫ്ഐയുടെ ഘടകത്തിലോ മെമ്പർഷിപ്പിലോ പ്രവർത്തിക്കുന്നയാളല്ലെന്ന് എസ്എഫ്ഐ കൊല്ലം ജില്ലാ സെക്രട്ടറി അറിയിച്ചിരുന്നു. ഈ വ്യക്തി എങ്ങനെ പ്രകടനത്തിൽ എത്തിയെന്ന് പരിശോധിക്കേണ്ടതുണ്ട്. തുടർന്ന് നിയമപരമായി മുന്നോട്ട് പോകുമെന്നും ഈ നടന്ന സംഭവം ഒരു രീതിയിലും അംഗീകരിക്കാൻ സാധിക്കാത്തതാണെന്നും എസ്.എഫ്.ഐ കൊല്ലം ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു.

Also Raed: രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ 5 പേർ സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു

അ‌ക്ബർ ഷായുടെ വാക്കുകൾ:

”എല്ലാവർക്കും എന്നെ മനസിലായി എന്ന് വിചാരിക്കുന്നു, ഞാൻ അ‌ക്ബർ ഷാ, ഇന്നത്തെ ന്യൂസിലും വീഡിയോയിലുമെല്ലാം ഞാനാണ് താരം. ഇന്ന് താരമാവണം എന്ന് വിചാരിച്ച് ചെയ്തതല്ല. ഞാനൊരു മുൻകാല എസ്എഫ്ഐ പ്രവർത്തകനും ഡി​വൈഎഫ്ഐ പ്രവർത്തകനുമാണ്, കിളികൊല്ലൂർ മേഖലയിലെ. ഇപ്പോൾ പാർട്ടിക്കാർ തന്നെ പറയുന്നു ഞാൻ എസ്എഫ്ഐയിൽ ഇല്ല, ഞാൻ നുഴഞ്ഞ് കയറിയതാണെന്ന്.”

” ഞാൻ നുഴഞ്ഞ് കയറിയതൊന്നുമല്ല, ഞാൻ എസ്എഫ്ഐയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന വ്യക്തിയാണ്, ഞാൻ മൂന്ന് വർഷത്തിന് മുമ്പ് ഗൾഫിൽ പോയി. ഇപ്പോൾ ലീവിലാണ്. കൊല്ലത്ത് വച്ച് പ്രകടനം കണ്ടു കയറിയതാണ്. അ‌ല്ലാതെ എസ്എഫ്ഐയിൽ പ്രവർത്തിക്കാതെയോ, ഒരു ആക്രമണം അ‌ഴിച്ചുവിട്ടതോ അ‌ല്ല. ഞാൻ ചെയ്ത തെറ്റ് എനിക്ക് മനസിലായി”.

കോടിയേരി സഖാവിന്റെ ഫ്ലക്സ് ആണ് എന്ന് വിചാരിച്ചല്ല ഞാൻ കീറിയത്. കോൺഗ്രസിന്റെ ഫ്ലക്സാകും എന്ന് വിചാരിച്ചാണ് കീറിയത്. എല്ലാവരും എന്നോട് ക്ഷമിക്കണം. ദയവ് ചെയ്ത്…- എന്ന് പറഞ്ഞാണ് അ‌ക്ബർ ഷാ വീഡിയോ അ‌വസാനിപ്പിച്ചിരിക്കുന്നത്. അ‌തേസമയം എസ്എഫ്ഐ പ്രകടനത്തിൽ ഇത്തരമൊരു സംഭവം ഉണ്ടായതിൽ സിപിഎം ജില്ലാ നേതൃത്വം കടുത്ത അ‌തൃപ്തി അ‌റിയിച്ചിരുന്നു.

English Summary

A young man has come forward with an explanation regarding the tearing of a flex board featuring Kodiyeri Balakrishnan during an SFI protest in Kollam. Akbar Shah, the individual who tore the poster, released a video explaining the incident and admitting his mistake. In the video, he states that he is a former SFI activist and claims he tore the flex board believing it belonged to the Congress party.

Follow Us