AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

കോലി ‘നൂറ്’ അ‌ടിക്കില്ല; വിരാട് കോഹ്ലിയുടെ സെഞ്ച്വറി നേട്ടം എവിടം വരെ എത്തുമെന്ന് പ്രവചിച്ച് മുൻ താരം

Aakash Chopra makes prediction on Virat Kohli's century: കഴിഞ്ഞ ആഴ്ച, വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ തിരുവനന്തപുരത്ത് നടന്ന ആദ്യ മത്സരത്തിൽ കോലി തൻ്റെ 55-ാം ഏകദിന സെഞ്ച്വറി പൂർത്തിയാക്കിയിരുന്നു. ഒപ്പം ഏകദിനത്തിൽ 15,000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ താരം എന്ന റെക്കോഡും കോലി സ്വന്തം പേരിലാക്കി. സച്ചിൻ തെൻഡുൽക്കർ മാത്രമാണ് ഇതിനുമുമ്പ് ഈ നേട്ടം കൈവരിച്ചിരുന്നത്.

കോലി ‘നൂറ്’ അ‌ടിക്കില്ല; വിരാട് കോഹ്ലിയുടെ സെഞ്ച്വറി നേട്ടം എവിടം വരെ എത്തുമെന്ന് പ്രവചിച്ച് മുൻ താരം
Aakash Chopra Makes Prediction On Virat Kohli's CenturyImage Credit source: Francois Nel/Getty Images
Prasanth Kumar
Prasanth Kumar | Published: 03 Oct 2026 | 09:06 AM

ഇന്ത്യയുടെ ക്രിക്കറ്റ് സൂപ്പർ സ്റ്റാർ നിരയിൽ മുന്നിലുള്ള താരമാണ് വിരാട് കോലി. തന്റെ കരിയറിന്റെ അ‌വസാന ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന കോലി 2027 ഏക​ദിന ലോകകപ്പിന് ശേഷം വിരമിക്കും എന്നാണ് കരുതപ്പെടുന്നത്. കളി അ‌വസാനിപ്പിക്കും മുമ്പ് വിരാട് കോലി 100 സെഞ്ചുറികൾപൂർത്തിയാക്കുമോ എന്ന നിലയ്ക്കുള്ള ചർച്ചകൾ കഴിഞ്ഞ ചില നാളുകളായി നടക്കുന്നുണ്ട്. ഇതുവരെ 86 അന്താരാഷ്ട്ര സെഞ്ച്വറികൾ ആണ് കോലിയുടെ അ‌ക്കൗണ്ടിൽ ഉള്ളത്. ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും ടി20യിൽ നിന്നും വിരമിച്ച കോഹ്‌ലി ഇപ്പോൾ ഏകദിന ലോകകപ്പ് ലക്ഷ്യമിട്ടാണ് മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ ആഴ്ച, വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ തിരുവനന്തപുരത്ത് നടന്ന ആദ്യ മത്സരത്തിൽ കോലി തൻ്റെ 55-ാം ഏകദിന സെഞ്ച്വറി പൂർത്തിയാക്കിയിരുന്നു. ഒപ്പം ഏകദിനത്തിൽ 15,000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ താരം എന്ന റെക്കോഡും കോലി സ്വന്തം പേരിലാക്കി. സച്ചിൻ തെൻഡുൽക്കർ മാത്രമാണ് ഇതിനുമുമ്പ് ഈ നേട്ടം കൈവരിച്ചിരുന്നത്.

Also Read: പാക് പോരാട്ടത്തിൽ വൈഭവിന് തീപ്പൊരി പരീക്ഷണം; സച്ചിനും കോലിയും നേരിട്ട അതേ സമ്മർദം

15000 റൺസ് ​ക്ലബ്ബിൽ സച്ചിനൊപ്പം കയറിയ കോലി, ഇനി സെഞ്ച്വറിയിൽ സെഞ്ച്വറി എന്ന സച്ചിന്റെ റെക്കോഡിന് ഒപ്പമെത്തുമോ എന്ന നിലയ്ക്ക് ചർച്ചകൾ സജീവമാണ്. ഇതിനിടെ വിരാട് കോലിയുടെ സെഞ്ച്വറി നേട്ടം എവിടെ വരെ എത്തും എന്ന പ്രവചനവുമായി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര രംഗത്തെത്തി.

അന്താരാഷ്ട്ര ക്രിക്കറ്റിൽ 100 സെഞ്ച്വറികളെന്ന സച്ചിൻ തെൻഡുൽക്കറുടെ റെക്കോർഡ് കോഹ്‌ലി മറികടക്കില്ലെന്നാണ് ആകാശ് ചോപ്ര പ്രവചിച്ചിരിക്കുന്നത്. കോലി കരിയർ അ‌വസാനിപ്പിക്കുമ്പോൾ അ‌ദ്ദേഹത്തിന്റെ സെഞ്ച്വറികളുടെ എണ്ണം 98 ആയിരിക്കുമെന്നാണ് പ്രവചനം. ക്രിക്ഇൻഫോയുമായുള്ള സംഭാഷണത്തിനിടെയാണ്, സച്ചിൻ ടെണ്ടുൽക്കറുടെ എക്കാലത്തെയും മികച്ച റെക്കോർഡായ 100 സെഞ്ച്വറികൾക്ക് തൊട്ടടുത്തെത്തി, 98 സെഞ്ച്വറികളോടെ കോഹ്‌ലി തന്റെ കരിയർ അവസാനിപ്പിക്കുമെന്ന് അദ്ദേഹം പ്രവചിച്ചത്.

വ്യക്തിഗത നേട്ടങ്ങൾക്കോ ​​നാഴികക്കല്ലുകൾക്കോ ​​വേണ്ടിയല്ല താൻ കളിക്കുന്നതെന്ന് കോലി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അ‌തേസമയം കോലിക്ക് രാജ്യാന്തര ക്രിക്കറ്റിൽ 100 സെഞ്ചുറികൾ തികയ്ക്കാനാകുമെന്നാണ് കരുതുന്നതെന്ന് മുൻ താരം അജിങ്ക്യ രഹാനെ അ‌ടുത്തിടെ പ്രതികരിച്ചിരുന്നു. നിലവിൽ മികച്ച ഫോമിലാണ് കോലിയുള്ളത്. വെസ്റ്റ് ഇൻഡീസിനെതിരായ മിന്നുന്ന പ്രകടനത്തോടെ ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ 796 പോയിന്റോടെ രണ്ടാം സ്ഥാനത്തേക്ക് ഉയരാൻ കോഹ്‌ലിക്ക് സാധിച്ചു. ശുഭ്മൻ ഗില്ലാണ് (816 പോയിന്റ്) ഒന്നാം സ്ഥാനത്തുള്ളത്.

English Summary

Former cricketer Aakash Chopra has predicted that Virat Kohli will not surpass Sachin Tendulkar’s record of 100 international centuries. Speaking to ESPNcricinfo, he predicted that Kohli would end his career with 98 centuries, falling just short of Tendulkar’s all-time record.

Follow Us