AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Vazhuthananga Kurumulaku Curry: 4 വഴുതനങ്ങയും സ്വല്പം കുരുമുളകും ഉണ്ടോ? ചെട്ടിനാട് സ്റ്റൈൽ വഴുതനങ്ങ കുരുമുളക് കറി തയ്യാറാക്കാം

Vazhuthananga Kurumulaku Curry Recipe:ഇനി വഴുതനങ്ങ വച്ച് സ്പെഷ്യൽ കറി തയ്യാറാക്കാം. വഴുതനങ്ങയും കുരുമുളകും പ്രത്യേക മസാലക്കൂട്ടുകളും ചേർത്ത് തയ്യാറാക്കുന്ന ഈ വഴുതനങ്ങ ചെട്ടിനാട് കുരുമുളക് കറി ചോറിനൊപ്പം മികച്ച ഒരു കോമ്പിനേഷനാണ്. ആദ്യം തന്നെ മസാല വറുത്തരയ്ക്കുകയാണ് വേണ്ടത്. അതിനായി ഒരു പാനിൽ അല്പം എണ്ണ ചൂടാക്കി മസാല കൂട്ടുകളും തേങ്ങയും വറുത്തെടുക്കുക ഇത് പുളിയുമായി ചേർത്ത് മിക്സിയിൽ നന്നായി അരച്ച് പേസ്റ്റ് ആക്കുക. ശേഷം മറ്റൊരു പാനിൽ എണ്ണ ഒഴിച്ച്....

Ashli C
Ashli C | Published: 02 Oct 2026 | 05:00 PM
 ചോറിന് എന്നും ഒരേ കറികൾ കൂട്ടി മടുത്തിരിക്കുകയാണോ..? എങ്കിൽ ഇനി വഴുതനങ്ങ വച്ച് സ്പെഷ്യൽ കറി തയ്യാറാക്കാം. വഴുതനങ്ങയും കുരുമുളകും പ്രത്യേക മസാലക്കൂട്ടുകളും ചേർത്ത് തയ്യാറാക്കുന്ന ഈ വഴുതനങ്ങ ചെട്ടിനാട് കുരുമുളക് കറി ചോറിനൊപ്പം മികച്ച ഒരു കോമ്പിനേഷനാണ്. ഇത് എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.(IMAGE CREDIT SOURCE: SOCIAL MEDA SCREEN GRAB)

1 / 5
ഇതിന് പ്രധാനമായും ആവശ്യം വഴുതനങ്ങ നാലെണ്ണം നീളത്തിൽ അരിഞ്ഞത്, ചെറിയ ഉള്ളി 15, തേങ്ങ കാൽ കപ്പ്, പുളി ഒരു ചെറിയ നാരങ്ങയുടെ വലിപ്പം, കൂടാതെ കുരുമുളക് ഒരു സ്പൂൺ ജീരകം, ഒരു സ്പൂൺ മല്ലിപ്പൊടി, രണ്ട് സ്പൂൺ ഉലുവ, അര സ്പൂൺ ഉണക്കമുളക്, 3 മഞ്ഞൾപൊടി, ഉപ്പ്, ശർക്കര ഒരു സ്പൂൺ, താളിക്കാൻ എണ്ണ, കടുക്, ഉഴുന്ന്, പരിപ്പ് ചെറിയ ഉള്ളി.

2 / 5
ആദ്യം തന്നെ മസാല വറുത്തരയ്ക്കുകയാണ് വേണ്ടത്. അതിനായി ഒരു പാനിൽ അല്പം എണ്ണ ചൂടാക്കി മസാല കൂട്ടുകളും തേങ്ങയും വറുത്തെടുക്കുക ഇത് പുളിയുമായി ചേർത്ത് മിക്സിയിൽ നന്നായി അരച്ച് പേസ്റ്റ് ആക്കുക. ശേഷം മറ്റൊരു പാനിൽ എണ്ണ ഒഴിച്ച് കടുക്, ഉഴുന്ന്, പരിപ്പ്, ഉണക്കമുളക് എന്നിവ താളിക്കുക.

3 / 5
ഇതിലേക്ക് ചെറിയ ഉള്ളിയും അരിഞ്ഞു വെച്ച വഴുതനങ്ങയും ചേർത്ത് ഒരു മിനിറ്റ് നന്നായി വഴറ്റുക. തയ്യാറാക്കി വച്ചിരിക്കുന്ന മസാല പേസ്റ്റ് ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കുക. ശേഷം ആവശ്യത്തിന് വെള്ളവും ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് വഴുതനങ്ങ വെന്ത് വരുന്നവരെ ഇടത്തരം തീയിൽ തിളപ്പിക്കുക.

4 / 5
ശേഷം ഗ്രേവി കുറുകി വരുമ്പോൾ അതിലേക്ക് ശർക്കരയും ചേർത്ത് ഒരു അഞ്ചു മിനിറ്റ് കൂടി നന്നായി ഇളക്കി തിളപ്പിച്ച് ഓഫാക്കുക രുചികരമായ വഴുതനങ്ങ കുരുമുളക് ചെട്ടിനാട് സ്റ്റൈൽ കറി തയ്യാർ. ചോറിനൊപ്പം ഇത് ചൂടോടെ കഴിക്കാൻ വളരെ രുചികരമാണ്.

5 / 5
Follow Us