Venus Transit 2026: ശുക്രൻ നൽകുന്ന ഭാഗ്യം! മാളവ്യാ രാജയോഗത്തിലൂടെ നേട്ടങ്ങൾ കൊയ്യുന്ന 6 രാശികൾ
Venus Transit 2026 Lucky Zodiac Signs:ഒക്ടോബർ 20ന് സ്വന്തം രാശിയായ തുലാം രാശിയിൽ ശുക്രൻ പ്രവേശിക്കുന്നു. ഇത് മാളവ്യാ രാജയോഗം സൃഷ്ടിക്കും. സമ്പത്ത്, സുഖം, സ്നേഹം, കല, സൗന്ദര്യം, സാമ്പത്തികം, വളർച്ച എന്നിവയുമായി ബന്ധപ്പെട്ട് ശുക്രന്റെ സംക്രമണം ബന്ധപ്പെട്ടിരിക്കുന്നതായി കണക്കാക്കപ്പെടുന്നു.ജ്യോതിഷ പ്രവചനങ്ങൾ പ്രകാരം കുംഭം രാശിക്കാർക്ക് പണമൊഴുക്ക്, സമ്പാദ്യം, കുടുംബജീവിതം എന്നിവയിലും അനുകൂലം സാഹചര്യങ്ങൾ അനുഭവപ്പെടാൻ സാധ്യത.ജ്യോതിഷപ്രകാരം ഗ്രഹങ്ങളുടെ സംക്രമണം ഓരോ രാശിക്കാരുടെയും ജീവിതത്തിൽ വ്യത്യസ്തമായ സ്വാധീനമാണ് ചെലുത്തുന്നത്. അത്തരത്തിൽ ഒക്ടോബർ 20ന് സ്വന്തം രാശിയായ തുലാം രാശിയിൽ ശുക്രൻ പ്രവേശിക്കുന്നു..........
ജ്യോതിഷ പ്രവചനങ്ങൾ പ്രകാരം ശുക്രൻ തുലാം രാശിയിലേക്ക് പ്രവേശിക്കുന്നത് മാളവ്യാ രാജയോഗം സൃഷ്ടിക്കും. സമ്പത്ത്, സുഖം, തൊഴിൽ, സ്നേഹം, സാമ്പത്തികം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഈ യോഗം സ്വാധീനം ചെലുത്തുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. കർക്കിടക രാശികർക്ക് തൊഴിൽ മേഖലയിൽ പുരോഗതിയും പുതിയ അവസരങ്ങളും ലഭിച്ചേക്കാം. ബിസിനസ്, സമ്പത്ത്, വിദ്യാഭ്യാസ ശ്രമങ്ങൾ, എന്നിവയിൽ ചിങ്ങം രാശിക്കാർക്ക് നല്ല മാറ്റങ്ങൾ ഉണ്ടാേക്കാം.
തുലാം രാശിക്കാർക്ക് ആത്മവിശ്വാസം, വരുമാനം, തൊഴിൽ പുരോഗതിക്കുള്ള അവസരങ്ങൾ എന്നിവ ലഭിച്ചേക്കാം. ഈ രാശിക്കാർക്ക് തൊഴിൽ, പങ്കാളിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും പുതിയ അവസരങ്ങൾ ലഭിക്കാൻ സാധ്യത. കൂടാതെ ജ്യോതിഷ പ്രവചനങ്ങൾ പ്രകാരം കുംഭം രാശിക്കാർക്ക് പണമൊഴുക്ക്, സമ്പാദ്യം, കുടുംബജീവിതം എന്നിവയിലും അനുകൂലം സാഹചര്യങ്ങൾ അനുഭവപ്പെടാൻ സാധ്യത.
എന്താണ് ശുക്രൻ്റെ സംക്രമണം?
വേദ ജ്യോതിഷപ്രകാരം ഗ്രഹങ്ങളുടെ സംക്രമണം ഓരോ രാശിക്കാരുടെയും ജീവിതത്തിൽ വ്യത്യസ്തമായ സ്വാധീനമാണ് ചെലുത്തുന്നത്. അത്തരത്തിൽ ഒക്ടോബർ 20ന് സ്വന്തം രാശിയായ തുലാം രാശിയിൽ ശുക്രൻ പ്രവേശിക്കുന്നു. ഇത് മാളവ്യാ രാജയോഗം സൃഷ്ടിക്കും. സമ്പത്ത്, സുഖം, സ്നേഹം, കല, സൗന്ദര്യം, സാമ്പത്തികം, വളർച്ച എന്നിവയുമായി ബന്ധപ്പെട്ട് ശുക്രന്റെ സംക്രമണം ബന്ധപ്പെട്ടിരിക്കുന്നതായി കണക്കാക്കപ്പെടുന്നു. ഈ സംക്രമണം ചില രാശിക്കാർക്ക് അനുകൂലമായ അന്തരീക്ഷമാണ് സൃഷ്ടിക്കുക.
ALSO READ:കർക്കിടകത്തിൽ ചൊവ്വ; നവംബർ വരെ ഈ 3 രാശിക്കാർ ശ്രദ്ധിക്കണം!
മാളവ്യാ രാജയോഗം
പഞ്ചമഹാപുരുഷ യോഗങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന മാളവ്യ രാജയോഗം ശുക്രന്റെ സ്വന്തം രാശിയിൽ അതായത് ഇടവം, തുലാം തുടങ്ങിയ കേന്ദ്ര ഭാവങ്ങളിൽ അല്ലെങ്കിൽ പരമോന്നത രാശിയായ മീനത്തിൽ ശക്തമായി സ്ഥിതി ചെയ്യുമ്പോഴാണ് ഉണ്ടാകുന്നതെന്നാണ് ജ്യോതിഷ വിലയിരുത്തൽ. ഈ യോഗയുടെ കാലയളവിൽ സാമ്പത്തികം, തൊഴിൽ, ബിസിനസ് ബന്ധങ്ങൾ തുടങ്ങിയ മേഖലകളിൽ പുരോഗതിക്ക് അവസരങ്ങൾ ഉണ്ടാകുമെന്ന് ജോതിഷികൾ വിശ്വസിക്കപ്പെടുന്നു.
കർക്കിടകം
കർക്കിടക രാശിക്കാർക്ക് ഈ കാലഘട്ടം കരിയറിലും ജോലിസ്ഥലത്തും പുതിയ അവസരങ്ങൾ സൃഷ്ടിച്ചേക്കാം. നിങ്ങളുടെ പരിശ്രമങ്ങൾ അംഗീകരിക്കപ്പെടും. ഭാവിയിലേക്ക് വേണ്ടിയുള്ള കാര്യങ്ങൾ ചെയ്യാൻ സാധിക്കും. ഉന്നത വിദ്യാഭ്യാസം, വിദേശയാത്ര, ആത്മീയത, കാര്യസംബന്ധമായ കാര്യങ്ങൾ എന്നിവയിലും അനുകൂലമായ അന്തരീക്ഷം ഉയർന്നു വരുമെന്ന് സൂചന.
ചിങ്ങം
ചിങ്ങം രാശിക്കാർക്ക് ബിസിനസിലും പണവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും പുതിയ അവസരങ്ങൾ ലഭിച്ചേക്കാം. വളരെക്കാലമായി മുടങ്ങിക്കിടന്ന പദ്ധതികൾ വീണ്ടും നടപ്പിലാക്കാനുള്ള ഒരു അന്തരീക്ഷവും ഉണ്ടാകും. കരിയർ വികസിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് പുതിയ ബന്ധങ്ങൾ ലഭിക്കും. കൂടാതെ വിദ്യാർഥികളുടെ വിദ്യാഭ്യാസ ശ്രമങ്ങളിലും നല്ല മാറ്റങ്ങൾ കാണുമെന്നാണ് പറയപ്പെടുന്നത്.
തുലാം
ശുക്രൻ്റെ സ്വന്തം രാശിയായ തുലാം രാശിയിലാണ് ഈ സംക്രമണം നടക്കുന്നത്. അതിനാൽ ജ്യോതിഷത്തിൽ തുലാം രാശിക്കാർക്ക് ഈ കാലഘട്ടം പ്രധാനപ്പെട്ടതായി കണക്കാക്കപ്പെടുന്നു. ആത്മവിശ്വാസം വർദ്ധിക്കുന്നതിനോടൊപ്പം തന്നെ വരുമാനം മെച്ചപ്പെടുത്താനുള്ള അവസരങ്ങളും ഉയർന്നു വന്നേക്കാം. കരിയറിലും ബിസിനസിലും പുതിയ പദ്ധതികൾ രൂപപ്പെടുന്നതിനും ജോലിയിൽ അധികം ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നതിനുള്ള അവസരങ്ങൾ ലഭിച്ചേക്കും. വ്യക്തി ബന്ധങ്ങളിലും നല്ല ധാരണ ഉണ്ടാകും.
വൃശ്ചികം
ജ്യോതിഷ പ്രവചനങ്ങൾ പ്രകാരം വൃശ്ചിക രാശിക്കാർക്ക് പണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അപ്രതീക്ഷിതമായ അവസരങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്.
കന്നി
കന്നിരാശിക്കാർക്ക് ശുക്രന്റെ ഈ സംക്രമണം പങ്കാളിത്തത്തിലും കരിയർ വളർച്ചയിലും മാറ്റങ്ങൾ കൊണ്ടുവന്നേക്കാം. പുതിയ കരിയർ അവസരങ്ങൾ ഉയർന്നുവന്നേക്കാം. ബിസിനസ് വിപുലീകരണ ശ്രമങ്ങൾക്ക് അനുകൂലമായ അന്തരീക്ഷം ഉണ്ടായേക്കാം. തൊഴിൽ ഉള്ളവർക്ക് സ്ഥാനക്കയറ്റം അധിക ഉത്തരവാദിത്തം, അല്ലെങ്കിൽ പുതിയ തൊഴിൽ എന്നിവയ്ക്ക് അവസരങ്ങൾ ഉണ്ടാകുമെന്നാണ് സൂചന.
കുംഭം
കുംഭം രാശിക്കാർക്ക് ശുക്രൻ്റെ സംക്രമണം പണമൊഴുക്ക്, സമ്പാദ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പുരോഗതിക്കുള്ള അവസരങ്ങൾ സൃഷ്ടിച്ചേക്കാം. വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള പുതിയ വഴികൾ കണ്ടെത്താനുള്ള ശ്രമങ്ങൾ ഗുണം ചെയ്യും. കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും. ജ്യോതിഷ പ്രവചനങ്ങൾ അനുസരിച്ച് നിങ്ങൾക്ക് പല കാര്യങ്ങളിലും പുരോഗതി കൈവരിക്കാൻ സാധിക്കും.
ENGLISH SUMMARY
On October 20, Venus enters its own zodiac sign, Libra. This will create the ‘Malavya Rajayoga’. The transit of Venus is associated with wealth, comfort, love, art, beauty, finances, and growth.