AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Gold Rate Forecast: സ്വർണം ആണ് താരം, ഇനിയൊരു തിരിച്ചുവരവില്ല, വില ഒരു ലക്ഷമെത്തുമോ?

Gold Rate Forecast for Next Week: വരുംദിവസങ്ങളിൽ കാര്യമായ വിലയിടിവ് പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് സാമ്പത്തിക വിദ​ഗ്ധർ അറിയിക്കുന്നത്. വിലക്കുറവ് സംഭവിച്ചാല്‍ തന്നെ 88,000 രൂപയ്ക്ക് താഴേക്ക് പോകാൻ സാധ്യത കുറവാണ്.

nithya
Nithya Vinu | Published: 16 Nov 2025 12:19 PM
റെക്കോർഡുകൾ തിരുത്തിക്കുറിച്ചുള്ള പ്രകടനമാണ് കഴിഞ്ഞ മാസങ്ങളിൽ സ്വർണം കാഴ്ചവച്ചത്. എന്നാൽ ഒക്ടോബർ അവസാനത്തോടെത്തിയപ്പോൾ ​ഗതി മാറി. ഒരു ലക്ഷമെത്തുമെന്ന് പ്രവചിക്കപ്പെട്ട സ്വർണവില വീണ്ടും 80,000 - 90,000നുമിടയിലെത്തി. (Image Credit: Getty Images)

1 / 5
നിലവിൽ ഒരു പവന് 91,720 രൂപയാണ് വില. ഒരു ​ഗ്രാമിന് 11,465 രൂപയാണ് നൽകേണ്ടത്. നവംബർ പതിമൂന്നിനായിരുന്നു ഈ മാസത്തെ ഏറ്റവും ഉയർന്ന വില. 94,320 രൂപയാണ് അന്ന് രേഖപ്പെടുത്തിയത്.  നവംബർ 5ലെ 89,080 രൂപയാണ് മാസത്തെ ഏറ്റവും കുറഞ്ഞ വില. (Image Credit: Getty Images)

2 / 5
സ്വർണവില വരുംദിവസങ്ങളിൽ ഉയർന്നേക്കുമെന്നാണ് സൂചന. സെന്‍ട്രല്‍ ബാങ്കുകളും നിക്ഷേപകരും സ്വര്‍ണത്തില്‍ കണ്ണുംനട്ടിരിക്കുമ്പോള്‍ വില ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ലക്ഷ്മി ഡയമണ്ട്‌സിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ചേതന്‍ മേത്ത പറഞ്ഞു. (Image Credit: Getty Images)

3 / 5
ദീപാവലിയ്ക്ക് ശേഷം 15 ശതമാനം വരെയാണ് വില വര്‍ധനിച്ചത്. രണ്ട് മൂന്ന് മാസത്തിനുള്ളില്‍ 10 മുതല്‍ 20 ശതമാനം വരെ വില ഉയരാമെന്നും മേത്ത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂടാതെ ഇന്ത്യയിൽ വീണ്ടും വിവാഹസീസൺ എത്തിയതോടെ സ്വർണാഭരണങ്ങളുടെ ഡിമാൻഡ് ഉയരും. (Image Credit: Getty Images)

4 / 5
വരുംദിവസങ്ങളിൽ കാര്യമായ വിലയിടിവ് പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് സാമ്പത്തിക വിദ​ഗ്ധർ അറിയിക്കുന്നത്. വിലക്കുറവ് സംഭവിച്ചാല്‍ തന്നെ 88,000 രൂപയ്ക്ക് താഴേക്ക് പോകാൻ സാധ്യത കുറവാണ്. ഡിസംബറിൽ പവന് 1 ലക്ഷം കടക്കാനും സാധ്യതയുണ്ട്. (Image Credit: Getty Images)

5 / 5