Grah Gochar 2026: മാർച്ച് 15 ന് ശേഷം ഈ 3 രാശിക്കാർ കോടീശ്വരന്മാർ! സൂര്യനും ശുക്രനും ചന്ദ്രനും ഒരേ ദിവസം സംക്രമിക്കുന്നു
Grah Gochar 2026 on March 15: ജ്യോതിഷപ്രകാരം ഈ ഗ്രഹങ്ങളുടെ സംയോജനം പ്രധാനമായും മൂന്ന് രാശിക്കാരുടെ ജീവിതത്തിൽ വലിയ സൗഭാഗ്യങ്ങൾക്കും നേട്ടങ്ങൾക്കും കാരണമാകും...

ജ്യോതിഷപ്രകാരം ഗ്രഹങ്ങളിലും രാശിചിഹങ്ങളിലും നക്ഷത്ര രാശികളിലും ഉണ്ടാകുന്ന മാറ്റം എല്ലാ രാശികളുടെയും ജീവിതത്തിൽ സ്വാധീനം ചെലുത്തും. അതായത് സൂര്യനും ശുക്രനും ചന്ദ്രനും ഒരേ ദിവസം വ്യത്യസ്ത സ്ഥലങ്ങളിൽ സംക്രമിക്കും. ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ 2026 മാർച്ച് 15 ന് പുലർച്ചെ 1:08 ന് മീനരാശിയിൽ പ്രവേശിക്കും. (PHOTO: TV9 NETWORK)

അതേ ദിവസം, പുലർച്ചെ 4:48 ന് ചന്ദ്രൻ ശ്രാവണ നക്ഷത്രത്തിൽ എത്തും. ഇതിനുശേഷം ഒരാളുടെ ജീവിതത്തിൽ സർവ്വ സൗഭാഗ്യങ്ങൾക്കും കാരണമാകുമെന്ന് വിശ്വസിക്കപ്പെടുന്ന ശുക്രൻ രാവിലെ 10: 43ന് രേവതി നക്ഷത്രത്തിൽ പ്രവേശിക്കും. ജ്യോതിഷപ്രകാരം ഈ ഗ്രഹങ്ങളുടെ സംയോജനം പ്രധാനമായും മൂന്ന് രാശിക്കാരുടെ ജീവിതത്തിൽ വലിയ സൗഭാഗ്യങ്ങൾക്കും നേട്ടങ്ങൾക്കും കാരണമാകും.(PHOTO: TV9 NETWORK)

കർക്കിടകം: മാർച്ച് 15ന് ശേഷമുള്ള കാലയളവിൽ കർക്കിടക രാശിക്കാരുടെ ജീവിതത്തിൽ വലിയ സൗഭാഗ്യങ്ങളും നേട്ടങ്ങളും ഉണ്ടാകും. കരിയറിലും ബിസിനസിലും നേട്ടങ്ങൾ ഉണ്ടാകും. കുടുംബത്തിലും സന്താനങ്ങളുടെ കാര്യങ്ങളിലും സന്തോഷവും നേട്ടവും ഉണ്ടാകും. എന്നിരുന്നാലും ഓരോ ഘട്ടത്തിലും നിങ്ങൾ ക്ഷമ കാണിക്കേണ്ടത് അനിവാര്യമാണ്.(PHOTO: TV9 NETWORK)

കന്നി: കന്നിരാശിക്കാർക്ക് ഈ ഗ്രഹത്തിന്റെ മാറ്റങ്ങൾ വളരെയധികം ശുഭകരമായ ഫലങ്ങൾ കൊണ്ടുവരുമെന്നാണ് ജ്യോതിഷത്തിൽ പറയുന്നത്. നിങ്ങൾക്ക് ജീവിതത്തിൽ പാഠം അയേക്കാവുന്ന നിരവധി അനുഭവങ്ങൾ ഉണ്ടാകും. ഇവയിൽ നിന്നെല്ലാം നിങ്ങളിലെ വ്യക്തിത്വത്തെ തിരിച്ചറിയാനുള്ള അവസരങ്ങൾ ലഭിക്കും. പരിശ്രമിച്ചാൽ കരിയറിലും ബിസിനസിലും നേട്ടങ്ങൾ ഉണ്ടാകും. ഏതുകാര്യത്തിലും മുതിർന്നവരുടെ ഉപദേശം കേൾക്കുന്നതിൽ മടിക്കരുത്.(PHOTO: TV9 NETWORK)

ധനു: ധനു രാശിക്കാർക്ക് സൂര്യൻ ചന്ദ്രൻ ശുക്രൻ എന്നിവരുടെ ഈ സംയോജനം വലിയ നേട്ടങ്ങൾ കൊണ്ടുവരും.മാർച്ച് 15 ന് ശേഷമുള്ള ബിസിനസ് അല്ലെങ്കിൽ ജോലിയുമായി ബന്ധപ്പെട്ട പുതിയ തീരുമാനങ്ങൾ നേട്ടങ്ങൾ നൽകും. മുൻകാല ഇടപാടുകളും ഇടയ്ക്കിടെ ഗുണം ചെയ്യും. എന്നിരുന്നാലും ബന്ധങ്ങൾ ദൃഢമാക്കുവാനായി നിങ്ങളും പരിശ്രമിക്കേണ്ടതുണ്ട്.(PHOTO: TV9 NETWORK)