AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ഹര്‍മന്‍പ്രീതിന് പിന്നാലെ ദീപ്തിക്കും സെഞ്ചുറി, ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍

India women vs Zimbabwe women 2nd ODI updates: വനിതാ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ മുന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന് സെഞ്ചുറി. 101 പന്തിലാണ് ഹര്‍മന്‍പ്രീത് സെഞ്ചുറിയടിച്ചത്. ഹര്‍മന്‍പ്രീതിന്റെയും, ദീപ്തി ശര്‍മയുടെയും, പ്രതിക റാവലിന്റെയും ബാറ്റിങ് കരുത്തില്‍ മികച്ച സ്‌കോറിലേക്ക് കുതിക്കുകയാണ് ഇന്ത്യ.

ഹര്‍മന്‍പ്രീതിന് പിന്നാലെ ദീപ്തിക്കും സെഞ്ചുറി, ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍
Harmanpreet Kaur battingImage Credit source: Indian Cricket Team Facebook
Jayadevan AM
Jayadevan AM | Updated On: 25 Oct 2026 | 05:50 PM

വനിതാ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ മുന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെയും ദീപ്തി ശര്‍മയുടെയും സെഞ്ചുറികളുടെ മികവില്‍ ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍. 50 ഓവറില്‍ ഇന്ത്യ ആറു വിക്കറ്റിന് 328 റണ്‍സെടുത്തു. ഹര്‍മന്‍പ്രീത് 121 പന്തില്‍ 126 റണ്‍സെടുത്തു. ദീപ്തി പുറത്താകാതെ 86 പന്തില്‍ 106 റണ്‍സ് അടിച്ചുകൂട്ടി. 67 പന്തില്‍ 61 റണ്‍സെടുത്ത പ്രതിക റാവലും മികച്ച പ്രകടനം പുറത്തെടുത്തു. ആദ്യ ഓവറിലെ നാലാം പന്തില്‍ ക്യാപ്റ്റന്‍ സ്മൃതി മന്ദാനയെ ഇന്ത്യയ്ക്ക് നഷ്ടമായി. രണ്ട് പന്തുകള്‍ നേരിട്ട സ്മൃതിക്ക് റണ്ണൊന്നുമെടുക്കാനായില്ല. വണ്‍ ഡൗണായെത്തിയ ഷഫാലി വര്‍മയും പെട്ടെന്ന് മടങ്ങി. എട്ടു പന്തുകള്‍ നേരിട്ട ഷഫാലിക്ക് എട്ടു റണ്‍സ് നേടാനെ സാധിച്ചുള്ളൂ. രണ്ട് വിക്കറ്റുകളും സ്വന്തമാക്കിയത് നോംവെലോ സിബാന്‍ഡയാണ്.

2.4 ഓവറില്‍ രണ്ട് വിക്കറ്റിന് 19 എന്ന നിലയിലായിരുന്നു ഇന്ത്യ. എന്നാം മൂന്നാം വിക്കറ്റില്‍ പ്രതിക-ഹര്‍മന്‍പ്രീത് സഖ്യം 124 റണ്‍സാണ് ഇന്ത്യയ്ക്ക് സമ്മാനിച്ചത്. 67 പന്തില്‍ 61 റണ്‍സെടുത്ത ശേഷമാണ് പ്രതിക മടങ്ങിയത്. പ്രതികയ്ക്ക് ശേഷം ക്രീസിലെത്തിയ തേജല്‍ ഹസാബ്‌നിസ് വന്നപോലെ മടങ്ങി. അഞ്ച് പന്തില്‍ മൂന്ന് റണ്‍സെടുക്കാനെ ഹസാബ്‌നിസിന് സാധിച്ചുള്ളൂ. തുടര്‍ന്നാണ് ഹര്‍മന്‍പ്രീത്-ദീപ്തി സഖ്യം ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. റിച്ച ഘോഷ് ഒമ്പത് പന്തില്‍ ഏഴു റണ്‍സെടുത്ത് പുറത്തായി. സയാലി സത്ഗാരെ മൂന്ന് പന്തില്‍ മൂന്ന് റണ്‍സുമായി പുറത്താകാതെ നിന്നു.

Follow Us