മരുന്നും മന്ത്രവും വേണ്ട; മുടിക്കൊഴിച്ചിൽ മാറ്റാൻ ഒന്നല്ല അഞ്ച് വഴികൾ വേറെ... | Hair Care Tips, 5 ways to naturally reduce hair loss without drugs or supplements Malayalam news - Malayalam Tv9

Hair Growth: മരുന്നും മന്ത്രവും വേണ്ട; മുടിക്കൊഴിച്ചിൽ മാറ്റാൻ ഒന്നല്ല അഞ്ച് വഴികൾ വേറെ…

Published: 

09 Dec 2025 10:49 AM

Natural Hair Loss Remedies: സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ പലരെയും അലട്ടുന്ന പ്രശ്നമാണ് മുടിക്കൊഴിച്ചിൽ. അതുകൊണ്ട് തന്നെ മുടിയുടെ ആരോ​ഗ്യത്തിനായി പലതരത്തിലുള്ള മരുന്നുകളും കഴിക്കുന്നവരുണ്ട്. എന്നാൽ മരുന്നിന്റെ സഹായമില്ലാതെ തന്നെ മുടിക്കൊഴിച്ചിൽ നിർത്താൻ കഴിയും.

1 / 5രാവിലെ സൂര്യരശ്മി ഏൽക്കുന്നത് ആവശ്യമായ അളവിൽ വിറ്റാമിൻ ഡി3 ശരീരത്തിന് ലഭിക്കാൻ സഹായിക്കും. മുടിയിഴകൾ വളരാൻ ആവശ്യമായ കോശങ്ങളെ സൃഷ്ടിക്കുന്നതിൽ വിറ്റാമിൻ ഡി-ക്ക് സുപ്രധാന പങ്കുണ്ട്. വിറ്റാമിൻ ഡിയുടെ കുറവ് അമിതമായ മുടികൊഴിച്ചിലിന് കാരണമാകുന്നു. (Image Credit: Getty Images)

രാവിലെ സൂര്യരശ്മി ഏൽക്കുന്നത് ആവശ്യമായ അളവിൽ വിറ്റാമിൻ ഡി3 ശരീരത്തിന് ലഭിക്കാൻ സഹായിക്കും. മുടിയിഴകൾ വളരാൻ ആവശ്യമായ കോശങ്ങളെ സൃഷ്ടിക്കുന്നതിൽ വിറ്റാമിൻ ഡി-ക്ക് സുപ്രധാന പങ്കുണ്ട്. വിറ്റാമിൻ ഡിയുടെ കുറവ് അമിതമായ മുടികൊഴിച്ചിലിന് കാരണമാകുന്നു. (Image Credit: Getty Images)

2 / 5

സമീകൃതാഹാരം പാലിക്കുന്നതാണ് മറ്റൊരു വഴി. മാംസ്യാഹാരം ഒഴിവാക്കുകയോ അല്ലെങ്കിൽ പ്രത്യേക ഡയറ്റുകൾ പിന്തുടരുകയോ ചെയ്യുകയാണെങ്കിൽ, മറ്റ് സ്രോതസ്സുകൾ വഴി അവയ്ക്ക് പകരമായുള്ള പോഷകങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. അല്ലാത്തപക്ഷം, പോഷകങ്ങളുടെ അഭാവത്തിന് കാരണമാകും. (Image Credit: Getty Images)

3 / 5

വയറിളക്കം, മലബന്ധം, നെഞ്ചെരിച്ചിൽ തുടങ്ങിയവ പോഷകങ്ങൾ ശരിയായ രീതിയിൽ ആഗിരണം ചെയ്യപ്പെടുന്നില്ല എന്നതിൻ്റെ സൂചനയായിരിക്കാം. പോഷകങ്ങൾ വേണ്ടത്ര ആഗിരണം ചെയ്യാൻ കഴിയുന്നില്ലെങ്കിൽ അത് മുടിയുടെ ആരോഗ്യം ഉൾപ്പെടെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കും. അതിനാൽ ശ്രദ്ധ പുലർത്തുക. (Image Credit: Getty Images)

4 / 5

കുളിക്കുന്നതിന് മുമ്പ് തലയോട്ടിയിൽ മസാജ് ചെയ്യുന്നത് മുടിയിഴകളിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കാനും, തലയോട്ടിയുടെ അടിയിലുള്ള ചെറിയ കാൽസ്യം അടിയുന്നത് തകർക്കാനും, അമിതമായ സെബം നീക്കം ചെയ്യാനും സഹായിക്കുമെന്നും പറയപ്പെടുന്നു. അതിനാൽ ദിവസവും തലയോട്ടി മസാജ് ചെയ്യുക. (Image Credit: Getty Images)

5 / 5

നല്ല ഷാംപൂ ഉപയോഗിച്ച് ചുരുങ്ങിയത് 48 മണിക്കൂറിൽ ഒരിക്കലെങ്കിലും മുടി കഴുകണമെന്ന് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നു. തലയോട്ടി വൃത്തിയായി സൂക്ഷിക്കാനും മുടിക്കൊഴിച്ചിൽ തടയാനും ഇത് സഹായിക്കും. അതുപോലെ നനഞ്ഞ മുടി ചീകാതിരിക്കാനും ശ്രദ്ധിക്കുക. (Image Credit: Getty Images)

ചായ വീണ്ടും വീണ്ടും ചൂടാക്കുന്നത് അപകടമാണോ?
കാരറ്റിന്റെ ​ഗുണം ഇരട്ടിയാക്കും, ഇങ്ങനെ വാങ്ങൂ...
ഡൈ വേണ്ട, നര മാറ്റാൻ ഒരു സ്പൂൺ വെളിച്ചെണ്ണ മതി
പൂനിലാവ് ഉദിച്ചതുപോലെ! പുതിയ ചിത്രങ്ങളുമായി മീനാക്ഷി
കലാശക്കൊട്ടിന് ഒരുമിച്ച് നൃത്തം ചെയ്ത് സ്ഥാനാർഥികളായ അമ്മയും മകളും
മരത്താൽ ചുറ്റപ്പെട്ട വീട്
പന്ത് തട്ടി ബൈക്കിൻ്റെ നിയന്ത്രണം പോയി
നീലഗിരി പാടിച്ചേരിയിൽ ഇറങ്ങിയ കാട്ടുപോത്ത്