AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

OTT Releases : ഇന്ദ്രജിത്തിൻ്റെ ധീരം പിന്നെ അഞ്ച് തമിഴ് ചിത്രങ്ങൾ; ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ

This Week (March First Week) OTT Releases : മലയാളത്തിലും തമിഴിലുമായി ആറ് ചിത്രങ്ങളാണ് ഈ ആഴ്ചത്തെ റിലീസുകളുടെ പട്ടികയിലുള്ളത്. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ, സീ5, സൺനെക്സ്റ്റ് എന്നീ പ്ലാറ്റ്ഫോമുകളിലൂടെയാണ് ചിത്രങ്ങൾ ഒടിടിയിൽ എത്തുന്നത്.

OTT Releases : ഇന്ദ്രജിത്തിൻ്റെ ധീരം പിന്നെ അഞ്ച് തമിഴ് ചിത്രങ്ങൾ; ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ
OTT UpdatesImage Credit source: Social Media
Jenish Thomas
Jenish Thomas | Published: 04 Mar 2026 | 07:09 PM

ഓരോ ആഴ്ചയത്തെയും ഒടിടി റിലീസിനായി നിരവധി പേരാണ് കാത്തിരിക്കുന്നത്. തിയറ്ററിൽ കാണാൻ സാധിക്കാതെ പോയ ചിത്രങ്ങൾ കാണുന്നതിന് വേണ്ടിയും കണ്ട് സിനമകൾ ഒന്നും കാണുന്നതിനും വേണ്ടിയാണ് നിരവധി ഒടിടി റിലീസകൾക്കായി കാത്തിരിക്കുന്നത്. ഈ ആഴ്ചയിൽ ഒടിടിയിൽ എത്തുന്ന മലയാളം ചിത്രങ്ങൾ കുറവാണെങ്കിലും തമിഴിൽ നിരവധി സിനിമകൾ ഡിജിറ്റൽ റിലീസിനായി തയ്യാറെടുക്കുകയാണ്. ഈ വാരാന്ത്യത്തിൽ ഒടിടിയിൽ വരാൻ പോകുന്ന ചിത്രങ്ങൾ ഏതെല്ലാമണെന്ന് പരിശോധിക്കാം.

ധീരം

ഇന്ദ്രജിത്ത് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് ധീരം. ഡിസംബറിൽ തിയറ്ററിൽ എത്തിയ സിനിമയ്ക്ക് വേണ്ടത്ര ശ്രദ്ധ നേടിയെടുക്കാൻ സാധിച്ചില്ല. തുടർന്ന് രണ്ട് മാസങ്ങൾക്ക് ശേഷമാണ് ധീരം ഒടിടിയിൽ എത്താൻ തയ്യാറെടുക്കുന്നത്. ഈ മാർച്ച് ആറാം തീയതി രണ്ട് വ്യത്യസ്ത പ്ലാറ്റ്ഫോമിലൂടെയാണ് ധീരം ഒടിടിയിൽ റിലീസാകുന്നത്. ചിത്രം മാർച്ച് ആറാം തീയതി പ്രൈം വീഡിയോയിലും സൺ നെക്സ്റ്റിലും കാണാൻ സാധിക്കുന്നതാണ്.

ALSO READ : 1744 White Alto OTT : ആ കാത്തിരിപ്പ് അവസാനിപ്പിക്കാം! കാഞ്ഞങ്ങാട് യൂണിവേഴ്സിലെ 1744 വൈറ്റ് ആൾട്ടോ ഒടിടിയിലേക്ക്

ഗാന്ധി ടോക്ക്സ്

വിജയ് സേതുപതി അരവിന്ദ് സ്വാമി എന്നിവർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച സൈലൻ്റ് മൂവിയാണ് ഗാന്ധി ടോക്ക്സ്. 23 ഇന്ത്യൻ പനോരമയിൽ പ്രദർശിപ്പിച്ച ചിത്രം ഈ കഴിഞ്ഞ ജനുവരി 30നാണ് തിയറ്ററിൽ റിലീസ് ചെയ്തത്. സീ5 ആണ് ഗാന്ധി ടോക്ക്സിൻ്റെ ഒടിടി അവകാശം സ്വന്തമാക്കിട്ടുള്ളത്. ചിത്രം മാർച്ച് ആറാം തീയതി മുതൽ സംപ്രേഷണം ചെയ്യും.

വിത്ത് ലവ്

അനശ്വര രാജൻ നായികയായി എത്തിയ തമിഴ് റോം-കോം ചിത്രമാണ് വിത്ത് ലവ്. ഫെബ്രുവരി ആദ്യം തിയറ്ററിൽ എത്തിയ സിനിമയ്ക്ക് മോശമല്ലാത്ത പ്രതികരണമായിരുന്നു ലഭിച്ചത്. ഇപ്പോഴിതാം മാർച്ച് ആറാം തീയതി ചിത്രം ഒടിടിയിൽ റിലീസാകാൻ ഒരുങ്ങുകയാണ്. നെറ്റ്ഫ്ലിക്സാണ് വിത്ത് ലവിൻ്റെ ഒടിടി അവകാശം സ്വന്തമാക്കിട്ടുള്ളത്.

ജോക്കി

തമിഴ് ആക്ഷൻ ഡ്രാമ ചിത്രമാണ് ജോക്കി. ജനുവരി 23നാണ് ചിത്രം തിയറ്ററിൽ എത്തിയത്. മധുരയിലെ ഗ്രാമത്തെ അടിസ്ഥാനപ്പെടുത്തി ഒരുക്കിയ ചിത്രം റിലീസായപ്പോൾ ഏറെ ശ്രദ്ധ നേടിയെടുത്തിരുന്നു. ആമസോൺ പ്രൈം വീഡിയോയിൽ ജോക്കിയുടെ സംപ്രേഷണം ആരംഭിച്ചിട്ടുണ്ട്.

ഗ്രാനി

തമിഴ് ഹൊറർ ത്രില്ലർ ചിത്രമാണ് ഗ്രാനി. സൺനെക്സ്റ്റിലൂടെ ചിത്രം മാർച്ച് ആറാം തീയതി മുതൽ സംപ്രേഷണം ചെയ്ത് തുടങ്ങും.

ഡിയർ രതി

തമിഴ് ഇറങ്ങിയ ഫീൽ ഗുഡോ റോം-കോം ചിത്രമാണ് ഡിയർ രതി. സൺ നെക്സ്റ്റിലൂടെ ചിത്രം മാർച്ച് ആറാ തീയതി ഒടിടിയിൽ എത്തും

Follow Us