AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kuwait Visa: പ്രവാസികൾക്ക് സന്ദർശകവിസകളിലും താമസരേഖകളിലും ഇളവ് പ്രഖ്യാപിച്ച് കുവൈത്ത്

Kuwait Provisions for Expats Amid Middle East Conflict: മേഖലയിലെ വിമാന സർവീസുകളിലെ അനിശ്ചിതത്വവും സുരക്ഷാ വെല്ലുവിളികളും കണക്കിലെടുത്താണ് മാനുഷിക പരിഗണന മുൻനിർത്തി കുവൈത്ത് ഈ തീരുമാനമെടുത്തത്.

Kuwait Visa: പ്രവാസികൾക്ക് സന്ദർശകവിസകളിലും താമസരേഖകളിലും ഇളവ് പ്രഖ്യാപിച്ച് കുവൈത്ത്
Kuwait VisaImage Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Published: 04 Mar 2026 | 06:59 PM

കുവൈത്ത് സിറ്റി: പശ്ചിമേഷ്യയിൽ സംഘർഷഭരിതമായ സാഹചര്യം തുടരുന്ന പശ്ചാത്തലത്തിൽ പ്രവാസികൾക്കും സന്ദർശകർക്കും ആശ്വാസമേകുന്ന നിർണ്ണായക പ്രഖ്യാപനവുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. സന്ദർശക വിസയിൽ രാജ്യത്ത് എത്തിയവർക്കും നിലവിൽ വിദേശത്തുള്ള താമസരേഖയുള്ളവർക്കുമാണ് മന്ത്രാലയം ഇളവുകൾ അനുവദിച്ചിരിക്കുന്നത്.

കുവൈത്തിൽ നിലവിലുള്ള പ്രവാസികളുടെ സന്ദർശക വിസാ കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി നൽകി. വിസ കാലാവധി തീരാറായവർക്ക് നിലവിലെ സാഹചര്യം പരിഗണിച്ച് രാജ്യത്ത് തുടരാൻ ഇത് സഹായകമാകും. നിലവിൽ കുവൈത്തിന് പുറത്തുള്ള പ്രവാസികൾക്ക് തിരികെ വരാൻ മൂന്ന് മാസത്തെ അധിക സമയം കൂടി അനുവദിച്ചിട്ടുണ്ട്. യാത്രാ തടസ്സങ്ങൾ നേരിടുന്നവർക്ക് തങ്ങളുടെ താമസരേഖ (ഇഖാമ) റദ്ദാകുമെന്ന ആശങ്കയില്ലാതെ മടങ്ങിവരാൻ ഇത് അവസരമൊരുക്കും.

 

സുരക്ഷ മുൻനിർത്തി തീരുമാനം

 

മേഖലയിലെ വിമാന സർവീസുകളിലെ അനിശ്ചിതത്വവും സുരക്ഷാ വെല്ലുവിളികളും കണക്കിലെടുത്താണ് മാനുഷിക പരിഗണന മുൻനിർത്തി കുവൈത്ത് ഈ തീരുമാനമെടുത്തത്. യാത്രാ തടസ്സങ്ങൾ മൂലം വിസ നിയമങ്ങൾ ലംഘിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

സംഘർഷം കാരണം വിമാനങ്ങൾ റദ്ദാക്കപ്പെട്ടതും വ്യോമപാതകൾ അടച്ചതും മൂലം നിരവധി പ്രവാസികൾ നാട്ടിലും കുവൈത്തിലുമായി കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തിലാണ് ഈ ഉത്തരവ് വരുന്നത്.

Follow Us