മുടി കറുക്കാൻ കറിവേപ്പില എണ്ണ; കാച്ചിയെടുക്കേണ്ടത് എങ്ങനെ? | Hair Care Tips and tricks, How To Make Curry Leaves Hair Oil For Black And thick hair Malayalam news - Malayalam Tv9

Curry Leaves Hair Oil: മുടി കറുക്കാൻ കറിവേപ്പില എണ്ണ; കാച്ചിയെടുക്കേണ്ടത് എങ്ങനെ?

Published: 

10 Oct 2026 | 11:04 AM

Hair Care Tips And Tricks: അമിതമായ കെമിക്കലുകൾ അടങ്ങിയ ഉൽപ്പന്നങ്ങൾക്ക് പകരം പാർശ്വഫലങ്ങളൊന്നുമില്ലാതെ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു ഔഷധ എണ്ണയാണ് കറിവേപ്പില ഉപയോ​ഗിച്ചുള്ള എണ്ണ. കറിവേപ്പിലയിൽ വിവിധതരം സസ്യഘടകങ്ങളും ആന്റിഓക്സിഡൻ്റുകളും അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ ആരോ​ഗ്യത്തെ മെച്ചപ്പെടുത്താൻ സഹായിക്കാം. കറിവേപ്പിലയില അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളും അമിനോ ആസിഡുകളും മുടി വേരുകളെ ബലപ്പെടുത്തുകയും അകാലനര തടയുകയും ചെയ്യുന്നു.

1 / 5
മുടികൊഴിച്ചിൽ തടയാനും മുടിക്ക് നല്ല കറുപ്പുനിറവും ഉള്ളും ലഭിക്കാനും പണ്ടുമുതലേ നമ്മുടെ നാട്ടിലെ സ്ത്രീകൾ ഉപയോഗിച്ചുപോരുന്ന ഒന്നാണ് കറിവേപ്പില. അമിതമായ കെമിക്കലുകൾ അടങ്ങിയ ഉൽപ്പന്നങ്ങൾക്ക് പകരം പാർശ്വഫലങ്ങളൊന്നുമില്ലാതെ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു ഔഷധ എണ്ണയാണ് കറിവേപ്പില ഉപയോ​ഗിച്ചുള്ള എണ്ണ. കറിവേപ്പിലയിൽ വിവിധതരം സസ്യഘടകങ്ങളും ആന്റിഓക്സിഡൻ്റുകളും അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ ആരോ​ഗ്യത്തെ മെച്ചപ്പെടുത്താൻ സഹായിക്കാം. (Image Credit Source: Social Media)

2 / 5
ആവശ്യമായ ചേരുവകൾ: കറിവേപ്പില: 2 കപ്പ്, ശുദ്ധമായ വെളിച്ചെണ്ണ: 1 കപ്പ്, ഉലുവ: 1 ടേബിൾ സ്പൂൺ, ചെറിയ ഉള്ളി : 4-5 എണ്ണം എന്നിവയാണ് കറിവേപ്പില എണ്ണ തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ. ഭക്ഷണത്തിൽ കറിവേപ്പില ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. എന്നാൽ കറിവേപ്പില കഴിക്കുന്നത് കൊണ്ട് മാത്രം മുടികൊഴിച്ചിൽ പൂർണമായും മാറുമെന്ന് പറയാനാകില്ല. മുടിയുടെ ആരോഗ്യത്തിന് ആവശ്യമായ പ്രോട്ടീൻ, ഇരുമ്പ്, സിങ്ക്, വിറ്റാമിനുകൾ തുടങ്ങിയ പോഷകങ്ങൾ ലഭിക്കുന്ന സമീകൃത ഭക്ഷണമാണ് കൂടുതൽ പ്രധാനം.

3 / 5
തയ്യാറാക്കുന്ന വിധം: ആദ്യം തന്നെ കറിവേപ്പില നന്നായി കഴുകിയെടുക്കുക. വെള്ളമയം ഒട്ടുമില്ലാത്ത കറിവേപ്പില, ഉലുവ, ചെറിയ ഉള്ളി എന്നിവ മിക്സിയുടെ ചെറിയ ജാറിലിട്ട് വെള്ളം ചേർക്കാതെ ഒന്നു ചതച്ചെടുക്കുകയോ തരിതരിയായി അരച്ചെടുക്കുകയോ ചെയ്യുക. ഒരു ഇരുമ്പു ചട്ടിയോ കട്ടിയുള്ള പാത്രമോ അടുപ്പത്തുവെച്ച് ഒരു കപ്പ് വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചെറുതായി ചൂടാകുമ്പോൾ അരച്ചുവെച്ച മിശ്രിതം ഇതിലേക്ക് ചേർക്കുക.

4 / 5
തീ പരമാവധി കുറച്ചുവെച്ച് എണ്ണ തിളപ്പിക്കുക. കറിവേപ്പിലയുടെയും മറ്റ് ചേരുവകളുടെയും സത്ത് പൂർണ്ണമായും എണ്ണയിലേക്ക് ഇറങ്ങുന്നത് വരെ ഏകദേശം 10-12 മിനിറ്റ് ഇളക്കിക്കൊടുക്കുക. കറിവേപ്പിലയുടെ പച്ചനിറം മാറി മൊരിഞ്ഞു തുടങ്ങുകയും എണ്ണയ്ക്ക് നല്ല പച്ച കലർന്ന കടും നിറം വരികയും ചെയ്യുമ്പോൾ തീ അണയ്ക്കാം. എണ്ണ പൂർണ്ണമായും തണുത്ത ശേഷം ഒരു കോട്ടൺ തുണിയോ സ്ട്രെയ്നറോ ഉപയോഗിച്ച് അരിച്ചെടുത്ത് ഈർപ്പമില്ലാത്ത ഗ്ലാസ് കുപ്പിയിലാക്കി എണ്ണ സൂക്ഷിക്കുക.

5 / 5
ആഴ്ചയിൽ 2-3 തവണ ഈ എണ്ണ തലയോട്ടിയിൽ തേച്ചു പിടിപ്പിച്ച് 5-10 മിനിറ്റ് മൃദുവായി മസാജ് ചെയ്യുക. 20-30 മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂവോ താളിയോ ഉപയോഗിച്ച് കഴുകിക്കളയാം. കറിവേപ്പിലയില അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളും അമിനോ ആസിഡുകളും മുടി വേരുകളെ ബലപ്പെടുത്തുകയും അകാലനര തടയുകയും ചെയ്യുന്നു. ഈർപ്പം തട്ടാതെ സൂക്ഷിച്ചാൽ ഈ എണ്ണ 2 -3 മാസം വരെ കേടുകൂടാതെ ഉപയോഗിക്കാം.

Loading...
Unable to load recommendations.
Follow Us
ചേന മുറിക്കുമ്പോൾ കൈ ചൊറിയാതിരിക്കാൻ ഒന്നല്ല, പല മാര്‍ഗങ്ങള്‍
കോഴിമുട്ടയാണോ താറാവ് മുട്ടയാണോ കൂടുതൽ ഗുണകരം
കുരുമുളകും മ‍ഞ്ഞളും ഒരുമിച്ച് കഴിച്ചാൽ പിന്നെ പനി വരില്ല
വില ഒരു ലക്ഷത്തിൽ താഴെ, 70 KM മൈലേജും - ഹീറോ പാഷൻ പ്ലസ്
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ
റോഡിൽ രൂപപ്പെട്ട വലിയ ഗർത്തത്തിലേക്ക് കാർ
ഷൂവിടുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ
മെമ്പറിനെ വെള്ളത്തിലേക്ക് തള്ളിയിട്ട് എംഎൽഎ, വൈറൽ