കാമുകിയുമായി ജന്മദിനം ആഘോഷിച്ച് ഹാർദിക് പാണ്ഡ്യ; സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങൾ വൈറൽ | Hardik Pandya Celebrates His Birthday With Girlfriend Mahieka Sharma Images Go Viral On Social Media Malayalam news - Malayalam Tv9

Hardik Pandya: കാമുകിയുമായി ജന്മദിനം ആഘോഷിച്ച് ഹാർദിക് പാണ്ഡ്യ; സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങൾ വൈറൽ

Updated On: 

13 Oct 2025 19:34 PM

Hardik Pandya And Mahieka Sharma: കാമുകിയുമൊത്തുള്ള ഹാർദിക് പാണ്ഡ്യയുടെ ജന്മദിനാഘോഷം വൈറൽ. മോഡലായ മഹിയേക ശർമ്മയുമൊത്തുള്ള ജന്മദിനാഘോഷത്തിൻ്റെ ചിത്രങ്ങളാണ് പ്രചരിക്കുന്നത്.

1 / 5കാമുകിയുമായി ജന്മദിനം ആഘോഷിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ. കാമുകിയായ മഹിയേക ശർമ്മയുമായി തൻ്റെ 32ആം ജന്മദിനം ആഘോഷിക്കുന്ന ചിത്രങ്ങൾ ഹാർദിക് തന്നെയാണ് തൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ചത്. ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. (Image Credits- Hardik Pandya Instagram)

കാമുകിയുമായി ജന്മദിനം ആഘോഷിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ. കാമുകിയായ മഹിയേക ശർമ്മയുമായി തൻ്റെ 32ആം ജന്മദിനം ആഘോഷിക്കുന്ന ചിത്രങ്ങൾ ഹാർദിക് തന്നെയാണ് തൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ചത്. ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. (Image Credits- Hardik Pandya Instagram)

2 / 5

മാൽദീവ്സിലെ സ്വകാര്യമായ ചടങ്ങിൽ വച്ചായിരുന്നു ഹാർദികിൻ്റെയും മഹിയേകയുടെയും ആഘോഷം. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും ഇത് ഉറപ്പിക്കാൻ കഴിയുന്ന തരത്തിലുള്ള ഔദ്യോഗികമായ വെളിപ്പെടുത്തൽ ഇതാദ്യമായാണ് പുറത്തുവരുന്നത്.

3 / 5

ചോക്കളേറ്റ് ബർത്ത്ഡേ കേക്കാണ് ഹാർദിക്കിനായി തയ്യാറാക്കപ്പെട്ടിരിക്കുന്നത്. ഹാർദിക് പങ്കുവച്ച ചിത്രങ്ങൾ ഈ കേക്കും കാണാം മഹിയേകയുമായി കൈകോർത്ത് ബീച്ചിലൂടെ നടക്കുന്ന ഒരു വിഡിയോയും ഹാർദിക് തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ പങ്കുവച്ചിട്ടുണ്ട്.

4 / 5

24 വയസുകാരിയായ മോഡലും ഇൻഫ്ലുവൻസറുമാണ് മഹിയേക ശർമ്മ. പ്രമുഖ ഫാഷൻ ഡിസൈനർമാരുമായി താരം വർക്ക് ചെയ്തിട്ടുണ്ട്. ജന്മദിനാഘോഷങ്ങൾക്കുള്ള യാത്രക്കായി ഇരുവരും ഒരുമിച്ച് മുംബൈ എയർപോർട്ടിലെത്തിയിരുന്നു. ഇതോടെ ഡേറ്റിങ് ഏറെക്കുറെ സ്ഥിരീകരിക്കപ്പെട്ടത്.

5 / 5

ഇക്കഴിഞ്ഞ ഏഷ്യാ കപ്പിലാണ് ഹാർദിക് അവസാനമായി കളിച്ചത്. പാകിസ്താനെ പരാജയപ്പെടുത്തി ഇന്ത്യ ഏഷ്യാ കപ്പ് കിരീടം നേടിയിരുന്നു. ഇനി ഓസ്ട്രേലിയൻ പര്യടനത്തിലാണ് ഹാർദിക് കളിക്കുക. ഈ മാസം 19നാണ് ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനം ആരംഭിക്കുക.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും