കറികളിൽ നിന്ന് കറിവേപ്പില എടുത്തു മാറ്റാറുണ്ടോ? ദിവസവും കഴിച്ചാൽ ഗുണങ്ങൾ നിരവധി | Health Benefits of Curry Leaves, Why You Should Eat Them Daily Malayalam news - Malayalam Tv9

Benefits of curry leaves: കറികളിൽ നിന്ന് കറിവേപ്പില എടുത്തു മാറ്റാറുണ്ടോ? ദിവസവും കഴിച്ചാൽ ഗുണങ്ങൾ നിരവധി

Published: 

24 Jul 2026 | 02:10 PM

Health Benefits of Curry Leaves: നമ്മുടെ അടുക്കളകളിൽ വിഭവങ്ങൾക്ക് നല്ല മണവും രുചിയും നൽകാൻ ഉപയോഗിക്കുന്ന കറിവേപ്പില ഭക്ഷണശേഷം പലരും എടുത്തു മാറ്റാറാണ് പതിവ്. എന്നാൽ ഈ ചെറിയ ഇലകൾ ശരീരത്തിന് ഒരു ഔഷധത്തിന് തുല്യമാണെന്ന് അറിയാമോ? അവ നൽകുന്ന ഗുണങ്ങൾ അറിഞ്ഞാലോ

1 / 5
നമ്മുടെ അടുക്കളകളിൽ വിഭവങ്ങൾക്ക് നല്ല മണവും രുചിയും നൽകാൻ ഉപയോഗിക്കുന്ന കറിവേപ്പില ഭക്ഷണശേഷം പലരും എടുത്തു മാറ്റാറാണ് പതിവ്. എന്നാൽ ഈ ചെറിയ ഇലകൾ ശരീരത്തിന് ഒരു ഔഷധത്തിന് തുല്യമാണെന്ന് അറിയാമോ? വിറ്റാമിൻ എ, ബി, സി, ഇ എന്നിവയ്ക്ക് പുറമെ കാൽസ്യം, ഇരുമ്പ്, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് കറിവേപ്പില. (Image Credit source: Getty Images)

2 / 5
ദിവസവും കറിവേപ്പില ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയോ പച്ചയ്ക്ക് ചവച്ചരച്ച് കഴിക്കുകയോ ചെയ്യുന്നത് വഴി ശരീരത്തിന് ധാരാളം ഗുണങ്ങൾ ലഭിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമപ്പെടുത്താൻ കറിവേപ്പില വളരെ ഫലപ്രദമാണ്. ഇതിലെ ഫൈബറും ആന്റിഓക്‌സിഡന്റുകളും ഇൻസുലിൻ ഉൽപ്പാദനത്തെ വർദ്ധിപ്പിക്കുകയും ഗ്ലൂക്കോസ് ആഗിരണം നിയന്ത്രിക്കുകയും ചെയ്യുന്നു.

3 / 5
അതുപോലെ, കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്ന ദഹന എൻസൈമുകൾ ആമാശയത്തിന്റെ പ്രവർത്തനം വേഗത്തിലാക്കാൻ സഹായിക്കുന്നു. അതിനാൽ, ഗ്യാസ്ട്രബിൾ, അസിഡിറ്റി, വയറെരിയൽ, മലബന്ധം തുടങ്ങിയ പ്രശ്നങ്ങളിൽ നിന്ന് മോചനം നേടാൻ ദിവസവും കറിവേപ്പില കഴിക്കുന്നത് സഹായിക്കും.

4 / 5
ശരീരത്തിലെ ഹാനികരമായ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കാനും കറിവേപ്പില സഹായിക്കും. ഇത് രക്തധമനികളിൽ കൊഴുപ്പ് അടിയുന്നത് തടഞ്ഞ് ഹൃദയാഘാത സാധ്യത കുറയ്ക്കുന്നു. കൂടാതെ, മുടികൊഴിച്ചിൽ തടയാനും അകാലനര അകറ്റാനും കറിവേപ്പിലയിലെ പോഷകങ്ങൾ സഹായിക്കുന്നു.

5 / 5
കറിവേപ്പിലയിലെ കാർബസോൾ ആൽക്കലോയിഡുകൾ കരളിലെ വിഷാംശങ്ങളെ പുറന്തള്ളാൻ സഹായിക്കും. കരളിന്റെ കോശങ്ങളെ സംരക്ഷിക്കാനും വീക്കം കുറയ്ക്കാനും ഇത് ഉത്തമമാണ്. വിറ്റാമിൻ എ ധാരളമായി അടങ്ങിയിട്ടുള്ളതിനാൽ കണ്ണിന്റെ കാഴ്ചശക്തി മെച്ചപ്പെടുത്താനും ഗുണകരമാണ്.

Loading...
Unable to load recommendations.
Follow Us
Related Photo Gallery
പുതിയ ബലെനൊ വില 6.09 ലക്ഷം മുതൽ, കിടിലൻ ലുക്കും കൂടുതൽ ഫീച്ചേഴ്സും
പ്രമേഹത്തിന്റെ ഈ 'സൈലന്റ്' ലക്ഷണങ്ങൾ നിങ്ങൾ അറിയാതെ പോകരുത്
ലൈറ്റ് വെയ്റ്റ് സ്വര്‍ണമാണ് നല്ലത്; വിലക്കുറവ് മാത്രമല്ല നേട്ടം പലത്‌
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം
കോഴിക്കോട് വാഹനം നിർത്തി PSC ഉദ്യോഗാർഥികളെ നേരിൽ കണ്ട് മുഖ്യമന്ത്രി