India vs New Zealand : സഞ്ജുവിൻ്റെ തുടക്കം രക്ഷയായി; ന്യൂസിലാൻഡിനെതിരെയുള്ള ആദ്യ ടി20 ഇന്ത്യക്ക്
India vs New Zealand First T20 Highlights : സഞ്ജു സാംസണിൻ്റെ ഓപ്പണിങ്ങിലെ ബാറ്റിങ് മികവിൻ്റെ പിൻബലത്തിലാണ് ഇന്ത്യ ന്യൂസിലാൻഡ് ഉയർത്തിയ 226 റൺസ് വിജയലക്ഷ്യം മറികടന്നത്. ആറ് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ ന്യൂസിലാൻഡ് ഉയർത്തിയ 226 റൺസ് വിജയലക്ഷ്യം മറികടന്നത്.
Sanju Samson India Vs New Zealnad First T20iImage Credit source: PTI
ക്രൈസ്റ്റ്ചർച്ച് : ന്യൂസിലാൻഡിനെതിരെയുള്ള ആദ്യ ടി20 മത്സരത്തിൽ ഇന്ത്യക്ക് ജയം. ആതിഥേയരായ കിവീസ് ഉയർത്തിയ 226 റൺസ് വിജയലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തിൽ രണ്ട് പന്തുകൾ ശേഷിക്കെ ഇന്ത്യ മറികടന്നു. മലയാളി താരം സഞ്ജു സാംസണിൻ്റെ ഓപ്പണിങ് ബാറ്റിങ് മികവാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. അവസാന ഓവറുകളിൽ നമൻ ധീറിൻ്റെ തകർപ്പൻ പ്രകടനമാണ് ഇന്ത്യയെ സുരക്ഷിതമായി വിജയത്തിലേക്കെത്തിച്ചത്. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 1-0ത്തിന് ഇന്ത്യ മുന്നിലെത്തി.
Follow Us