കിടക്കയിലിരുന്ന് ആഹാരം കഴിക്കുന്ന ശീലമുണ്ടോ? എങ്കിൽ ഈ രോഗങ്ങളെ സൂക്ഷിക്കുക | Hidden Dangers of sitting and eating food at bed, Why This Habit is a Silent Threat to Our Health Malayalam news - Malayalam Tv9

Unhealthy Lifestyle: കിടക്കയിലിരുന്ന് ആഹാരം കഴിക്കുന്ന ശീലമുണ്ടോ? എങ്കിൽ ഈ രോഗങ്ങളെ സൂക്ഷിക്കുക

Published: 

26 Jan 2026 | 08:08 AM

Hidden Risk Of Eating Food At Bed: ഈ ശീലം നിങ്ങളുടെ ശരീരത്തിനോട് നിങ്ങൾ ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമാണ്. കട്ടിലിലിരിക്കുമ്പോൾ നമ്മുടെ നട്ടെല്ല് വളഞ്ഞിരിക്കുന്നത് ദഹനപ്രക്രിയയെ മന്ദഗതിയിലാക്കുകയും ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു.

1 / 5
രാത്രിയിൽ ഒരു സിനിമ കാണുമ്പോഴോ ലാപ്ടോപ്പിൽ ജോലി ചെയ്യുമ്പോഴോ കട്ടിലിലിരുന്ന് ഭക്ഷണം കഴിക്കുന്നത് സുഖമുള്ള പരിപാടിയായി നമുക്ക് തോന്നാം. എന്നാൽ ഈ ശീലം നിങ്ങളുടെ ശരീരത്തിനോട് നിങ്ങൾ ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമാണ്. കട്ടിലിലിരിക്കുമ്പോൾ നമ്മുടെ നട്ടെല്ല് വളഞ്ഞിരിക്കുന്നത് ദഹനപ്രക്രിയയെ മന്ദഗതിയിലാക്കുകയും ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. (Image Credits: Getty Images)

2 / 5
വെറും ഒരു നേരത്തെ സുഖത്തിന് വേണ്ടി നിങ്ങളുടെ ആരോ​ഗ്യത്തെ അപകടത്തിലാക്കണോ എന്ന് ചിന്തിക്കുക. നമ്മൾ കാണാതെ പോകുന്ന ഒരു വലിയ അപകടം കിടക്കയുടെ ശുചിത്വമാണ്.  സോഫയിലോ കട്ടിലിലോ ഇരുന്ന് കഴിക്കുമ്പോൾ വീഴുന്ന ഭക്ഷണത്തിന്റെ ചെറിയ തരികൾ പോലും പ്രാണികളെയും ഉറുമ്പുകളെയും ചർമ്മരോഗങ്ങൾക്ക് കാരണമാകുന്ന ബാക്ടീരിയകളെയും ആകർഷിക്കും. (Image Credits: Getty Images)

3 / 5
 ആഹാരത്തിന്റെ അംശങ്ങൾ പുരണ്ട കിടക്കയിൽ ഉറങ്ങുന്നത് അണുബാധകൾക്ക് വഴിവെക്കും. അതുകൊണ്ട് ആഹാരം കഴിക്കാൻ കൃത്യമായ ഒരിടം കണ്ടെത്തുക, കിടക്ക വിശ്രമത്തിന് മാത്രമായി മാറ്റിവെക്കുക. മികച്ച ഉറക്കത്തിന് വൃത്തിയുള്ള കിടക്ക അനിവാര്യമാണ്. ഉറക്കിമില്ലായ്മ മറ്റ് പല പ്രശ്നങ്ങളിലേക്കും വഴിവയ്ക്കുന്നു. വെള്ളത്തിൻ്റെ അംശം കിടക്കിയിലുണ്ടെങ്കിൽ അത് പൂപ്പൽ ബാധിക്കാൻ കാരണമാകും. (Image Credits: Getty Images)

4 / 5
പിന്നീട് ഇത് ​ഗുരുതരമായ അലർജിക്ക് കാരണമാകുന്നു. ഭക്ഷണം കഴിക്കുമ്പോൾ നട്ടെല്ല് നിവർത്തിയിരിക്കുന്നത് വയറിലെ പേശികൾക്ക് അമിത സമ്മർദ്ദം നൽകാതെ ഭക്ഷണം സുഗമമായി കുടലിലേക്ക് എത്താൻ സഹായിക്കുന്നു. കട്ടിലിലോ സോഫയിലോ അണെങ്കിൽ നമ്മൾ ചാരി ഇരിക്കുകയോ വളഞ്ഞിരിന്നോ ആണ് ഭക്ഷണം കഴിക്കുക. അതുകൊണ്ടാണ് പണ്ടുള്ളവർ നിലത്തിരുന്ന് ഭക്ഷണം കഴിച്ചിരുന്നത്. (Image Credits: Getty Images)

5 / 5
ടിവിയോ ഫോണോ നോക്കി ഭക്ഷണം കഴിക്കുമ്പോൾ നാം എത്രത്തോളം കഴിക്കുന്നു എന്ന് ശ്രദ്ധിക്കാറില്ല. ഇത് അമിതാഹാരത്തിന് കാരണമാകും. ഭക്ഷണത്തിന്റെ രുചിയും മണവും അറിഞ്ഞ് കഴിക്കുന്നത് ദഹനത്തെ സഹായിക്കുന്ന എൻസൈമുകളെ ഉത്തേജിപ്പിക്കും. നിങ്ങളുടെ കിടക്ക വിശ്രമത്തിനുള്ളതാണ്, അല്ലാതെ അസുഖം വരുത്തിവയ്ക്കാനുള്ളതല്ല. ഇനി മുതൽ ഭക്ഷണവുമായി കിടക്കയിലേക്ക് പോകുമ്പോൾ ഒന്ന് ചോദിക്കുക, ഒരു നിമിഷത്തെ സുഖമാണോ അതോ ആരോഗ്യമാണോ നിങ്ങൾക്ക് വേണ്ടത്? ശരിയായ ശീലങ്ങളാണ് ശരിയായ ജീവിതം പടുത്തുയർത്തുന്നത്.  (Image Credits: Getty Images)

രാവിലെ പരമാവധി എത്ര ഇഡ്ഡലി കഴിക്കാം?
രാത്രിയില്‍ തൈര് കഴിക്കുന്നത് അപകടമാണോ?
നെയ്യുടെ ഗുണം വേണോ? ഈ തെറ്റുകൾ വരുത്തരുത്
തൈര് എല്ലാവർക്കും കഴിക്കാമോ? അപകടം ഇവർക്ക്
Kadannappally Ramachandran | കണ്ണൂരിൽ പ്രസംഗവേദിയിൽ കുഴഞ്ഞു വീണ് മന്ത്രി
Viral Video | മഞ്ഞിനിടയിലൂടെ വന്ദേഭാരത്, വൈറൽ വീഡിയോ
Viral Video | തീറ്റ തന്നയാൾക്ക് മയിലിൻ്റെ സമ്മാനം
മണാലിയിൽ ശക്തമായ മഞ്ഞു വീഴ്ച, കുടുങ്ങി വാഹനങ്ങൾ