Bengaluru Traffic: ലണ്ടന്‍ ട്രിക്കുകള്‍ ബെംഗളൂരുവിലും; ട്രാഫിക് ബ്ലോക്കോ…അതൊക്കെ പണ്ട്
What is the Congestion Tax Planned in Bengaluru: ലണ്ടന്‍, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നടപ്പാക്കിയ കണ്‍ജഷന്‍ ടാക്‌സ് എന്ന സംവിധാനമാണ് ഇവിടെ കൊണ്ടുവരാന്‍ പോകുന്നത്. ഗതാഗതക്കുരുക്ക്, മലിനീകരണം തുടങ്ങി രണ്ട് കാരണങ്ങളാണ് കണ്‍ജഷന്‍ ടാക്‌സ് ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്.
ബെംഗളൂരു എന്ന പേര് കേള്‍ക്കുമ്പോള്‍ ആളുകളുടെ മനസിലേക്ക് എത്തുന്നത് പബും പാര്‍ട്ടിയുമെല്ലാം ആയിരിക്കും. എന്നാല്‍ ഗതാഗതക്കുരുക്കില്‍ വലയുന്ന ബെംഗളൂരു പലര്‍ക്കും സുപരിചിതമല്ല. അതിമനോഹരമായ കാഴ്ചകളുള്ള ആ നഗരം എപ്പോഴും മണിക്കൂറുകളോളം നീണ്ട ട്രാഫിക് ബ്ലോക്കിലാണ്. ഇപ്പോഴിതാ അതെല്ലാം പരിഹരിച്ച് നഗരവാസികള്‍ക്ക് സുഗമമായ യാത്രയൊരുക്കാനാണ് തീരുമാനം സ്വീകരിച്ചിരിക്കുകയാണ് കര്‍ണാടക സര്‍ക്കാര്‍.
ലണ്ടന്‍, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നടപ്പാക്കിയ കണ്‍ജഷന്‍ ടാക്‌സ് എന്ന സംവിധാനമാണ് ഇവിടെ കൊണ്ടുവരാന്‍ പോകുന്നത്. ഗതാഗതക്കുരുക്ക്, മലിനീകരണം തുടങ്ങി രണ്ട് കാരണങ്ങളാണ് കണ്‍ജഷന്‍ ടാക്‌സ് ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്. മാത്രമല്ല, നികുതിയില്‍ നിന്ന് ലഭിക്കുന്ന വരുമാനം ബെംഗളൂരുവിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുകയും ചെയ്യും. എന്താണ് കണ്‍ജഷന്‍ ടാക്‌സ് എന്നറിയാമോ?
കണ്‍ജഷന്‍ ടാക്‌സ്
തിരക്കേറിയ സമയങ്ങളില്‍ സ്വകാര്യ വാഹനങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനായി ഏര്‍പ്പെടുത്തുന്ന നികുതിയാണ് കണ്‍ജഷന്‍ ടാക്‌സ്. യാത്രക്കാര്‍ സ്വന്തം കാറോ ബൈക്കോ എടുത്ത് തിരക്കേറിയ റോഡുകളിലൂടെ പോയാല്‍ ഉടന്‍ തന്നെ ഈ നിരക്ക് ഈടാക്കും. പുത്തന്‍ ഫീസ് ഏര്‍പ്പെടുത്തുന്നത് ആളുകളെ ബസ്, മെട്രോ തുടങ്ങിയ വാഹനങ്ങള്‍ ഉപയോഗിക്കാന്‍ പേരിപ്പിക്കുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.
Also Read: Bengaluru Vande Bharat: വീണ്ടും വന്ദേ ഭാരത്! ബെംഗളൂരുകാര്‍ക്ക് ചാകര, റൂട്ടും അടിപൊളിയാണ്
എവിടെയെല്ലാം നടപ്പാക്കും
കര്‍ണാടക അഞ്ചാം സംസ്ഥാന ധനകാര്യ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം, ഔട്ടര്‍ റിങ് റോഡ് ഉള്‍പ്പെടെ ഗതാഗതക്കുരുക്ക് കൂടുതല്‍ അനുഭവപ്പെടുന്ന റോഡുകളിലാണ് ഇത് ഏര്‍പ്പെടുത്തുക. ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റിയുടെ കീഴിലുള്ള അഞ്ച് കോര്‍പ്പറേഷനുകളില്‍ സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം പരമിതപ്പെടുത്തും. ബെംഗളൂരുവില്‍ നിലവില്‍ 1.2 കോടി വാഹനങ്ങളുണ്ട്. 1,500 പുതിയ വാഹനങ്ങള്‍ ഓരോ ദിവസവും നിരത്തിലിറങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്.