AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

VaraLakshmi: കുഞ്ഞുങ്ങളെ പെറ്റുകൂട്ടാം, പക്ഷെ ആ കാര്യം മിണ്ടാൻ പാടില്ല! വരലക്ഷ്മിയെ പിന്തുണച്ച് മറ്റു നടിമാരും

VaraLakshmi about Parenthood: ആരാണ് ഇവരോട് ഇങ്ങനെയൊക്കെ കുട്ടികളെ ഉണ്ടാക്കി ഇടാൻ പറയുന്നത് കുട്ടികളുണ്ടായ ശേഷം മാത്രം കാര്യങ്ങൾ പ്ലാൻ ചെയ്യരുത് അതിനു മുൻപേ ഇതെല്ലാം പ്ലാൻ ചെയ്യണം എന്നും വരലക്ഷ്മി പറഞ്ഞു....

VaraLakshmi: കുഞ്ഞുങ്ങളെ പെറ്റുകൂട്ടാം, പക്ഷെ ആ കാര്യം മിണ്ടാൻ പാടില്ല! വരലക്ഷ്മിയെ പിന്തുണച്ച് മറ്റു നടിമാരും
Vara LakshmiImage Credit source: Social Media
Ashli C
Ashli C | Published: 13 Mar 2026 | 02:03 PM

സാമ്പത്തിക സ്ഥിരത കൈവരിച്ചതിനുശേഷം മാത്രമേ ഭാര്യ ഭർത്താക്കന്മാർ കുഞ്ഞുങ്ങളെ ജനിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പാടുള്ളൂ എന്ന് നടി വരലക്ഷ്മി ശരത് കുമാർ. ജനസംഖ്യയിൽ ഒന്നാം സ്ഥാനത്താണെങ്കിലും സെക്സിനെ കുറിച്ച് സംസാരിക്കാൻ ഇവിടെ ആർക്കും താല്പര്യം ഇല്ലാത്ത ഒരു രാജ്യത്താണ് നമ്മൾ ജീവിക്കുന്നത്. ഇതൊക്കെ ചെയ്യുന്നുണ്ടെങ്കിലും ഇതിനെക്കുറിച്ച് സംസാരിക്കാൻ എല്ലാവർക്കും മടിയാണ് എനിക്കത് തമാശയായിട്ടാണ് തോന്നിയത് എല്ലാവരും ഫാക്ടറിയിൽ എന്നപോലെയാണ് കുട്ടികളെ പെറ്റുകൂട്ടുന്നത് എന്നിട്ടും അയ്യോ ഞങ്ങൾക്ക് ദാരിദ്ര്യമാണ് കഷ്ടപ്പാടാണ് എന്ന് പറഞ്ഞ് കരയാൻ തുടങ്ങും.

ആരാണ് ഇവരോട് ഇങ്ങനെയൊക്കെ കുട്ടികളെ ഉണ്ടാക്കി ഇടാൻ പറയുന്നത് കുട്ടികളുണ്ടായ ശേഷം മാത്രം കാര്യങ്ങൾ പ്ലാൻ ചെയ്യരുത് അതിനു മുൻപേ ഇതെല്ലാം പ്ലാൻ ചെയ്യണം എന്നും വരലക്ഷ്മി പറഞ്ഞു. വരലക്ഷ്മിയുടെ ഈ പരാമർശത്തെ പിന്തുണച്ച് നടിപ് പ്രിയാമണിയും ലക്ഷ്മി മഞ്ജുവും രംഗത്തെത്തി.

തെലുങ്കിൽ ആദ്യമായി സംവിധാനം ചെയ്യുന്ന എസ് സരസ്വതി എന്ന ചിത്രത്തിലെ പ്രമോഷൻ അഭിമുഖത്തിലാണ് നടി ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. നമ്മുടെ സാമ്പത്തിക വ്യവസ്ഥ ആകെ മാറിയിരിക്കുകയാണ് കുട്ടികളെ വളർത്തുക എന്ന് പറയുന്നത് വളരെ ചിലവേറിയ കാര്യമാണ് കുട്ടികളുണ്ടാകുന്ന ഞാൻ എതിർക്കുന്നില്ല. ആളുകൾ കുട്ടികളുമായി ഒരോ സഹായം ചോദിച്ചു വരുന്നുണ്ട്. ഞാനാണോ പ്രസവിച്ചത് നിങ്ങളുടെ തെറ്റിന് ഞാനെന്തിന് സഹായിക്കണം. നിങ്ങളുടെ കുട്ടിയെ നിങ്ങൾ തന്നെ നോക്കിക്കോളൂ മറ്റാരുടെയും കൂടെ താങ്ങാൻ കഴിയുന്ന സാമ്പത്തിക സ്ഥിതിയുള്ളപ്പോൾ മാത്രം കല്യാണം കഴിക്കാനും കുഞ്ഞുങ്ങളെ കുറിച്ച് ചിന്തിക്കുകയും മതിയെന്നും നടി വ്യക്തമാക്കി.

Follow Us