AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Secret of himalayan milk: ഹിമാലയൻ യാത്രയിൽ കഴിച്ച ആ തൈരിന്റെ രുചി…. എന്താകും അവിടുത്തെ പാലിന്റെ രഹസ്യം

Himalayan Curd and Yoghurt Secret: ബദ്രി പശുക്കൾ സാധാരണയായി എ2 പാൽ ആണ് നൽകുന്നത്. ഇത് എളുപ്പത്തിൽ ദഹിക്കുന്നതും പോഷകസമൃദ്ധവുമാണ്.

aswathy-balachandran
Aswathy Balachandran | Updated On: 03 Nov 2025 20:56 PM
കൈലാസ് മാനസരോവർ യാത്ര... ചാർത്ഥാം യാത്രകൾ തുടങ്ങിയവ സംബന്ധിച്ചുള്ള പുസ്തകങ്ങൾ മറിച്ചു നോക്കുമ്പോൾ അതിൽ പൊതുവെ കാണുന്ന ഒരു രുചിയോർമ്മ ഉണ്ട്. ഹിമാലയസാനുക്കളിലെ കുഞ്ഞു ചായക്കടകളിൽ നിന്ന് കഴിച്ച റൊട്ടിയുടേയും സബ്ജിയുടേയും ചായയുടേയും തൈരിന്റേയും കഥ.

1 / 5
അതിൽ തൈരിനും ചായക്കും നമ്മുടെ നാട്ടിലേതിൽ നിന്ന് വ്യത്യസ്തമായ വളരെ നല്ലൊരു രുചിയുണ്ടെന്നും വീണ്ടും കഴിക്കാൻ തോന്നുന്ന എന്തോ പ്രത്യേകത അതിനുണ്ടെന്നും പലരും എഴുതിയതായി കാണാം. അതിനു പിന്നിൽ വലിയ റോക്കറ്റ് സയൻസ് ഒന്നുമില്ല. ഹിമാലയം തന്നെയാണ് അതിനുള്ള ഉത്തരം.

2 / 5
ഈ പശുക്കൾ ഹിമാലയൻ മലനിരകളിലെ പ്രകൃതിദത്തമായ പുൽമേടുകളിൽ മേയുന്നവയാണ്. ഇവയുടെ ആഹാരത്തിൽ ധാരാളം ഔഷധഗുണമുള്ള ചെടികളും സസ്യങ്ങളും ഉൾപ്പെടുന്നു.

3 / 5
ഈ ഔഷധസസ്യങ്ങളുടെ ഗുണങ്ങൾ പാലിലൂടെ തൈരിലേക്ക് എത്തുന്നു. ഇത് സാധാരണ തൈരിനെ അപേക്ഷിച്ച് ഇതിന് പ്രത്യേകമായ സുഗന്ധവും  തനത് രുചിയും നൽകുന്നു. ഹിമാലയത്തിലെ പ്രധാന പാൽ ശ്രോതസ് ബ​ദ്രി പശുക്കളാണ്.

4 / 5
ബദ്രി പശുക്കൾ സാധാരണയായി എ2 പാൽ ആണ് നൽകുന്നത്. ഇത് എളുപ്പത്തിൽ ദഹിക്കുന്നതും പോഷകസമൃദ്ധവുമാണ്. ഇതിൽ നിന്നുണ്ടാക്കുന്ന തൈരിൽ സാധാരണ തൈരിനെക്കാൾ കൂടുതൽ ധാതുക്കളും , ആന്റിഓക്സിഡന്റുകളും അടങ്ങിയിരിക്കാൻ സാധ്യതയുണ്ട് എന്നാണ് കരുതുന്നത്. ബദ്രി പശുവിന്റെ നെയ്യും വളരെ പ്രശസ്തമാണ്.

5 / 5