AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Health Tips: രാവിലെ എഴുന്നേറ്റ ഉടൻ എത്ര ഗ്ലാസ് വെള്ളം കുടിക്കണം? എങ്ങനെ കുടിക്കണം

Morning Habits For Health: രാവിലെ ഇളം ചൂടുള്ള വെള്ളം കുടിക്കുന്നതാണ് ഏറ്റവും ​ഗുണം ചെയ്യുന്നത്. ഇത് പേശികളെ അയയ്ക്കാനും ദഹനം സുഗമമാക്കാനും സഹായിക്കുന്നു. തണുത്ത വെള്ളം കുടിക്കുന്നത് ചിലപ്പോൾ ദഹനപ്രക്രിയയെ സാവധാനത്തിലാക്കാം.

Neethu Vijayan
Neethu Vijayan | Published: 05 Feb 2026 | 08:54 AM
ഉറക്കമുണർന്ന ഉടൻ വെള്ളം കുടിക്കുന്നത് ആരോ​ഗ്യകരമായ ഒരു ശീലമാണ്. രാവിലെ ഇളം ചൂടുള്ള വെള്ളം കുടിക്കുന്നതാണ് ഏറ്റവും ​ഗുണം ചെയ്യുന്നത്. ഇത് പേശികളെ അയയ്ക്കാനും ദഹനം സുഗമമാക്കാനും സഹായിക്കുന്നു. തണുത്ത വെള്ളം കുടിക്കുന്നത് ചിലപ്പോൾ ദഹനപ്രക്രിയയെ സാവധാനത്തിലാക്കാം.  എന്നാൽ, എത്ര വെള്ളം കുടിക്കണം എന്നതിനെക്കുറിച്ച് പലർക്കും കൃത്യമായ ധാരണയില്ല. (Image Credits: Getty Images)

1 / 5
സാധാരണയായി, രാവിലെ ഉണർന്ന ഉടൻ 2 മുതൽ 3 ഗ്ലാസ് വരെ അതായത് ഏകദേശം 500 - 600 ml വെള്ളം കുടിക്കുന്നതാണ് ഏറ്റവും ആരോ​ഗ്യകരം. തുടക്കക്കാർക്ക് ഇത്രയും വെള്ളം കുടിക്കാൻ പ്രയാസമാണെങ്കിൽ, ഒരു ഗ്ലാസിൽ തുടങ്ങി ക്രമേണ അളവ് വർദ്ധിപ്പിക്കാം. വെള്ളം കുടിച്ച ശേഷം 30 മുതൽ 45 മിനിറ്റ് വരെ ഭക്ഷണം ഒഴിവാക്കുന്നതാണ് ശരീരത്തിന് നല്ലത്.

2 / 5
രാത്രിയിൽ ശരീരത്തിൽ അടിഞ്ഞുകൂടിയ വിഷാംശങ്ങളെ പുറന്തള്ളാൻ ഈ ശീലം നിങ്ങളെ സഹായിക്കുന്നു. വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് മെറ്റബോളിസത്തിൻ്റെ അളവ് ഏകദേശം 24 ശതമാനം വർദ്ധിപ്പിക്കും. ഇത് ശരീഭാരം കുറയ്ക്കാനും സഹായിക്കുന്നു. കുടലിൻ്റെ ആരോ​ഗ്യകരമായ പ്രവർത്തനം സുഗമമാക്കുന്നതിലൂടെ മലബന്ധം ഒഴിവാക്കാൻ ഈ ശീലം മികച്ചൊരു മാർ​ഗമാണ്.

3 / 5
നമ്മുടെ തലച്ചോറിൻ്റെ 70 ശതമാനവും വെള്ളമാണ്. അതുകൊണ്ട് തന്നെ രാവിലെ വെള്ളം കുടിക്കുന്നത് ഏകാഗ്രത വർദ്ധിപ്പിക്കാനും ക്ഷീണം മാറ്റാനും സഹായിക്കും. ചെറുചൂടുള്ള വെള്ളത്തിൽ നാരങ്ങയുടെ നീര് ചേർക്കുന്നത് വിറ്റാമിൻ സി ലഭിക്കാനും പ്രതിരോധശേഷി കൂട്ടാനും നല്ലതാണ്. ഇളം ചൂടുവെള്ളത്തിൽ അല്പം തേൻ ചേർക്കുന്നതും ഊർജ്ജം നൽകും.

4 / 5
അമിതമായാൽ അമൃതും വിഷം എന്ന് പറയുന്നത് പോലെ, അമിതമായി വെള്ളം കുടിക്കുന്നത് ശരീരത്തിലെ സോഡിയത്തിൻ്റെ അളവ് കുറയാൻ കാരണമാകും. അതിനാൽ നിങ്ങളുടെ ശരീരത്തിൻ്റെ ആവശ്യാനുസരണം മാത്രം വെള്ള കുടിക്കുക.

5 / 5