സ്കൂൾ തുറക്കാറായി; കുരുന്നുകളിലെ 'സെപ്പറേഷൻ ആങ്സൈറ്റി' മാറ്റാൻ മാതാപിതാക്കൾ അറിയേണ്ടത് | How Parents Can Help Children Overcome Separation Anxiety at School Reopening days Malayalam news - Malayalam Tv9

School Reopening Tips: സ്കൂൾ തുറക്കാറായി; കുരുന്നുകളിലെ ‘സെപ്പറേഷൻ ആങ്സൈറ്റി’ മാറ്റാൻ മാതാപിതാക്കൾ അറിയേണ്ടത്

Updated On: 

30 May 2026 | 04:47 PM

Separation Anxiety at School Reopening days: കുട്ടികളോട് സ്കൂളിൽ വെച്ച് യാത്ര പറയുമ്പോൾ മാതാപിതാക്കൾ സങ്കടം കാണിക്കരുത്. നിങ്ങൾ വിഷമിക്കുന്നത് കണ്ടാൽ അവർ കൂടുതൽ പരിഭ്രാന്തരാകും. പകരം സന്തോഷത്തോടെയും ആത്മവിശ്വാസത്തോടെയും യാത്ര പറയുക. വീട്ടിൽ വെച്ച് മാതാപിതാക്കളും കുട്ടികളും ഒന്നിച്ച് അധ്യാപകരും വിദ്യാർത്ഥികളുമായി അഭിനയിച്ച് കളിക്കുന്നത് സ്കൂൾ അന്തരീക്ഷവുമായി പൊരുത്തപ്പെടാൻ കുട്ടികളെ സഹായിക്കും. മിക്ക കുട്ടികളിലും പ്രായം കൂടുന്നതിനനുസരിച്ച് ഈ ഭയം താനേ മാറിപ്പോകാറുണ്ട്.

1 / 5
വേനലവധിയുടെ അവസാന നാളുകളിലേക്ക് എത്തുമ്പോൾ മിക്ക വീടുകളിലും ഇപ്പോൾ ഒരുക്കങ്ങളുടെയും ഓട്ടപാച്ചിലുകളുടെയും സമയമാണ്. പുതിയ ബാഗും കുടയും പുസ്തകങ്ങളും വാങ്ങുന്നതിനൊപ്പം മാതാപിതാക്കളെ അലട്ടുന്ന മറ്റൊരു പ്രധാന കാര്യമുണ്ട്, ആദ്യമായി അക്ഷരലോകത്തേക്ക് കാൽവെക്കുന്ന കുരുന്നുകളുടെ സ്കൂൾ പ്രവേശനമാണത്. പരിചിതമായ വീടും മാതാപിതാക്കളെയും വിട്ട് പുതിയൊരു അന്തരീക്ഷത്തിലേക്ക് മാറുമ്പോൾ കുട്ടികൾ മടി കാണിക്കുന്നതും കരയുന്നതും സാധാരണമാണ്. മനഃശാസ്ത്ര ലോകത്ത് ഇത് 'സെപ്പറേഷൻ ആങ്സൈറ്റി' അഥവാ വേർപിരിയൽ ഉത്കണ്ഠ എന്നറിയപ്പെടുന്നു.(Image Credit Source: Getty Images)

2 / 5
ആറ് മാസം മുതൽ മൂന്ന് വയസ്സ് വരെയുള്ള കുട്ടികളിലാണ് ഇത് പൊതുവായി കാണാറുള്ളതെങ്കിലും സ്കൂൾ തുറക്കുന്ന സമയങ്ങളിൽ മുതിർന്ന കുട്ടികളിലും ഇത് പ്രകടമാകാറുണ്ട്. മാതാപിതാക്കൾ കണ്ണിൽ നിന്ന് മറയുമ്പോൾ താൻ തനിച്ചായിപ്പോകുമോ എന്ന ഭയമാണ് കുട്ടികളെ ഇതിലേക്ക് നയിക്കുന്നത്. സ്കൂളിൽ പോകാൻ നേരമുള്ള വയറുവേദന, തലവേദന തുടങ്ങിയ ശാരീരിക ബുദ്ധിമുട്ടുകൾ പലപ്പോഴും ഈ മാനസിക പേടിയുടെ ഭാഗമായി ഉണ്ടാകുന്നതാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.

3 / 5
സ്കൂൾ തുറക്കാൻ ഇനി കുറഞ്ഞ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, കുട്ടികളെ മാനസികമായി സജ്ജരാക്കാൻ മാതാപിതാക്കൾക്ക് ചില കാര്യങ്ങൾ ശ്രദ്ധിക്കാവുന്നതാണ്. പെട്ടെന്ന് ഒരു ദിവസം സ്കൂളിൽ കൊണ്ടുപോയി വിടുന്നതിന് പകരം, കുറച്ചു സമയത്തേക്ക് ബന്ധുക്കളുടെ കൂടെ നിർത്താനോ മറ്റൊരു മുറിയിൽ തനിച്ചിരിക്കാനോ കുട്ടികളെ നേരത്തെ തന്നെ ശീലിപ്പിക്കുക. സ്കൂൾ തുറക്കുന്നതിന് മുൻപ് തന്നെ കുട്ടിയെ കൂട്ടി വിദ്യാലയം സന്ദർശിക്കുന്നത് നന്നായിരിക്കും. അവിടുത്തെ കളിക്കോപ്പുകളും അന്തരീക്ഷവും പരിചയപ്പെടുന്നത് അവരുടെ ഭയം കുറയ്ക്കും.

4 / 5
കുട്ടികളോട് സ്കൂളിൽ വെച്ച് യാത്ര പറയുമ്പോൾ മാതാപിതാക്കൾ സങ്കടം കാണിക്കരുത്. നിങ്ങൾ വിഷമിക്കുന്നത് കണ്ടാൽ അവർ കൂടുതൽ പരിഭ്രാന്തരാകും. പകരം സന്തോഷത്തോടെയും ആത്മവിശ്വാസത്തോടെയും യാത്ര പറയുക. വീട്ടിൽ വെച്ച് മാതാപിതാക്കളും കുട്ടികളും ഒന്നിച്ച് അധ്യാപകരും വിദ്യാർത്ഥികളുമായി അഭിനയിച്ച് കളിക്കുന്നത് സ്കൂൾ അന്തരീക്ഷവുമായി പൊരുത്തപ്പെടാൻ കുട്ടികളെ സഹായിക്കും. മിക്ക കുട്ടികളിലും പ്രായം കൂടുന്നതിനനുസരിച്ച് ഈ ഭയം താനേ മാറിപ്പോകാറുണ്ട്. എന്നാൽ 5-6 വയസ്സിന് ശേഷവും ഈ പേടി മാറുന്നില്ലെങ്കിലോ കുട്ടിയുടെ പഠനത്തെയും ദൈനംദിന കാര്യങ്ങളെയും ഇത് ബാധിക്കുന്നുണ്ടെങ്കിലോ ഇതിനെ 'സെപ്പറേഷൻ ആങ്സൈറ്റി ഡിസോർഡർ' ആയി കണക്കാക്കാം. ഇത്തരം സാഹചര്യങ്ങളിൽ സൈക്കോതെറാപ്പി ഉൾപ്പെടെയുള്ള വിദഗ്ദ്ധ സഹായം തേടാൻ മടിക്കരുത്.

5 / 5
ഓരോ കുട്ടിയും വ്യത്യസ്തരാണ്. ചിലർ പെട്ടെന്ന് പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുമ്പോൾ മറ്റു ചിലർക്ക് കൂടുതൽ സമയം വേണ്ടിവരും. സ്കൂൾ മുറ്റത്തെ കരച്ചിൽ കണ്ട് പരിഭ്രമിക്കാതെ, മാതാപിതാക്കളുടെ ക്ഷമയോടും കരുതലോടെയുമുള്ള ഇടപെടലിലൂടെ കുട്ടികൾക്ക് ഈ വേർപിരിയൽ വേദനയെ എളുപ്പത്തിൽ മറികടക്കാൻ സാധിക്കും.

Follow Us
Related Photo Gallery
Shukra Gochar 2026: മിഥുനം ഉൾപ്പെടെ 4 രാശിക്കാർക്ക് ദുരിതം തുടങ്ങുന്നു! ജൂൺ എട്ടിന് ശുക്രൻ കർക്കിടകത്തിലേക്ക് പ്രവേശിക്കും
Athlete’s Foot: മഴക്കാലത്ത് കാലിലെ വളംകടി മാറ്റാൻ എന്ത് ചെയ്യണം?
Coconut Water Benefits: രാവിലെ വെറും വയറ്റിൽ തേങ്ങാവെള്ളം കുടിക്കാറുണ്ടോ?; ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ
Monsoon Food habits: മഴക്കാലത്ത് ഈ ഭക്ഷണങ്ങൾ കഴിക്കരുത്, അപകടമാണേ..
Namma Metro: നമ്മ മെട്രോ മഡവര-തുംകുരു യാത്രയ്ക്ക് ടിക്കറ്റ് നിരക്ക് കൂടും? നിര്‍മാണം ബിഎംആര്‍സിഎല്‍ അല്ലെങ്കില്‍ ഉയര്‍ന്ന ചെലവ്‌
June Grah Gochar 2026: ചിങ്ങം ഉൾപ്പെടെ 5 രാശിക്കാരുടെ നല്ല കാലം തുടങ്ങുന്നു! വ്യാഴം ഉൾപ്പെടെ പ്രധാന ഗ്രഹങ്ങൾ ജൂണിൽ സംക്രമിക്കുന്നു
പൊള്ളലിൽ പേസ്റ്റ് പുരട്ടുന്ന ശീലമുണ്ടോ?
ഉണക്കമീൻ വറക്കുന്നത് ഇനി ആരുമറിയില്ല... മണം പരക്കാതിരിക്കാൻ
താക്കോല്‍ നഷ്ടപ്പെടുന്നത് വരാന്‍ പോകുന്ന ആപത്തുകളുടെ സൂചന
കേടായ മുട്ട എങ്ങനെ തിരിച്ചറിയാം? വഴിയുണ്ട്!
Viral Video: സ്വർണ്ണക്കടയിൽ പട്ടാപ്പകൽ മോഷണം
ഹാപ്പി ലാൻഡിൽ നടന്ന അപകടത്തിൻ്റെ ദൃശ്യം
പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുന്നു
കായംകുളം കറ്റാനത്ത് തുണിക്കടയും ജിമ്മും കത്തി നശിച്ചു