AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Masappadi Case: മാസപ്പടികേസ്: സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയുള്ള അപ്പീലുകൾ ഇന്ന് പരിഗണിക്കും; പിണറായിക്കും കുടുംബത്തിനും നിർണായകം

Masappadi Case Petitions Listed in High Court Today: പിണറായി വിജയനടക്കമുള്ളവർ സമർപ്പിച്ച പുതിയ അനുമതി അപേക്ഷയാണ് ഹൈക്കോടതി ഇന്നത്തെ പരിഗണനയ്ക്കെടുക്കുന്നത്. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് സിംഗിൾ ബെഞ്ച് ഉത്തരവിട്ടതെന്നാണ് ഹർജിക്കാരുടെ വാദം. അപ്പീൽ നിലനിൽക്കില്ലെന്നും പിണറായി അടക്കമുള്ളവർക്കെതിരെ വിജിലൻസ് കേസ് ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.

Masappadi Case: മാസപ്പടികേസ്: സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയുള്ള അപ്പീലുകൾ ഇന്ന് പരിഗണിക്കും; പിണറായിക്കും കുടുംബത്തിനും നിർണായകം
പിണറായി വിജയൻImage Credit source: PTI
Nithya Vinu
Nithya Vinu | Updated On: 13 Oct 2026 | 07:31 AM

കൊച്ചി: മാസപ്പടി കേസിൽ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായി പിണറായി വിജയൻ, മകൾ വീണ വിജയൻ, മുൻ മന്ത്രി മുഹമ്മദ് റിയാസ് എന്നിവർ നൽകിയ അപ്പീൽ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് സിംഗിൾ ബെഞ്ച് ഉത്തരവിട്ടതെന്നാണ് ഹർജിക്കാരുടെ വാദം. മുഖ്യമന്ത്രിയെന്ന നിലയിൽ സി.എം.ആർ.എൽ കമ്പനിക്ക് ഏതെങ്കിലും സഹായം ചെയ്തതായി ഇഡി കത്തിലില്ലെന്നും ചൂണ്ടിക്കാണിച്ചാണ് ഹർജി നൽകിയത്.

എന്നാൽ, തെളിവുണ്ടെങ്കിൽ എഫ്ഐആർ ഇടാൻ പ്രതികളെ കേൾക്കേണ്ടതുണ്ടോ എന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നേരത്തെ ചോദിച്ചിരുന്നു. എതിർ കക്ഷിയല്ലാത്തതിനാൽ അപ്പീൽ നൽകണമെങ്കിൽ കോടതിയുടെ പ്രത്യേക അനുമതി ആവശ്യമാണെന്ന് ഹൈക്കോടതി ഇന്നലെ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേതുടർന്ന്, പിണറായി വിജയനടക്കമുള്ളവർ സമർപ്പിച്ച പുതിയ അനുമതി അപേക്ഷയാണ് ഹൈക്കോടതി ഇന്നത്തെ പരിഗണനയ്ക്കെടുക്കുന്നത്. അപ്പീൽ നിലനിൽക്കില്ലെന്നും പിണറായി അടക്കമുള്ളവർക്കെതിരെ വിജിലൻസ് കേസ് ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.

വിജിലൻസ് കേസിൽ പിണറായി ഒന്നാം പ്രതി

പിണറായി വിജയനെ ഒന്നാം പ്രതിയാക്കിയാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഹവാല ഇടപാടിൽ മുഹമ്മദ് റിയാസ് ഒന്നാം പ്രതിയാണ്. അഴിമതി തടയൽ നിയമപ്രകാരമാണ് രണ്ട് കേസുകളുമെടുത്തിട്ടുള്ളത്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ഇ ഡി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് രണ്ട് കേസുകളുമെടുത്തത്. ഈ കേസുകളിൽ വീണ വിജയൻ രണ്ടാം പ്രതിയാണ്. പിണറായിയും റിയാസും അധികാരം ദുരുപയോഗം ചെയ്ത് പണമുണ്ടാക്കിയെന്നാണ് എഫ്ഐആർ.

ALSO READ: ഓംപ്രകാശ് മാത്തൂർ പുതിയ കേരള ഗവർണർ; രാജേന്ദ്ര ആർലേക്കർ തമിഴ്നാട്ടിലേക്ക്!

എന്താണ് മാസപ്പടി, ഹവാല കേസ്?

കേരള രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ഒന്നാണ് മാസപ്പടി കേസ്. വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള ‘എക്സാലോജിക് സൊല്യൂഷൻസ്’ എന്ന ഐ.ടി കമ്പനിയും കൊച്ചിയിലെ കമ്പനിയായ സി.എം.ആർ.എൽ കമ്പനിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട അഴിമതി കേസാണിത്.

സി.എം.ആർ.എൽ കമ്പനിയിൽ നിന്ന് എക്സാലോജിക് കമ്പനി യാതൊരുവിധ സേവനങ്ങളും നൽകാതെ 3.28 കോടി രൂപ പ്രതിമാസ ഗഡുക്കളായി കൈപ്പറ്റിയെന്നാണ് ആദായനികുതി വകുപ്പ് കണ്ടെത്തിയത്. മുഖ്യമന്ത്രിയുടെ മകൾക്ക് ഈ തുക നൽകിയത് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണെന്നും, ഇത് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനുള്ള കൈക്കൂലിയുടെ ഭാഗമാണെന്നുമാണ് ആരോപണം. സി എം ആർ എൽ കമ്പനി ഉടമ ശശിധരൻ കര്‍ത്ത ഉള്‍പ്പടെ ഏഴ് പ്രതികളാണ് കേസിലുള്ളത്.

മന്ത്രിയായിരിക്കെ മുഹമ്മദ് റിയാസ് അനധികൃതമായി ഉണ്ടാക്കിയ പണം ഹവാല വഴി വിദേശത്തേയ്ക്ക് കടത്തിയെന്ന ഇ ഡി കണ്ടെത്തലിലാണ് രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തത്. റിയാസും വീണയും ചേർന്ന് റിയാസിന്റെ സുഹൃത്തുക്കളുമായി ഗൂഢാലോചന നടത്തി, യു എ ഇയിലേയ്ക്ക് ഇടനിലക്കാര്‍ വഴി പണം കടത്തിയെന്നാണ് ആരോപണം. 85 ലക്ഷം വിദേശത്തേയ്ക്ക് അയച്ചുവെന്നും കണ്ടെത്തി.

English Summary:

Kerala High Court will hear today the petitions filed by former Chief Minister Pinarayi Vijayan, his daughter Veena Vijayan, and former minister Mohammed Riyas challenging a single-judge bench order directing the registration of a case based on an Enforcement Directorate letter related to the monthly payment controversy.

Follow Us