Kitchen Tips: ഉരുളക്കിഴങ്ങ് ഉടഞ്ഞുപോകാതെ പാകത്തിന് വേവിക്കാം, ടിപ്സിതാ..
How to Boil Potatoes Perfectly: ഉരുളക്കിഴങ്ങ് പൂർണ്ണമായി മുങ്ങിക്കിടക്കാൻ പാകത്തിന് വെള്ളം എടുക്കുക. പാത്രം നിറയെ വെള്ളം വേണമെന്നില്ല. പുഴുങ്ങുന്ന വെള്ളത്തിൽ തന്നെ ഉപ്പ് ചേർക്കുക....ഉരുളക്കിഴങ്ങ് ഉടഞ്ഞുപോകാതെ, ഉള്ളും പുറവും ഒരേപോലെ വെന്തു കിട്ടാൻ സഹായിക്കുന്ന ചില പ്രധാന ടിപ്‌സുകൾ ഇതാ...

അടുക്കളയിലെ ഏറ്റവും എളുപ്പമുള്ള കാര്യങ്ങളിലൊന്നായി ഉരുളക്കിഴങ്ങ് പുഴുങ്ങുന്നതിനെ കാണാറുണ്ടെങ്കിലും, ചില ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ രുചിയിലും പാകത്തിലും വലിയ മാറ്റം കൊണ്ടുവരാൻ സാധിക്കും. ഉരുളക്കിഴങ്ങ് ഉടഞ്ഞുപോകാതെ, ഉള്ളും പുറവും ഒരേപോലെ വെന്തു കിട്ടാൻ സഹായിക്കുന്ന ചില പ്രധാന ടിപ്‌സുകൾ ഇതാ... (Image Credit source: Getty Images)

ഉരുളക്കിഴങ്ങ് തണുത്ത വെള്ളത്തിൽ ഇട്ട ശേഷം തീ ഓൺ ചെയ്യുക. വെള്ളം പതുക്കെ ചൂടാകുമ്പോൾ പുറംഭാഗം അമിതമായി വെന്തു കുഴഞ്ഞുപോകാതെ, ഉൾഭാഗവും നന്നായി വേവാൻ സമയം ലഭിക്കും. മുഴുവൻ ഉരുളക്കിഴങ്ങോ വലിയ കഷണങ്ങളോ പുഴുങ്ങുമ്പോൾ ഈ രീതി ഏറെ ഗുണം ചെയ്യുന്നതാണ്.

വെന്ത ശേഷം ഉപ്പ് വിതറുന്നതിന് പകരം, പുഴുങ്ങുന്ന വെള്ളത്തിൽ തന്നെ ഉപ്പ് ചേർക്കുക. പാകം ചെയ്യുന്ന സമയത്ത് ഉപ്പിന്റെ രുചി ഉരുളക്കിഴങ്ങിനുള്ളിലേക്ക് നന്നായി പിടിക്കാൻ ഇത് സഹായിക്കും. ഹെർബ്‌സ്, ഒലിവ് ഓയിൽ, അല്ലെങ്കിൽ ലൈറ്റ് സോസ് എന്നിവയ്ക്കൊപ്പം ചേർക്കുമ്പോൾ ഉരുളക്കിഴങ്ങിന് ചെറിയൊരു പുതുമയും രുചിയും നൽകാൻ അല്പം നാരങ്ങാനീര് ചേർക്കാം.

സാലഡുകൾക്കും മറ്റുമായി ഉരുളക്കിഴങ്ങ് കഷണങ്ങൾ ഉടയാതെ ഉറപ്പോടെ ഇരിക്കണമെങ്കിൽ അല്പം വിനാഗിരി ചേർക്കാവുന്നതാണ്. വിനാഗിരിയിലെ അസിഡിറ്റി ഉരുളക്കിഴങ്ങിന്റെ ഘടന നിലനിർത്താൻ സഹായിക്കും.

വെള്ളം തിളച്ചു തുടങ്ങിയാൽ തീ കുറച്ച് പതുക്കെ തിളപ്പിക്കുക. ശക്തമായി തിളച്ചാൽ കഷണങ്ങൾ പരസ്പരം തട്ടി ഉടയുകയും അന്നജം വെള്ളത്തിലേക്ക് ഇറങ്ങുകയും ചെയ്യും. സാവധാനമുള്ള തിളപ്പിൽ ഉരുളക്കിഴങ്ങ് ഭംഗിയായി വെന്തുകിട്ടും. ഉരുളക്കിഴങ്ങ് പൂർണ്ണമായി മുങ്ങിക്കിടക്കാൻ പാകത്തിന് വെള്ളം എടുക്കുക. പാത്രം നിറയെ വെള്ളം വേണമെന്നില്ല.