മുട്ട വാങ്ങുമ്പോൾ അമളി പറ്റല്ലേ, നല്ലതാണോ എന്ന് തിരിച്ചറിയാൻ ഇങ്ങനെ ചെയ്താൽ മതി | How to Check Egg Freshness at Home, The Water Test and Easy Tips Malayalam news - Malayalam Tv9

Eggs: മുട്ട വാങ്ങുമ്പോൾ അമളി പറ്റല്ലേ, നല്ലതാണോ എന്ന് തിരിച്ചറിയാൻ ഇങ്ങനെ ചെയ്താൽ മതി

Published: 

23 Nov 2026 | 09:12 AM

How to Check Egg Freshness at Home: നമ്മുടെ ദൈനംദിന ഭക്ഷണത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് മുട്ട. എന്നാൽ കടകളിൽ നിന്ന് വാങ്ങുന്ന മുട്ടകൾ എത്രത്തോളം ഫ്രഷ് ആണെന്ന് പുറമെ നോക്കിയാൽ പലപ്പോഴും മനസ്സിലാക്കാൻ സാധിക്കാറില്ല. മുട്ട പൊട്ടിച്ചു നോക്കാതെ തന്നെ അതിന്റെ പുതുമ പരിശോധിക്കാനുള്ള ചില എളുപ്പവഴികൾ അറിഞ്ഞാലോ...

1 / 5
പോഷകഗുണങ്ങളാൽ സമ്പന്നമായതിനാൽ നമ്മുടെ ദൈനംദിന ഭക്ഷണത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് മുട്ട. എന്നാൽ കടകളിൽ നിന്ന് വാങ്ങുന്ന മുട്ടകൾ എത്രത്തോളം ഫ്രഷ് ആണെന്ന് പുറമെ നോക്കിയാൽ പലപ്പോഴും മനസ്സിലാക്കാൻ സാധിക്കാറില്ല. മുട്ട പൊട്ടിച്ചു നോക്കാതെ തന്നെ അതിന്റെ പുതുമ പരിശോധിക്കാനുള്ള ചില എളുപ്പവഴികൾ അറിഞ്ഞാലോ...  (Image Credit source: Getty Images)

2 / 5
മുട്ട ചെവിയോട് ചേർത്ത് പിടിച്ച് പതുക്കെ ഒന്ന് കുലുക്കി നോക്കുക. ഉള്ളിൽ നിന്ന് യാതൊരു ശബ്ദവും കേൾക്കുന്നില്ലെങ്കിൽ മുട്ട നല്ലതാണ്. എന്നാൽ ഉള്ളിൽ വെള്ളം തുള്ളുന്നതുപോലെയുള്ള ശബ്ദം കേൾക്കുന്നുണ്ടെങ്കിൽ മുട്ടയുടെ ഉള്ളിലെ വെള്ളയും മഞ്ഞയും നേർത്തുപോയെന്നും അത് പഴകിയതാണെന്നും മനസ്സിലാക്കാം.

3 / 5
ഒരു ടോർച്ചിന്റെയോ മൊബൈൽ ഫ്ലാഷിന്റെയോ വെളിച്ചത്തിന് നേരെ മുട്ട പിടിച്ചു നോക്കുക. ഫ്രഷ് ആയ മുട്ടയാണെങ്കിൽ ഉള്ളിലെ വായു അറ വളരെ ചെറുതായിരിക്കും. പഴകുംതോറും ഈ വായു അറ വലുതായി വരുന്നത് കാണാം.

4 / 5
ഒരു വലിയ പാത്രത്തിലോ ഗ്ലാസ്സിലോ തണുത്ത വെള്ളമെടുത്ത് മുട്ട അതിലേക്ക് പതുക്കെ ഇട്ടു നോക്കുക. മുട്ട പാത്രത്തിന്റെ അടിത്തട്ടിൽ ചരിഞ്ഞ് കിടക്കുന്നുണ്ടെങ്കിൽ അത് നല്ല ഫ്രഷ് മുട്ടയാണെന്ന് ഉറപ്പിക്കാം. മുട്ട വെള്ളത്തിന് മുകളിൽ പൊങ്ങിക്കിടക്കുകയാണെങ്കിൽ അത് പൂർണ്ണമായും പഴകിയതാണെന്ന് മനസ്സിലാക്കാം.

5 / 5
മുട്ട പൊട്ടിക്കുമ്പോൾ ദുർഗന്ധം വമിക്കുന്നുണ്ടെങ്കിൽ അത് ചീത്തയായതാണ്. ഫ്രഷ് ആയ മുട്ടയുടെ മഞ്ഞക്കരു നല്ല ഉരുണ്ടതും ഉറപ്പുള്ളതുമായിരിക്കും. വെള്ളക്കരു അധികം പരന്നുപോകാതെ മഞ്ഞക്കരുവിന് ചുറ്റും കട്ടിയായി നിൽക്കും. പഴകിയ മുട്ടയാണെങ്കിൽ മഞ്ഞക്കരു പരന്നതും വെള്ളക്കരു വളരെ നേർത്തതുമായിരിക്കും.

Loading...
Unable to load recommendations.
Follow Us
ഫെയർനെസ് ക്രീം വേണ്ട! മുഖത്ത് ചെറുപ്പം നിലനിർത്താൻ ഒഴിവാക്കേണ്ടവ
താങ്ങാവുന്ന വിലയിൽ കൂടുതൽ സ്റ്റൈലും പെർഫോമൻസും - ടിവിഎസ് റോണിൻ
ഫ്ലിപ്പ്കാർട്ട് ടോപ് മിഡ്റേഞ്ച് ഡീൽ: റിയൽമി P4 ​ലൈറ്റ് 5G
ഫെയർനെസ് ക്രീമൊന്നും വേണ്ട, തേനിൽ ഈ പൊടി ചേർത്ത് മുഖത്ത് പുരട്ടൂ
Viral Video| ഇത്രയും ധൈര്യം ചാൾസ് ശോഭരാജിനുണ്ടോ
ഒരാൾക്ക് വീട്ടിൽ എത്ര സ്വർണം വരെ സൂക്ഷിക്കാം
IPL താരലേലത്തിൽ ഏതൊക്കെ മലയാളി താരങ്ങൾ തിളങ്ങും?
സ്വർണവില ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തി