AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Health tips: ചൂടാണ്… ഒരു കരിക്കു കുടിക്കാം.. പക്ഷെ എങ്ങനെ തിരിച്ചറിയും ഫ്രഷ് ആണോ എന്ന് ? വഴിയുണ്ട്

Choose a Tender Coconut with Maximum Water : നീളത്തിലുള്ള കരിക്കുകളെക്കാൾ ഉരുണ്ട ആകൃതിയിലുള്ള കരിക്കുകളിലാണ് കൂടുതൽ വെള്ളം കാണപ്പെടാറുള്ളത്. അതിനാൽ വാങ്ങുമ്പോൾ ഉരുണ്ട കരിക്കുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. കൃത്രിമ ശീതളപാനീയങ്ങളെക്കാൾ ആരോഗ്യഗുണമുള്ള കരിക്ക് കൃത്യമായി തിരഞ്ഞെടുക്കുന്നതിലൂടെ ഈ വേനൽക്കാലത്ത് ദാഹത്തിനൊപ്പം ഉന്മേഷവും നിലനിർത്താൻ നമുക്ക് സാധിക്കും.

Aswathy Balachandran
Aswathy Balachandran | Edited By: Jenish Thomas | Updated On: 21 Apr 2026 | 10:13 PM
കേരളം കടുത്ത വേനൽച്ചൂടിൽ പൊള്ളുകയാണ്. ഇന്ന് മാത്രം 12 ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഈ പൊരിവെയിലത്ത് യാത്ര ചെയ്യുമ്പോൾ ദാഹമകറ്റാനും ശരീരം തണുപ്പിക്കാനും ഭൂരിഭാഗം പേരും ആശ്രയിക്കുന്നത് കരിക്കിനെയാണ്. എന്നാൽ റോഡരികിലെ കടകളിൽ നിന്ന് കരിക്ക് വാങ്ങുമ്പോൾ പലപ്പോഴും വെള്ളമില്ലാത്തതോ കാമ്പ് മൂത്തതോ ആയവ ലഭിക്കാറുണ്ട്. കരിക്ക് തിരഞ്ഞെടുക്കുമ്പോൾ അബദ്ധങ്ങൾ ഒഴിവാക്കാൻ ചില ലളിതമായ കാര്യങ്ങൾ ശ്രദ്ധിക്കാം. (Image Credit Source : PTI/Pexels)

1 / 5
ഏറ്റവും വലിയ കരിക്ക് നോക്കി വാങ്ങിയാൽ കൂടുതൽ വെള്ളം കിട്ടുമെന്ന് കരുതരുത്. വലിയ കരിക്കുകൾക്ക് പലപ്പോഴും തൊണ്ട് (പുറംഭാഗം) കൂടുതലായിരിക്കും. കരിക്ക് കൈയ്യിലെടുക്കുമ്പോൾ അതിന്റെ വലുപ്പത്തിനൊത്ത ഭാരം തോന്നുന്നുണ്ടെങ്കിൽ അതിൽ ആവശ്യത്തിന് വെള്ളമുണ്ടെന്ന് ഉറപ്പിക്കാം. ഭാരം കുറവാണെങ്കിൽ ഒന്നുകിൽ അത് വാടിയതാകാം അല്ലെങ്കിൽ വെള്ളം വറ്റി കാമ്പ് മൂത്തതാകാം.

2 / 5
കരിക്കിൽ വെള്ളമാണോ കാമ്പാണോ കൂടുതൽ എന്നറിയാൻ അതൊന്ന് കുലുക്കി നോക്കിയാൽ മതി. ശബ്ദം തീരെയില്ലെങ്കിൽ അതിൽ നിറയെ വെള്ളമുണ്ടെന്നും എന്നാൽ കാമ്പ് തീരെ ഉണ്ടാകില്ലെന്നും മനസ്സിലാക്കാം. ചെറിയ ശബ്ദം കേൾക്കുന്നുണ്ടെങ്കിൽ കുടിക്കാനുള്ള വെള്ളത്തിനൊപ്പം പാകത്തിനുള്ള മൃദുവായ കാമ്പും ഉണ്ടാകും. വലിയ ശബ്ദത്തിൽ വെള്ളം കുലുങ്ങുന്നുണ്ടെങ്കിൽ അത് തേങ്ങയാകാൻ തുടങ്ങിയതാണെന്നും ഉള്ളിൽ വെള്ളം കുറവാണെന്നും തിരിച്ചറിയുക.

3 / 5
നല്ല പച്ച നിറമുള്ളതോ ആയ കരിക്ക് തിരഞ്ഞെടുക്കുക. പുറന്തോടിൽ തവിട്ട് നിറത്തിലുള്ള പാടുകളോ ചുളിവുകളോ ഉണ്ടെങ്കിൽ അത് വെട്ടിയിട്ട് ദിവസങ്ങൾ കഴിഞ്ഞതാകാൻ സാധ്യതയുണ്ട്. കരിക്കിന്റെ ഞെട്ട് നിൽക്കുന്ന ഭാഗം നല്ല പച്ച നിറത്തിലോ ഇളം വെളുപ്പ് നിറത്തിലോ ആണെങ്കിൽ അത് ഫ്രഷ് ആണെന്ന് ഉറപ്പിക്കാം.

4 / 5
നീളത്തിലുള്ള കരിക്കുകളെക്കാൾ ഉരുണ്ട ആകൃതിയിലുള്ള കരിക്കുകളിലാണ് കൂടുതൽ വെള്ളം കാണപ്പെടാറുള്ളത്. അതിനാൽ വാങ്ങുമ്പോൾ ഉരുണ്ട കരിക്കുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. കൃത്രിമ ശീതളപാനീയങ്ങളെക്കാൾ ആരോഗ്യഗുണമുള്ള കരിക്ക് കൃത്യമായി തിരഞ്ഞെടുക്കുന്നതിലൂടെ ഈ വേനൽക്കാലത്ത് ദാഹത്തിനൊപ്പം ഉന്മേഷവും നിലനിർത്താൻ നമുക്ക് സാധിക്കും.

5 / 5
Follow Us