Mixer Grinder Jar Cleaning: ബ്ലേഡിൻ്റെ മൂർച്ച കളയാതെ മിക്സി ജാർ വൃത്തിയാക്കാം; ഈ തെറ്റുകൾ ചെയ്യല്ലേ
Mixer Grinder Jar Cleaning Tricks: പലപ്പോഴും മിക്സി ജാർ വൃത്തിയാക്കുമ്പോൾ സംഭവിക്കുന്ന ചില അപാകതകൾ മൂലം ബ്ലേഡിന്റെ മൂർച്ച കുറയുകയും, ജാറിന്റെ അടപ്പിലെ റബ്ബർ വാഷറുകൾ കേടാകുകയും ചെയ്യാറുണ്ട്. മിക്സി ജാർ കേടുപാടുകൾ കൂടാതെ എങ്ങനെ എളുപ്പത്തിൽ വൃത്തിയാക്കാം എന്നും ഒഴിവാക്കേണ്ട പ്രധാന തെറ്റുകൾ എന്തൊക്കെയാണെന്നും അറിയാം. മിക്സി ജാർ ഉപയോഗിച്ച ഉടൻ തന്നെ കഴുകുന്നത് അഴുക്കുകൾ ഉണങ്ങിപ്പിടിക്കുന്നത് തടയുകയും ക്ലീനിംഗ് എളുപ്പമാക്കുകയും ചെയ്യും.

അടുക്കളയിലെ നിത്യോപയോഗ സാധനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഉപകരണങ്ങളിൽ ഒന്നാണ് മിക്സി. എന്നാൽ പലപ്പോഴും മിക്സി ജാർ വൃത്തിയാക്കുമ്പോൾ സംഭവിക്കുന്ന ചില അപാകതകൾ മൂലം ബ്ലേഡിന്റെ മൂർച്ച കുറയുകയും, ജാറിന്റെ അടപ്പിലെ റബ്ബർ വാഷറുകൾ കേടാകുകയും ചെയ്യാറുണ്ട്. മിക്സി ജാർ കേടുപാടുകൾ കൂടാതെ എങ്ങനെ എളുപ്പത്തിൽ വൃത്തിയാക്കാം എന്നും ഒഴിവാക്കേണ്ട പ്രധാന തെറ്റുകൾ എന്തൊക്കെയാണെന്നും അറിയാം. (Image Credit Source: Getty Images)

ലിക്വിഡ് ഡിഷ്‌വാഷറും ചെറുചൂടുവെള്ളവും: ജാറിൽ പകുതിയോളം ചെറുചൂടുവെള്ളമൊഴിച്ച് ഒന്നോ രണ്ടോ തുള്ളി ലിക്വിഡ് ഡിഷ്‌വാഷ് സോപ്പ് ചേർക്കുക. തുടർന്ന് മിക്സിയിൽ വെച്ച് 10- 20 സെക്കൻഡ് കറക്കിയെടുക്കുക. പൾസ് മോഡിലിട്ടും ചെയ്യാം. ബ്ലേഡിന്റെ അടിയിലെയും കോണുകളിലെയും അഴുക്കുകൾ എളുപ്പത്തിൽ ഇളകിപ്പോകും.

ബേക്കിംഗ് സോഡയും വിനാഗിരിയും: വെളുത്തുള്ളി, അഞ്ചി തുടങ്ങിയവ അരച്ച ശേഷമുള്ള ശക്തമായ മണം മാറാൻ ഒരു സ്പൂൺ ബേക്കിംഗ് സോഡയും അല്പം വിനാഗിരിയും ജാറിലൊഴിച്ച് അല്പസമയം വെച്ച ശേഷം കഴുകിക്കളയാം. ഇങ്ങനെ ചെയ്താൽ പിന്നീട് അതിൽ മണം നിൽക്കുകയില്ല. മറ്റെന്തെങ്കിലും അരയ്ക്കുമ്പോൾ അവയിലേക്ക് ഈ മണം ചെല്ലുകയും ഇല്ല.

കല്ലുപ്പ്: മാസത്തിലൊരിക്കൽ അല്പം കല്ലുപ്പ് ജാറിലിട്ട് പൾസ് മോഡിൽ പൊടിച്ചെടുക്കുന്നത് അഴുക്ക് മാറാനും ബ്ലേഡിന്റെ മൂർച്ച നിലനിർത്താനും സഹായിക്കും. നാരാങ്ങയോ പരുക്കൻ സ്ക്രബ്ബറോ ഉപയോഗിച്ച് ബ്ലേഡിൽ അമർത്തി തിരുമ്മരുത്. ഇത് ബ്ലേഡിന്റെ മൂർച്ച കുറയ്ക്കും. തിളച്ച വെള്ളം ഒഴിച്ച് കഴുകുന്നത് അടപ്പിലെ റബ്ബർ വാഷറുകൾ അയഞ്ഞുപോകാനും ജാറിന്റെ ബെയറിംഗ് കേടാകാനും കാരണമാകും.

ജാറിന്റെ അടിഭാഗം ദീർഘനേരം വെള്ളത്തിൽ മുക്കിവെച്ചാൽ തുരുമ്പെടുക്കാനും മിക്സിയിൽ ഘടിപ്പിക്കാൻ ബുദ്ധിമുട്ട് വരാനും സാധ്യതയുണ്ട്. കഴുകിയ ഉടൻ അടച്ചു വെച്ചാൽ ജാറിനുള്ളിൽ ദുർഗന്ധവും പൂപ്പലും ഉണ്ടാകും. പൂർണ്ണമായി ഉണങ്ങിയ ശേഷം മാത്രം അടച്ചു സൂക്ഷിക്കുക. മിക്സി ജാർ ഉപയോഗിച്ച ഉടൻ തന്നെ കഴുകുന്നത് അഴുക്കുകൾ ഉണങ്ങിപ്പിടിക്കുന്നത് തടയുകയും ക്ലീനിംഗ് എളുപ്പമാക്കുകയും ചെയ്യും.