വില കൂടിയ ക്രീമുകൾ വേണ്ട, കൊറിയൻ സ്റ്റൈൽ 'ഗ്ലാസ് സ്കിൻ' കിട്ടാൻ ഇവ സഹായിക്കും! | How to Get Glass Skin Naturally, Try These Healthy Drinks for Radiant Skin and Forget Expensive Creams Malayalam news - Malayalam Tv9

Skin Care Tips: വില കൂടിയ ക്രീമുകൾ വേണ്ട, കൊറിയൻ സ്റ്റൈൽ ‘ഗ്ലാസ് സ്കിൻ’ കിട്ടാൻ ഇവ സഹായിക്കും!

Published: 

16 Jul 2026 | 01:52 PM

How to Get Glass Skin Naturally: കൊറിയൻ ബ്യൂട്ടി ട്രെൻഡുകളിലൂടെ ആഗോളതലത്തിൽ ശ്രദ്ധേയമായ ഒന്നാണ് 'ഗ്ലാസ് സ്കിൻ'. തിളക്കമുള്ളതും ഈർപ്പമുള്ളതുമായ ചർമ്മത്തെയാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. ചർമ്മസംരക്ഷണത്തിനായി നമ്മൾ പുറത്തുപുരട്ടുന്ന സെറമുകൾക്കും ക്രീമുകൾക്കുമൊപ്പം തന്നെ പ്രധാനമാണ് ഉള്ളിലേക്ക് കഴിക്കുന്ന ആഹാരവും. ചർമ്മത്തിന് സ്വാഭാവിക തിളക്കം നൽകാൻ സഹായിക്കുന്ന ചില ആരോഗ്യ പാനീയങ്ങളെ പരിചയപ്പെട്ടാലോ...

1 / 5
ചർമ്മത്തിൽ ഈർപ്പം നിലനിർത്താൻ ഏറ്റവും മികച്ചതാണ് കരിക്കിൻ വെള്ളം. ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം പോലുള്ള ഇലക്ട്രോലൈറ്റുകൾ ശരീരത്തിലെ ഫ്ലൂയിഡ് ബാലൻസ് നിലനിർത്തുകയും ചർമ്മത്തിന് കൂടുതൽ ഉന്മേഷം നൽകുകയും ചെയ്യും. അതിനാൽ വില കൂടിയ ക്രീമുകൾ വാങ്ങാതെ പ്രകൃതിയുടെ ഈ മാജിക് കുടിച്ചോളൂ. (Image Credit: Getty Images)

2 / 5
ഗ്ലാസ് സ്കിൻ ലഭിക്കാൻ സഹായിക്കുന്ന മറ്റൊരു പാനീയമാണ് നെല്ലിക്ക ജ്യൂസ്. വിറ്റാമിൻ സി-യുടെ കലവറയാണ് നെല്ലിക്ക. ചർമ്മത്തിന്റെ ഇലാസ്തികതയും ദൃഢതയും നിലനിർത്തുന്ന 'കൊളാജൻ' ഉത്പാദനത്തിന് വിറ്റാമിൻ സി അത്യാവശ്യമാണ്. അല്പം വെള്ളം ചേർത്ത് നേർപ്പിച്ച നെല്ലിക്ക ജ്യൂസ് ദിവസവും കുടിക്കുന്നത് ചർമ്മത്തിന് വളരെ നല്ലതാണ്.

3 / 5
ഗ്രീൻ ടീയാണ് മറ്റൊരു ഓപ്ഷൻ. ഗ്രീൻ ടീയിലുള്ള കാറ്റെച്ചിൻസ് എന്ന പ്ലാന്റ് കോമ്പൗണ്ടുകൾക്ക് മികച്ച ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. ഇത് അന്തരീക്ഷ മലിനീകരണം, അൾട്രാവയലറ്റ് രശ്മികൾ എന്നിവ കാരണം ചർമ്മത്തിനുണ്ടാകുന്ന നാശത്തെ തടയാൻ സഹായിക്കും.

4 / 5
കാരറ്റും ബീറ്റ്റൂട്ടും ചേർത്ത് ജ്യൂസടിച്ച് കുടിക്കാവുന്നതുമാണ്. ബീറ്റാ കരോട്ടിൻ, വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് ഈ കോമ്പോ. ശരീരത്തിലെത്തുന്ന ബീറ്റാ കരോട്ടിൻ വിറ്റാമിൻ എ ആയി മാറുകയും ഇത് ചർമ്മത്തിലെ കോശങ്ങളുടെ പുതുക്കലിന് സഹായിക്കുകയും ചെയ്യും. ഇതിൽ പഞ്ചസാര ചേർക്കാതെ കുടിക്കാൻ ശ്രദ്ധിക്കുക.

5 / 5
നാരങ്ങയും പുതിനയും ചേർത്ത വെള്ളമാണ് അടുത്ത മാജിക് പാനീയം. വെള്ളത്തിലേക്ക് ഏതാനും കഷ്ണം നാരങ്ങയും പുതിനയിലയും ഇട്ട് വെക്കുക. ഇത് ദിവസവും കുടിക്കുന്നത് ശരീരത്തിൽ എപ്പോഴും ജലാംശം നിലനിർത്താൻ സഹായിക്കും. നാരങ്ങയിലെ വിറ്റാമിൻ സിയും പുതിനയുടെ ഫ്രഷ്നസും ചർമ്മത്തിന് തിളക്കം നൽകും.

Follow Us
ജിമ്മിൽ പോകാൻ സമയമില്ലേ? ഈ 10 മിനിറ്റ് വ്യായാമം മതി
കാറ്റില്‍ പാറും! തിരുവനന്തപുരത്തേക്ക് പോകുന്നവര്‍ ശ്രദ്ധിക്കൂ
ഫ്രിഡ്ജിൽ കോഴിയിറച്ചി എത്ര നാൾ സൂക്ഷിക്കാം
സെമിയില്‍ തോറ്റാല്‍ പോലും ഫിഫ നല്‍കുന്നത് കോടികള്‍
ഞെട്ടിത്തരിച്ച് ജനം, തകർന്നത് കാറല്ല
DGP കടന്നുപോകുമ്പോൾ പൂച്ച ഓടി, അതും പോലീസ് നായയുടെ മുന്നിലുടെ
രക്ഷപ്പെട്ടത് ഒറ്റ കാരണം കൊണ്ട്, ഹൈവേയിലെ അപകടം
പന്തളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചപ്പോൾ